Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി എംബസിയിലേക്ക് സമരക്കാര്‍ ഇരച്ചുകയറി... അന്ന് തീര്‍ന്നതാണ് ആ ബന്ധം, ഇറാനുമായി ചര്‍ച്ച

റിയാദ്: ഇറാനുമായി ചര്‍ച്ചയ്ക്ക് വീണ്ടും സൗദി അറേബ്യ ഒരുങ്ങുന്നു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്. നാല് തവണ ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. തുടര്‍ന്ന് എല്ലാ ചര്‍ച്ചകളും നയതന്ത്ര ശ്രമങ്ങളും നിലച്ചിരുന്നു. എന്നാല്‍ മ്യൂണികിലെത്തിയ സൗദി മന്ത്രി പുതിയ ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്ന കാര്യം സ്ഥിരീകരിച്ചു.

ഇറാനും സൗദിക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്നത് ഇറാഖ് ആണ്. മേഖലയിലെ എണ്ണ രാജാക്കന്‍മാരാണ് സൗദിയും ഇറാനും ഇറാഖും. ഇവര്‍ ഭിന്നതകള്‍ മറന്നാല്‍ പശ്ചിമേഷ്യ മൊത്തം മാറി മറയും. നിലവിലെ സാഹചര്യത്തില്‍ ഐക്യത്തിന്റെ പാതയിലെത്താന്‍ ഇനിയും സമയമെടുക്കുമെന്ന് കരുതിയിരിക്കെയാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങാന്‍ പോകുന്നത്....

1

പശ്ചിമേഷ്യയിലെ പല വിഷയങ്ങളിലും വിരുദ്ധ ചേരിയിലാണ് ഇറാനും സൗദി അറേബ്യയും. ഇസ്ലാമിലെ വ്യത്യസ്തമായ ചിന്താധാരകളായ സുന്നി, ഷിയാ വിഭാഗീയതയാണ് ഇരുവരും വിരുദ്ധ ചേരിയിലാകാന്‍ കാരണം. യമന്‍, സിറിയ തുടങ്ങിയ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും രണ്ടു തട്ടിലാണ്. ഐക്യരാഷ്ട്രസഭയുടെയും ഇറാഖിന്റെയും ഇടപെടലാണ് ഇരുവരും ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ കാരണം.

2

തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് 2016ല്‍ സൗദിയില്‍ ഷിയാ പണ്ഡിതനെ തൂക്കിലേറ്റിയത്. ഇതാണ് ഏറ്റവും ഒടുവില്‍ ഇറാനും സൗദിയും ഭിന്നത രൂക്ഷമാക്കിയ സംഭവം. ഇറാനില്‍ വലിയ പ്രതിഷേധത്തിന് കാരണമായി ഈ വധശിക്ഷ. സമരക്കാര്‍ ടെഹ്‌റാനിലെ സൗദിയുടെ എംബസിയിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു. ഇതോടെ സൗദി ഇറാനിലെ എംബസി അടച്ചുപൂട്ടി.

3

തര്‍ക്കം തുടര്‍ന്നാല്‍ മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെടുത്തി കഴിഞ്ഞ വര്‍ഷം ഇറാഖ് നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് സൗദിയെയും ഇറാനെയും ചര്‍ച്ചയുടെ വഴിയിലെത്തിച്ചത്. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്ന സാഹചര്യമുണ്ടായി. നാല് തവണയാണ് ചര്‍ച്ച നടന്നത്. ഇപ്പോള്‍ അഞ്ചാം തവണ ചര്‍ച്ച നടത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.

4

ഇറാനും ലോക രാജ്യങ്ങളും തമ്മിലുള്ള ആണവ കരാര്‍ ട്രംപ് അധികാരത്തിലെത്തിയ ശേഷം റദ്ദാക്കിയിരുന്നു. ഇറാനുമായി ലോക രാജ്യങ്ങള്‍ കരാറിലെത്തരുത് എന്നാണ് സൗദിയുടെ നിലപാട്. പശ്ചിമേഷ്യയിലെ ആശങ്ക പരിഹരിച്ച ശേഷം കരാര്‍ മതി എന്ന് സൗദി പറയുന്നു. ആണവ കരാര്‍ സാധ്യമായാല്‍ ഇറാന്‍ അത്യാധുനിക മിസൈല്‍ നിര്‍മിക്കുമെന്നാണ് സൗദിയുടെ ഭയം.

5

പ്രസക്തമായ ഒരു നിര്‍ദേശവും ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ വന്നിട്ടില്ല എന്ന് സൗദി പറയുന്നു. ഇറാന്‍ ചര്‍ച്ചയെ ഗൗരവത്തില്‍ കാണുന്നില്ല എന്ന ആക്ഷേപവും സൗദിക്കുണ്ട്. ഹൂതി വിഷയമാണ് സൗദി മുന്നോട്ട് വയ്ക്കുന്ന പ്രധാനപ്പെട്ട കാര്യം. യമനിലെ ഹൂതി വിമതരെ ഇറാന്‍ സഹായിക്കുന്നുണ്ട് എന്ന് സൗദി ആരോപിക്കുന്നു. സൗദിയെയും സഖ്യരാജ്യങ്ങളെയും ഹൂതികള്‍ ആക്രമിക്കുന്നത് ഇറാന്റെ പിന്തുണയോടെയാണ് എന്ന് സൗദി പറയുന്നു.

6

സൗദി അരാംകോയുടെ എണ്ണ കേന്ദ്രങ്ങള്‍ ഹൂതികള്‍ 2019ല്‍ ആക്രമിച്ചിരുന്നു. സൗദിയുടെ എണ്ണ വിതരണത്തില്‍ തടസമുണ്ടാക്കിയ സംഭവമായിരുന്നു ഇത്. പിന്നില്‍ ഇറാനാണ് എന്നും തങ്ങളെ സാമ്പത്തികമായി തകര്‍ക്കാനാണ് ഇറാന്റെ നീക്കമെന്നും സൗദി ആരോപിച്ചു. ഹൂതികള്‍ക്ക് ദീര്‍ഘദൂര മിസൈല്‍ നിര്‍മിക്കാന്‍ കഴിയില്ല. ഇറാന്റെ സഹായമുള്ളത് കൊണ്ടാണ് അത് സാധ്യമാകുന്നതെന്നും സൗദി മന്ത്രി ഫൈസല്‍ രാജകുമാരന്‍ ആരോപിച്ചു.

മേക്കപ്പ് ഞാന്‍ തന്നെ!! ചിരി പടര്‍ത്തി ഭാവന; കിടിലന്‍ ചിത്രങ്ങളുമായി നടി

7

ഒരു ഭാഗത്ത് ആക്രമണം നടത്തുകയും മറുഭാഗത്ത് ചര്‍ച്ച നടത്തുകയും ചെയ്യുന്നതില്‍ കാര്യമില്ലെന്ന് സൗദി പറയുന്നു. യുഎന്നിന്റെയും ഇറാഖിന്റെയും താല്‍പ്പര്യം പരിഗണിച്ചാണ് സൗദി ഇപ്പോള്‍ വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്. യമനിലെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് യുഎന്നിന്റെ നിലപാട്. ഇതിന് ഇറാനുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും സൗദി മനസിലാക്കുന്നു. തുടര്‍ന്നാണ് അഞ്ചാംഘട്ട ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+