Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിനെടുക്കൂ, ഇല്ലെങ്കില്‍ മരിക്കാം, കടുപ്പിച്ച് ജര്‍മനി, ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ് ഇങ്ങനെ

മ്യൂണിക്ക്: യൂറോപ്പിലാകെ പടരുന്ന വാക്‌സിന്‍ വിരുദ്ധതയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ജര്‍മനി. രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ ഒന്നുകില്‍ വാക്‌സിനെടുക്കും, രോഗമുക്തി നേടും, ഇല്ലെങ്കില്‍ മരിക്കുമെന്നാണ് ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ വ്യക്തമാക്കി. ഇതെല്ലാം അടുത്ത കുറച്ച് മാസത്തിനുള്ളില്‍ തന്നെ സംഭവിക്കുമെന്നും സ്പാന്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ ജര്‍മന്‍ പൗരന്മാരും പെട്ടെന്ന് തന്നെ വാക്‌സിനെടുക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശൈത്യകാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ എല്ലാവരും വാക്‌സിനെടുക്കാന്‍ ശ്രമിക്കണമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. ശൈത്യകാലത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാനുള്ള സാധ്യത വളരെ ശക്തമാണ്.

1

യൂറോപ്പ് പുതിയ കൊവിഡ് പ്രഭവകേന്ദ്രമായി മാറിയ സാഹചര്യത്തില്‍ വാക്‌സിനേഷന് വേഗം വര്‍ധിപ്പിക്കാനാണ് ശ്രമം. എന്നാല്‍ യൂറോപ്പില്‍ വര്‍ധിച്ച് വരുന്ന വാക്‌സിന്‍ വിരുദ്ധ പ്രചാരണം പല രാജ്യങ്ങളിലും വെല്ലുവിളിയാണ്. ഓസ്ട്രിയയിലും റഷ്യയിലും യുക്രൈനിലും വാക്‌സിന്‍ വിരുദ്ധ സമരങ്ങള്‍ വരെ നടക്കുന്നുണ്ട്. നെതര്‍ലന്റ്‌സിലും ഓസ്ട്രിയയിലും ജനങ്ങള്‍ കഴിഞ്ഞ ദിവസം കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയിരുന്നു. ഓസ്ട്രിയയില്‍ തീവ്ര വലതുകക്ഷിയുടെ പ്രചാരണമാണ് സര്‍ക്കാരിന് വാക്‌സിനേഷന് തടസ്സമാകുന്നത്. പലരും വാക്‌സിന്‍ എടുക്കുന്നത് മതപരമായ കാരണങ്ങളാണ് എതിര്‍ക്കുന്നുണ്ട്. ഫ്രീഡം പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം വാക്‌സിനേഷന്‍ വളരെ പിന്നിലാണ്.

ഡെല്‍റ്റ് വേരിയന്റ് പടരുന്നത് അതിവേഗത്തിലാണെന്നും ജര്‍മനി ആ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ജെന്‍സ് പറയുന്നു. ഒന്നുകില്‍ വാക്‌സിനെടുത്ത് രോഗത്തെ പ്രതിരോധിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ഓപ്ഷന്‍ മാത്രമാണ് ജര്‍മന്‍ ജനതയ്ക്ക് മുന്നിലുള്ളത്. ശൈത്യകാലം അവസാനിക്കുന്നതിന് മുമ്പെങ്കിലും അതുണ്ടാവണം. ഡെല്‍റ്റ വളരെ അപകടകാരിയാണ്. അതുകൊണ്ടാണ് വാക്‌സിനേഷന്‍ അടിയന്തരമായി വേണമെന്ന് പറയുന്നതെന്നും ജെന്‍സ് വ്യക്തമാക്കി. ജര്‍മനിയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് കേസുകള്‍ ഇതുവരെയില്ലാത്ത ഉയര്‍ന്ന തലത്തിലാണ് എത്തിയിരിക്കുന്നത്. ആശുപത്രികളെല്ലാം അപകട നിലയിലാണ്.

