ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെ വ്യോമാക്രമണം, വര്‍ഷിച്ചത് 90 മിസൈലുകള്‍; നിരവധി പേര്‍ക്ക് പരുക്ക്
ജറൂസലേം: ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെ വ്യോമാക്രമണം. 165 മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല വര്‍ഷിച്ചത്. ഇസ്രായേലിലെ വടക്കന്‍ നഗരമായ ഹൈഫയെ ലക്ഷ്യമിട്ടാണ് ആക്രമണം. സാധാരരണക്കാരായ നിരവധി പേരാണ് ആക്രമണത്തില്‍ പരുക്കേറ്റിരിക്കുന്നത്.
കെട്ടിടങ്ങളും വാഹനങ്ങള്‍ക്കുമെല്ലാം നാശനഷ്ടമുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേര്‍ക്കാണ് നിലവില്‍ പരുക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയുമുണ്ട്. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിദാനമായ അയേണ്‍ ഡോം ഹിസ്ബുല്ലയുടെ ആക്രമണത്തെ് പ്രതിരോധിച്ചെങ്കിലും, ചിലത് ജനസാന്ദ്രയേറെയുള്ള ഹൈഫ തീരത്താണ് പതിച്ചത്.

ഗലീലി മേഖലയില്‍ നിന്ന് മിസൈല്‍ ഹിസ്ബുല്ല പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് അറിയിച്ചു. എന്നാല്‍ ചിലത് മാത്രമാണ് ഇസ്രായേലിന്റെ എയര്‍ ഡിഫന്‍സ് സംവിധാനം പ്രതിരോധിച്ചത്. കാര്‍മിയല്‍ മേഖലയിലും, സമീപത്തുള്ള ടൗണുകളിലും നിരവധി മിസൈലുകളാണ് പതിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് വീഡിയോകള്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഹൈഫ മേഖലയില്‍ നിരവധി കാറുകള്‍ കത്തുന്നതാമ് വീഡിയോയിലുള്ളത്. അതേസമയം ആക്രമണത്തിന് ഹിസ്ബുല്ല ഉപയോഗിച്ച റോക്കറ്റ് ലോഞ്ചര്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
ഇസ്രായേലിനെതിരെയുള്ള വലിയ റോക്കറ്റാക്രമണങ്ങളിലൊന്നാണിത്. ഹിസ്ബുല്ലയ്‌ക്കെതിരായ വാക്കി ടോക്കി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലാണെന്ന് നേരത്തെ ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
പേജര്‍ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെടുകയും, മൂവായിരത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ-പ്രതിരോധ മേഖലയില്‍ ഉള്ളവര്‍ നസ്രല്ലയെ വധിക്കാനുള്ള ഓപ്പറേഷനെ അടക്കം എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ വകവെക്കാതെയാണ് നെതന്യാഹു ഈ ദൗത്യത്തിന് അനുമതി നല്‍കിയതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ ഇസ്രായേല്‍ ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ നിന്ന് ഞങ്ങളുടെ ജനതയെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് എക്‌സില്‍ കുറിച്ചു. അതേസമയം 165 മിസൈലുകള്‍ ഹിസ്ബുല്ല വര്‍ഷിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരിലൊരാള്‍ പെണ്‍കുട്ടിയാണ്.
പരുക്കേറ്റവരെ നഹാരിയയിലെ ഗലീലി മെഡിക്കല്‍ സെന്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗലീലി കേന്ദ്രത്തില്‍ നിന്ന് മാത്രം അന്‍പതോളം മിസൈലുകളാണ് ഹിസ്ബുല്ല വര്‍ഷിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്. കാര്‍ബിയല്‍ മേഖലയിലെ പാരാട്രൂപ്പേഴ്‌സ് ബ്രിഗേഡിന്റെ ട്രെയിനിങ് ബേസാണ് ഹിസ്ബുല്ല ലക്ഷ്യമിട്ടത്.












Click it and Unblock the Notifications