കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളപ്പൊക്കം; രക്ഷപ്പെട്ട മൃഗങ്ങള്‍ മനുഷ്യരെ കൊല്ലുന്നു

  • By Anwar Sadath
Google Oneindia Malayalam News

ബിലിസി: യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയിലെ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട മൃഗങ്ങള്‍ മനുഷ്യരെ കൊലപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. രക്ഷപ്പെട്ട സിംഹവും കടുവയും മനുഷ്യരെ കൊലപ്പെടുത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത വെള്ളപ്പൊക്കംമൂലം തകര്‍ന്ന മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടവയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം.

മനുഷ്യരെ ആക്രമിച്ച മൃഗങ്ങളെ അധികൃതര്‍ വെടിവെച്ചു കൊലപ്പെടുത്തുകയാണ്. സിംഹങ്ങളും പുലികളും ഹിപ്പപ്പൊട്ടാമാസുമുള്‍പ്പെടെയുള്ള മൃഗങ്ങള്‍ പ്രദേശത്ത് അലഞ്ഞു നടക്കുകയാണ്. പട്ടിണിമൂലമാണ് മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്നത്. എല്ലാ മൃഗങ്ങളെയും പിടികൂടുംവരെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

hippo

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജോര്‍ജിയയില്‍ 16 പേര്‍ മരണമടഞ്ഞിരുന്നു. മൃഗങ്ങള്‍ രക്ഷപ്പെട്ടതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനം മന്ദഗതിയിലാണ്. ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഹിപ്പപൊട്ടാസ് പോലുള്ളവയെ മയക്കുവെടിവെച്ചു വീഴ്ത്തി തിരികെ കൂട്ടിലെത്തിക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്.

റോഡുകളും വാര്‍ത്താവിനിമയ ബന്ധങ്ങളും തകര്‍ന്ന അവസ്ഥയില്‍ മൃഗങ്ങളുടെ ഭീഷണികൂടി നേരിടേണ്ടിവന്ന ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നതെന്ന് അവടെനിന്നുള്ള വാര്‍ത്താലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃഗങ്ങളെ പിടികൂടുന്നതിനായി പ്രത്യേക രക്ഷാസേനയെതന്നെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

English summary
Georgia flood: Tiger kills man after escaping from city zoo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X