ശ്രീലങ്കയില്‍ പ്രസിഡന്റ് സ്ഥാനം ഗോതബയ രജപക്‌സെ രാജിവെച്ചു
കൊളംബോ: ശ്രീലങ്കയില്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച്് ഗോതബയ രജപക്‌സെ. കഴിഞ്ഞ ദിവസം രജപക്‌സെ രാജ്യം വിട്ടിരുന്നു. മാലിദ്വീപിലേക്കായിരുന്നു അദ്ദേഹം മുങ്ങിയത്. അറസ്റ്റ് ഭയന്ന് രാജിവെക്കാതെയായിരുന്നു ഗോതബയ രാജ്യം വിട്ടത്.

പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിക്ക് ഭരണഘടനാപരമായ സംരക്ഷണം അറസ്റ്റില്‍ നിന്നുണ്ട്. അതുകൊണ്ടാണ് രാജിവെക്കാതെ രക്ഷപ്പെട്ടത്. രാജിവെച്ചാല്‍ പുതിയ സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഗോതബയ ഭയന്നിരുന്നു. അതേസമയം നിലവില്‍ അദ്ദേഹം സിംഗപ്പൂരിലാണ് ഉള്ളതെന്നാണ് സൂചന. ഗോതബയ രാജ്യം വിട്ടതിനാല്‍ കാവല്‍ മുഖ്യമന്ത്രിയായി റെനില്‍ വിക്രമസിംഗെയായിരുന്നു നിയമിതനായത്.
അതേസമയം ഗോതബയയുടെ രാജി വരുന്നത് നിര്‍ണായക നിമിഷത്തിലാണ്. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് ഒഴിയുമെന്ന് പ്രക്ഷോഭകാരികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അദ്ദേഹം രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയേറ്റും, പ്രധാനമന്ത്രിയുടെ ഒാഫീസും ഒഴിയാമെന്നാണ് പ്രക്ഷോഭകാരികള്‍ അറിയിച്ചിരിക്കുന്നത്. ഇതിനിടെ സിംഗപ്പൂരിലേക്ക് ഗോതബയ പോവുകയും ചെയ്തു. ഗോതബയ സ്വകാര്യ സന്ദര്‍ശനത്തിനാണ് എത്തിയതെന്നാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞു. ആരും അഭയം തേടി എത്തിയതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications