കനേഡിയന്‍ ഇന്റലിജന്‍സുമായി നിജ്ജാര്‍ മരിക്കുന്നതിന് 6 ദിവസം മുമ്പ് ബന്ധപ്പെട്ടെന്ന് വെളിപ്പെടുത്തല്‍
ഒട്ടാവ: ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കനേഡിയന്‍ സുരക്ഷാ ഇന്റലിജന്‍സ് സര്‍വീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിഭാഗത്തിലെ സീനിയര്‍ ഉദ്യോഗസ്ഥരെ കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുമ്പ് നിജ്ജാര്‍ കണ്ടിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മകന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അതേസമയം പാകിസ്താന്റെ ഐഎസ്‌ഐയിലേക്കാണ് കൊലപാതകത്തിന്റെ വിരല്‍ ചൂണ്ടപ്പെടുന്നത്.
നിജ്ജാറിന്റെ 21കാരനായ മകന്‍ ബാല്‍രാജ് സിംഗ് നിര്‍ണായക വിവരങ്ങളാണ് നല്‍കുന്നത്. ഫെബ്രുവരിക്ക് ശേഷമാണ് പിതാവ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ കാണാന്‍ തുടങ്ങിയത്. മരിച്ചതിന് രണ്ട് ദിവസം കഴിഞ്ഞും, ഇവരുമായി ഒരു കൂടിക്കാഴ്ച്ച ഉണ്ടായിരുന്നതായി മകന്‍ പറഞ്ഞു.

ഇന്ത്യയെ പ്രതിരോധത്തിലാക്കാനായി നിജ്ജാറിനെ കൊലപ്പെടുത്താന്‍ ഐഎസ്‌ഐ ആഗ്രഹിച്ചിരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കാനഡയിലെ ഐഎസ്‌ഐ നേതാക്കളായ രഹത് റാവുവും, താരിഖ് കിയാനിയുമാണ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
ഐഎസ്‌ഐയ്ക്ക് വേണ്ടി കാനഡയിലെ കൂടുതല്‍ ദൗത്യങ്ങളും ചെയ്യുന്നത് ഇവര്‍ രണ്ടു പേരുമാണ്. ഇന്ത്യയില്‍ നിന്ന് വരുന്നവരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരുമായ ഭീകരരെ പോലും ഇവര്‍ നിയന്ത്രിക്കുന്നുണ്ടായിരുന്നു. ബിസിനസ് കാരണങ്ങളും, കൂടുതല്‍ സ്വാധീനത്തിനും വേണ്ടി നിജ്ജാറിനെ കൊലപ്പെടുത്തിയതായിരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സാധാരണ സമയങ്ങളില്‍ ഹര്‍ദീപ് ഗുരുദ്വാരയിലേക്ക് പോകാറില്ലെന്നും, പൊതുസ്ഥലങ്ങളില്‍ അദ്ദേഹത്തെ കാണാറില്ലായിരുന്നുവെന്നുമാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത്. ഇതിന് സമാനമായ കാര്യങ്ങളാണ് മകന്‍ ബല്‍രാജ് വെളിപ്പെടുത്തിയത്. നിജ്ജാറുമായി അടുത്തിടപഴകുന്നത് സാധ്യമല്ല. ഇന്ത്യന്‍ ഏജന്റുമാര്‍ക്കെതിരെ ഇന്റലിജന്‍സ് വിവരങ്ങളുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നിജ്ജാറിന് സുരക്ഷ നല്‍കിയില്ലെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ ചോദിക്കുന്നു.
നിരവധി മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ നിജ്ജാറിന് തൊട്ടടുത്തായി താമസിക്കുന്നുണ്ടായിരുന്നു. മേജര്‍ ജനറല്‍മാര്‍ മുതല്‍ ഹവില്‍ദാര്‍മാര്‍ വരെയുള്ള മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ അതിലുണ്ട്. ഇവരായിരിക്കാം കൃത്യം നിര്‍വഹിച്ചതെന്നാണ് സംശയിക്കുന്നത്.
കനേഡിയന്‍ സര്‍ക്കാര്‍ ഐഎസ്‌ഐയെ അടക്കം പിന്തുണച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് നിജ്ജാറിന്റെ കൊലപാതകത്തെ എളുപ്പത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. കാനഡയില്‍ മയക്കുമരുന്ന് ബിസിനസ് നിയന്ത്രിക്കാനുള്ള അധികാരത്തിനായി റാഹത്ത് റാവുവും, താരിഖ് കിയാനിയും ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
നിജ്ജാര്‍ കരുത്തനായി വളര്‍ന്നതും, കനേഡിയന്‍ വിഭാഗക്കാര്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വാധീനം വര്‍ധിച്ചതുമെല്ലാം കൊലപാതകത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. ഗുര്‍പട്വന്ത് സിംഗും ഇവര്‍ക്കൊപ്പം മയക്കുമരുന്ന് ബിസിനസ് നിയന്ത്രിച്ചിരുന്നതായിട്ടാണ് വിവരം.












Click it and Unblock the Notifications