കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്റ്റർ അപകടം; യുക്രൈൻ ആഭ്യന്തര മന്ത്രി അടക്കം 15 പേർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

കീവ്; ബുധനാഴ്ച യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു. ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കി അടക്കമുള്ളവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.

xhelicopter-1674028389-jpg-

കീവ് നഗരത്തിന് പുറത്ത് ബ്രോവറി നഗരത്തിലെ നഴ്സറി സ്‌കൂളിനു സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്. 'ദുരന്ത സമയത്ത് നഴ്സറിയിലെ ജീവനക്കാരും കുട്ടികളും ഉണ്ടായിരുന്നു. നിരവഘി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. എല്ലാവരേയും ഒഴിപ്പിച്ചു.കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്', കീവ് മേഖല ഗവർണർ ഒലെക്സിയ് കുലേബ വ്യക്തമാക്കി.

അതേസമയം അപകട കാരണം എന്തെന്ന് വ്യക്തമല്ല. റഷ്യയോ യുക്രൈൻ അധികൃതരോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. നാശനഷ്ടങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് യുക്രൈൻ പ്രസിഡൻഷ്യൽ ഓഫീസിന്റെ ഡെപ്യൂട്ടി ഹെഡ് കൈറിലോ ടിമോഷെങ്കോ പറഞ്ഞു.

English summary
helicopter crash; 15 people were killed, including the Minister of Internal Affairs of Ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X