താങ്ങാവുന്നതിലും അപ്പുറമാണ് പല ആശുപത്രികളിലെയും അവസ്ഥ. കേസുകള്‍ ഇനിയും വര്‍ധിച്ചാല്‍ ആശുപത്രികള്‍ക്ക് ഇവരെ വേണ്ട വിധത്തില്‍ ചികിത്സിക്കാനാവില്ല. അതോടെ മരണനിരക്ക് വര്‍ധിക്കുമെന്നാണ് ഭയം. ഐസിയുകളെല്ലാം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ജര്‍മനിയില്‍ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമാണ്. വ്യാപകമായി വാക്‌സിന്‍ അനുകൂല ക്യാമ്പയിനും നടക്കുന്നുണ്ട്. എന്നാല്‍ ജര്‍മന്‍ ജനസംഖ്യയുടെ 68 ശതമാനം മാത്രമാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് വളരെ താഴെയാണെന്ന് വിദഗ്ധര്‍ പറയുന്നു. കൊവിഡിന്റെ പുതിയ തരംഗത്തെ പിടിച്ച് നിര്‍ത്താന്‍ ഇതിലൂടെ സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ജര്‍മനി യൂറോപ്പ്യന്‍ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. ഇന്ന് മാത്രം 30643 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. റെക്കോര്‍ഡ് വേഗത്തിലാണ് കേസുകള്‍ കുതിക്കുന്നത്. ഇത് ഒരു ലക്ഷത്തിലെത്താന്‍ അധികം സമയം വേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. 5.3 മില്യണ്‍ പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ ജര്‍മനിയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 62 പേരാണ് മരിച്ചത്. പല ആശുപത്രികളിലും അവസ്ഥ വളരെ മോശമാണ്. വേണ്ടത്ര ചികിത്സ നല്‍കാന്‍ പോലുംസാധിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി പറയുന്നു. നാലാം തരംഗമായിട്ടാണ് ജര്‍മനി ഇതിനെ കാണുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്ത് കൊണ്ടുവന്നിരുന്നു.

കൂടുതല്‍ കേസുകളും ആശുപത്രിയില്‍ അഡ്മിറ്റായവരുടെ നിരക്കും പരിശോധിച്ച്, ഇതില്‍ വാക്‌സിനെടുക്കാത്തവരെ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. സിനിമാ ഹാളുകള്‍, ജിമ്മുകള്‍, ഇന്‍ഡോര്‍ ഭക്ഷണ ശാലകള്‍ എന്നിവയിലൊന്നിലും ഇവര്‍ക്ക് പ്രവേശനമുണ്ടാകില്ല. ജീവനക്കാരോടെല്ലാം പരമാവധി വീടുകളില്‍ നിന്ന് തന്നെ ജോലിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജോലി സ്ഥലത്തേക്ക് പോകുന്നവരെല്ലാം വാക്‌സിനെടുത്തതാണെന്ന് തെളിയിക്കണം.അതിനായുള്ള രേഖകള്‍ കൈയ്യില്‍ കരുതേണ്ടി വരും.

ഇതില്ലെങ്കില്‍ കൊവിഡ് രോഗമുക്തി നേടിയ വ്യക്തിയാണോ അടുത്തിടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതാണെന്നോ കാണിക്കുന്ന രേഖ സമര്‍പ്പിച്ചാലും മതി. പൊതു ഗതാഗത സര്‍വീസുകളിലും ഈ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. കൊവിഡ് കേസുകള്‍ അതിരൂക്ഷമായ ഭവാരിയ, സാക്‌സണി, മേഖലകളില്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ അടക്കം റദ്ദാക്കിയിരിക്കുകയാണ്. വാക്‌സിനെടുക്കാത്തവരെ അവശ്യ സാധനം മാങ്ങാന്‍ മാത്രമേ അനുവദിക്കൂ. ആറ് മാസത്തിന് ശേഷം എല്ലാവരോടും ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+