കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജ് ഫ്ളോയിഡ് വധം; മുന്‍ യുഎസ് പോലീസ് ഉദ്യോഗസ്ഥന് 21 വര്‍ഷം തടവ്

Google Oneindia Malayalam News

മിനിയാപോളീസ്: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനായ മുന്‍ യുഎസ് പോലീസ് ഓഫീസര്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ. ഫ്ളോയിഡിന്റെ പൗരാവകാശങ്ങള്‍ ലംഘിച്ചതിനാണ് ഡെറക് ഷോവിനെ കോടതി ശിക്ഷിച്ചത്. ഫ്‌ളോയ്ഡിനെ പൊലീസ് ഓഫീസര്‍ ശ്വാസം മുട്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം അണപൊട്ടുകയും രോഷം, വംശീയ വിവേചനത്തിന് എതിരായ ദേശീയ പ്രക്ഷോഭമായി യുഎസില്‍ വ്യാപിക്കുകയും ചെയ്തിരുന്നു. അമേരിക്ക സാക്ഷ്യം വഹിച്ച വലിയപ്രതിഷേധങ്ങളില്‍ ഒന്നായിരുന്നു അത്.

2020 മേയ് 25 നാണ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. സിഗരറ്റ് വാങ്ങാന്‍ വ്യാജ ഡോളര്‍ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഷോവിന്‍ ഫ്ളോയിഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് കാല്‍മുട്ടുകള്‍കൊണ്ട് കഴുത്തില്‍ ശക്തമായി അമര്‍ത്തി. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്ളോയിഡിന്റെ കഴുത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന ഫ്ളോയിഡിന്റെ അവസാനനിലവിളി മുദ്രാവാക്യമാക്കി യുഎസിലെങ്ങും പ്രതിഷേധം ശക്തമായിരുന്നു.

derek

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നയുടന്‍ ഡെറക് ഷോവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കുറ്റകൃത്യത്തില് ഉള്‍പ്പെട്ട മുഴുവന്‍ പൊലീസുകാരെയും അറസ്റ്റ് ചെയ്യണമെന്നും ഫ്‌ളോയ്ഡിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ഷോവിന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി കോടതി 22.5 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. ഈ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് പുതിയ വിധി.
യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പോള്‍ മാഗ്‌നൂസണ്‍ ഷോവിന്റെ പ്രവൃത്തികളെ ശക്തമായി അപലപിച്ചു. ഈ വര്‍ഷമാദ്യം മറ്റ് മൂന്ന് ഉദ്യോഗസ്ഥരായ ജെ അലക്‌സാണ്ടര്‍ ക്യൂങ്, ടൗ താവോ, തോമസ് ലെയ്ന്‍ എന്നിവരുടെ ഫെഡറല്‍ വിചാരണയ്ക്കും ശിക്ഷാവിധിയ്ക്കും മാഗ്‌നുസണ്‍ അധ്യക്ഷനായിരുന്നു.

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് നേരത്തെ ഡെറകിന് ശിക്ഷ വിധിച്ചത്. ഫ്ളോയ്ഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്നാണ് ജഡ്ജി അന്ന് പറഞ്ഞത്. അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയതെന്നും നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞിരുന്നു.

വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ, ചുവപ്പില്‍ അതീവ സുന്ദരിയായി ഗുര്‍പ്രീത് കൗര്‍; മുഖ്യമന്ത്രിയുടെ കല്യാണം ആഘോഷമാക്കി പഞ്ചാബ്

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

വ്യാഴാഴ്ചത്തെ ഹിയറിംഗിനിടെ, ഫ്‌ളോയിഡിന്റെ മക്കള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ഡെറക് ഫ്‌ലോയിഡിന്റെ കുടുംബത്തോട് പറഞ്ഞു. എന്നാല്‍ ഒരു തരത്തിലുള്ള പശ്ചാത്താപവും ഡെറക് പ്രകടിപ്പിച്ചില്ല.

English summary
george floyd death: ex us police officer Derek Chauvin jailed for 21 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X