Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി:ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞനുജനെ ബാഗിലാക്കി ചേച്ചി വാവ സ്കൂളിലെത്തി

റിയാദ്: ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞനുജനെ പ്ളാസ്റ്റിക്ക് ബാഗിലാക്കി ചേച്ചി വാവ സ്‌കൂളിലെത്തി. സൗദിയിലാണ് സംഭവം. അമ്മ കുഞ്ഞുവാവയെ പ്രസവിച്ചുവെന്ന് കൂട്ടുകാരോട് പറഞ്ഞിട്ടും അവര്‍ വിശ്വസിയ്ക്കാതിരുന്നതോടെയാണ് ഏഴ് വയസുകാരി നവജാത ശിശുവിനെയും കൊണ്ട് സ്‌കൂളിലെത്തിയത്.

രണ്ടാം ക്ളാസുകാരിയായ പെണ്‍കുട്ടിയാണ് പ്ളാസ്റ്റിക്ക് ബാഗിനുള്ളില്‍ കുഞ്ഞനുജനേയും കൊണ്ടുപോയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയുടെ അമ്മ ആണ്‍ കുഞ്ഞിനെ പ്രസവിച്ചത്. തനിയ്ക്ക് അനിയന്‍ പിറന്നുവെന്ന് കുട്ടി കൂട്ടുകാരികളോട് പറഞ്ഞു. എന്നാല്‍ വിശ്വസിയ്ക്കാന്‍ കൂട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് തൊട്ടടുത്ത ദിവസം സ്‌കൂളിലേയ്ക്ക് പോയപ്പോള്‍ പെണ്‍കുട്ടി അനിയനേയും ഒപ്പമെടുത്തത് .

Baby girl with Bag

അമ്മ രാവിലെ ഉറങ്ങുന്ന തക്കത്തിനാണ് പെണ്‍കുട്ടി കുഞ്ഞിനെ എടുത്തുകൊണ്ട് പോയത് . കുഞ്ഞിനെ കാണാനില്ലെന്ന് ജോലിക്കാരി ബഹളം വയ്ക്കാന്‍ തുടങ്ങിയതോടെയാണ് അമ്മ കാര്യങ്ങള്‍ അറിയുന്നത്. ഈ സമയം പെണ്‍കുട്ടി സ്‌കൂളിലെത്തിയിരുന്നു .

എന്നാല്‍ സ്‌കൂളിലെത്തിയതോടെ കുഞ്ഞ് കരയാന്‍ തുടങ്ങി. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും അധ്യാപിക കുഞ്ഞിനെ കണ്ടെടുത്തു. കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുകാരികളെ വിശ്വസിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ ചെയ്തതെന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+