Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗജന്യ ലഘുഭക്ഷണമില്ല, അലക്ക് സര്‍വീസുമില്ല; ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടി ഗൂഗിള്‍

കാലിഫോര്‍ണിയ: ജീവനക്കാര്‍ക്കുള്ള റിഫ്രഷ്‌മെന്റുകള്‍ അടക്കം വെട്ടിക്കുറച്ച് ഗൂഗിള്‍. ലോകത്തെ തന്നെ ഏറ്റവും മികച്ച ജോലി സ്ഥലങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന കമ്പനിയായിരുന്നു ഗൂഗിള്‍. എന്നാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി കമ്പനി എല്ലാ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരിക്കുകയാണ്. .

ജീവനക്കാര്‍ക്ക് സൗജന്യമായി ലഘു ഭക്ഷണം നല്‍കുന്ന രീതി ഗൂഗിളില്‍ ഉണ്ടായിരുന്നു. പുതിയ നടപടികള്‍ പ്രകാരം അത് ഒഴിവാക്കാനാണ് തീരുമാനം. മൈക്രോ കിച്ചണുകള്‍ വഴിയായിരുന്നു ഗൂഗിള്‍ ഫ്രീ സ്‌നാക്‌സുകള്‍ നല്‍കിയിരുന്നത്. അലക്ക് സര്‍വീസുകള്‍, മസാജ് സര്‍വീസ്, കമ്പനി ലഞ്ചുകള്‍, എന്നിവയും ഇതോടൊപ്പം ഇല്ലാതാവും. അതുമാത്രമല്ല കമ്പനിയിലേക്ക് കൂടുതല്‍ ആളെ എടുക്കുന്നതും ഗൂഗിള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തല്‍ക്കാലത്തേക്ക് ഈ നടപടികള്‍ പതിയെയാക്കാനാണ് തീരുമാനം. ഇതെല്ലാം ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ്.

google

ടെക് മേഖലയിലെ പ്രതിസന്ധിയില്‍ ഗൂഗിള്‍ പതറിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റൂത്ത് പോററ്റ് കര്‍ശന നിര്‍ദേശം കമ്പനിക്ക് നല്‍കിയിട്ടുണ്ട്. ചെലവുകള്‍ വളരെ സൂക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നാണ് നിര്‍ദേശം. ഫണ്ടുകള്‍ നല്ല രീതിയില്‍ ഉപയോഗിച്ച്, ജോലിയിലായിരിക്കണം പ്രധാന ശ്രദ്ധയെന്നും അദ്ദേഹം നിര്‍ദേശിച്ചു.

റൂത്ത് പോററ്റ് ഗൂഗിള്‍ ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് മെമ്മോ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനി പുതിയ ആളുകളെ നിയമിക്കുന്നത് തല്‍ക്കാലം കുറയ്ക്കുമെന്ന് റൂത്ത് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ടീമുകളെ മൊത്തത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട ജോലികളിലേക്ക് മാറ്റി നിയമിക്കും. ലാപ്പ്‌ടോപ്പ് അടക്കമുള്ള ജീവനക്കാര്‍ക്കുള്ള വ്യക്തിപരമായ സൗകര്യങ്ങളൊന്നും ഇനിയുണ്ടാവില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ

മൈക്രോ കിച്ചണുകളുടെ ഉപയോഗം വളരെ കുറവാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഇതിനായി ഫിറ്റ്‌നെസ് ക്ലാസുകള്‍ കൊണ്ടുവരാന്‍ ശ്രമമുണ്ടായിരുന്നു. ഇതെങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിലായിരുന്നു ക്ലാസുകള്‍. അതേസമയം ചില മേഖലകളില്‍ കൊണ്ടുവരുന്ന ഒഴിവാക്കലുകള്‍ മറ്റ് മേഖലയിലെ കാര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഉപയോഗപ്പെടുത്തുമെന്നാണ് ഗൂഗിള്‍ വിശദീകരിക്കുന്നത്. ഗൂഗിളില്‍ റിഫ്രഷ്‌മെന്റ് ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാകാറുണ്ട്.

ലഘുഭക്ഷണം, അലക്ക് സര്‍വീസ്, കമ്പനി വക ഉച്ചഭക്ഷണം, എന്നിവയെല്ലാം ഗൂഗിളില്‍ ഭ്യമാകുമായിരുന്നു. നേരത്തെ ഗൂഗിളിന്റെ സ്റ്റാഫ് നിരക്ക് ആറ് ശതമാനത്തോളം കുറയ്ക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈയും അറിയിച്ചിരുന്നു. 12000 ജീവനക്കാര്‍ക്കായിരുന്നു ജോലി നഷ്ടമാകുന്നത്. അതേസമയം ഗൂഗിള്‍ റിഫ്രഷ്‌മെന്റുകള്‍ക്ക് വലിയ സ്വീകാര്യത നേരത്തെയുണ്ടായിരുന്നു. ജീവനക്കാര്‍ക്ക് ഇത് പിന്‍വലിക്കുന്നത് വലിയ തിരിച്ചടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+