അച്ഛന്‍ 13 കാരിയായ മകളെ പീഡിപ്പിച്ചത് 2മാസം
സനാ: 13 കാരിയായ മകളെ പൂട്ടിയിട്ട് അച്ഛന്‍ പീഡിപ്പിച്ചത് രണ്ട് മാസം.പെണ്‍കുട്ടിയെ ശാരീരിക പീഡനത്തിരയാക്കുകയായിരുന്നു. ഇയാളോട് പിണങ്ങിപ്പോയ ഭാര്യ മകളുടെ ശരീരത്തില്‍ ജിന്നിനെ കടത്തിവിട്ടെന്നും ജിന്ന് തന്നെ ഉപദ്രവിയ്ക്കുമെന്നും വിശ്വസിച്ചായിരുന്നു പീഡനം. സ്വന്തം മകളുടെ തല ഇയാള്‍ മൊട്ടയടിച്ചു. കൈയ്യിലേയും കാലിലേയും നഖങ്ങള്‍ പിഴുതെറിഞ്ഞു.
കുഞ്ഞിന്റെ ശരീരം മുഴുവന്‍ മര്‍ദ്ദനത്തിന്റെ പാടുകളാണ്. അമിന്‍ സാദ് (45) ആണ് സ്വന്തം മകളെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയ്ക്ക് ഭക്ഷണം പോലും നിഷേധിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ ക്രൂരതയെത്തുടര്‍ന്നാണ് ഭാര്യ ഉപേക്ഷിച്ച് പോയത്.

എന്നാല്‍ മകളെ സാദ് വിട്ട് കൊടുത്തില്ല. മാനസിക നില തകരാറിലായ അവസ്ഥയിലാണ് ഇയാള്‍. പെണ്‍കുട്ടിയെ കെട്ടിയിട്ടായിരുന്നു പീഡനം. കുട്ടിയുടെ ദേഹത്തെ മുറിവുകള്‍ പലതും വ്രണങ്ങളായി മാറിയിട്ടുണ്ട്. സൗദി പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിയ്ക്കുന്നുണ്ടെന്ന് സംശയം തോന്നിയ നാട്ടുകാരണ് മനുഷ്യവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയെ മോചിപ്പിയ്ക്കുന്നത്. പെണ്‍കുട്ടിയുടെ കാലുകളിലും ഇയാള്‍ പൊള്ളലേല്‍പ്പിച്ചിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ റാഷദ് അല്‍ മാമറിയാണ് സംഭവത്തെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിച്ചത്.












Click it and Unblock the Notifications