Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആദ്യ സംവാദത്തില്‍ വീറോടെ ഏറ്റുമുട്ടി ബൈഡനും ട്രംപും

ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ സംവാദത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് സ്ഥാനാർത്ഥികള്‍. പ്രസിഡൻ്റ് സ്ഥാനാർത്ഥികളായ ഡമോക്രാറ്റ് പാര്‍ട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡനും, മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സംവാദത്തിന് ഏറെ സവിശേഷതകളുണ്ടായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിലവിലെ പ്രസിഡന്റും മുന്‍ പ്രസിഡന്റും തമ്മിലുള്ള സംവാദം നടക്കുന്നത്.

പരസ്പരം ഷേക്ക് ഹാന്‍ഡ് നല്‍കാതെ ആരംഭിച്ച സംവാദത്തില്‍ സാമ്പത്തിക പ്രശ്നങ്ങൾ, വിദേശനയം, അന്താരാഷ്ട്ര പ്രതിസന്ധികൾ, രാജ്യത്തിൻ്റെ കുടിയേറ്റ പ്രതിസന്ധി, അമേരിക്കൻ ജനാധിപത്യത്തിൻ്റെ നിലവിലെ അവസ്ഥ എന്നിവയെല്ലാം ചർച്ചാ വിഷയമായി. യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് നടന്ന സംവാദം സിഎൻഎൻ ആയിരുന്നു സംഘടിപ്പിച്ചത്. . 90 മിനിറ്റ് ദൈർഘ്യമുള്ള സംവാദത്തിന് സ്റ്റുഡിയോ പ്രേക്ഷകരുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

us-president-election-

ഫയല്‍ ചിത്രം

സമ്പദ്‌വ്യവസ്ഥയിലും ലോക വേദിയിലും പരാജയമെന്ന് വിശേഷിപ്പിച്ച ട്രംപ് ജോ ബൈഡനെതിരെ സംവാദത്തില്‍ ആഞ്ഞടിച്ചു. ബൈഡന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ട്രംപിന്റെ വാക്കുകളുടെ ചടുലത കൈവരിക്കാന്‍ നിലവിലെ പ്രസിഡന്റിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ പലപ്പോഴും ഇടറുന്നുണ്ടായിരുന്നു. താരതമ്യേന മൃദുഭാഷായിയ ബൈഡന്‍ തന്റെ പതിവ് ശൈലിയില്‍ തന്നെ സംസാരിച്ചപ്പോള്‍ ട്രംപ് പലപ്പോഴും വാക്കുകള്‍ക്ക് മൂർച്ച കൂട്ടി.

മോഹന്‍ലാലിന് മാത്രമാണ് മലയാളത്തില്‍ അതിന് സാധിക്കുന്നത്; മമ്മൂട്ടിയെക്കൊണ്ട് പറ്റില്ല: ഫിറോസ്

വൈറ്റ് ഹൗസിലെ ആദ്യത്തെ കുറ്റവാളി ട്രംപായിരിക്കുമെന്നായിരുന്ന് ട്രംപിനെ ലക്ഷ്യമിട്ടുകൊണ്ട് ബൈഡന്‍ പറഞ്ഞു. "നിങ്ങൾക്കുള്ള എല്ലാ കുറ്റങ്ങളേയും കുറിച്ച് ചിന്തിക്കുക. ഒരു സ്ത്രീയെ പൊതുസ്ഥലത്ത് അപമാനിച്ചതിന്, നിങ്ങളുടെ ഭാര്യ ഗർഭിണിയായിരിക്കെ രാത്രിയിൽ ഒരു പോൺ താരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനൊക്കെ എത്ര ബില്യൺ ഡോളർ സിവിൽ പെനാൽറ്റിയായി നിങ്ങൾ നല്‍കി. " ബൈഡന്‍ പറഞ്ഞു.

ട്രംപിന്റെ ആയുധങ്ങള്‍

അതേസമയം, ബൈഡന്റെ ഭരണപരമായ പരാജയങ്ങളായിരുന്നു ഡ്രംപ് പ്രധാനമായും ആയുധമാക്കിയത്. "കഴിഞ്ഞ നാല് വർഷമായി നമ്മുടെ രാജ്യത്തിന് സംഭവിച്ചത് ലജ്ജാകരമാണ്, എനിക്ക് ധാരാളം ആളുകളുമായി ചങ്ങാത്തമുണ്ട്. അമേരിക്കയ്ക്ക് സംഭവിച്ചത് അവർക്ക് വിശ്വസിക്കാൻ കഴിയില്ല. നമ്മള്‍ ഇനി ബഹുമാനിക്കപ്പെടില്ല." ട്രംപ് പറഞ്ഞു.

ബൈഡന്റെ വാക്കുകള്‍ ഇടറിയതും ട്രംപ് ആയുധമാക്കുന്നത് ചർച്ചയില്‍ കണ്ടു. "ആ വാചകത്തിൻ്റെ അവസാനം അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തിനും അറിയില്ലെന്ന് ഞാൻ കരുതുന്നു." ട്രംപ് പറഞ്ഞു.

യുക്രൈനും ഹമാസും ഇറാനും

യുക്രൈന് യുദ്ധവും ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധവും സംവാദത്തില്‍ ചർച്ചാ വിഷയമായി. 200 ബില്യണ്‍ യുഎസ് ഡോളർ ഇതിനോടകം യുക്രൈന്‍ നല്‍കി. ഞാന്‍ വിജയിക്കുകയാണെങ്കില്‍ ഓഫീസില്‍ എത്തുന്നതിന് മുമ്പ് തന്നെ യുദ്ധം തീർക്കും. എന്റെ ഭരണ കാലയളവില്‍ ഇറാന്‍ സാമ്പത്തികമായി വളരെ മോശം സ്ഥിതിയിലായിരുന്നു. എന്നാല്‍ ബൈഡന്റെ കാലത്ത് അവർ സാമ്പത്തികമായി ശക്തിപ്പെട്ടു.

ഇറാന്‍ ശക്തിപ്രാപിച്ചത്. ഹമാസിന് സഹായകരമായി. അതാണ് ഇസ്രായേലിനെതിരായ ആക്രമത്തിലേക്ക് നയിച്ചത്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തെത്തിയ ആദ്യ വർഷത്തിൽ തന്നെ അഫ്ഗാനിസ്താനിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ലജ്ജാകരമായ ഒരു ദിനമായിരുന്നു അതെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തത്തോട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചില്ല. യുക്രൈന് പണമല്ല, ആയുധങ്ങളാണ് നല്‍കിയത്. ഇസ്രായേല്‍ അല്ല, ഹമാസാണ് യുദ്ധം മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നത്. ബിന്‍ലാദന്റെ കാര്യത്തില്‍ എന്ത് നിലപാടാണോ എടുത്തത് അത് തന്നെയായിരിക്കും ഹമാസിന്റെ കാര്യത്തിലും ഉണ്ടാകുകയെന്നും ബൈഡന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+