കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണി ഡെപ്പിനെ മാതൃകയാക്കി ബ്രാഡ് പ്രിറ്റ്; മുന്‍ ഭാര്യ ആഞ്ജലീന ജോളിക്കെതിരെ മാനനഷ്ടക്കേസ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ജോണി ഡെപ്പ് മാനനഷ്ടക്കേസ് വിജയിച്ചതിന് പിന്നാലെ സെലിബ്രിറ്റി കേസുകളുടെ പ്രവാഹം. ഹോളിവുഡില്‍ പുതിയൊരു കേസ് കൂടി വരികയാണ്. പ്രമുഖ താരം ബ്രാഡ് പിറ്റും മുന്‍ ഭാര്യ ആഞ്ജലീന ജോളിയും തമ്മിലാണ് പ്രശ്‌നം. ബ്രാഡ് പിറ്റ് മുന്‍ ഭാര്യക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്.

കേസ് ജയിച്ചതോടെ റിലേഷന്‍ മാറിയോ? ജോണി ഡെപ്പും അഭിഭാഷക കമീല്‍ വാസ്‌ക്വെസും പ്രണയത്തില്‍!!കേസ് ജയിച്ചതോടെ റിലേഷന്‍ മാറിയോ? ജോണി ഡെപ്പും അഭിഭാഷക കമീല്‍ വാസ്‌ക്വെസും പ്രണയത്തില്‍!!

നേരത്തെ തന്നെ കുട്ടികളുടെ കൈവശാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ട്. അതാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. തന്റെ ബിസിനസ് തകര്‍ക്കാന്‍ നോക്കുകയാണ് ആഞ്ജലീന ജോളിയെന്നാണ് ആരോപിക്കുന്നത്. അതേസമയം ഇരുവരും ഹോളിവുഡിലെ മുന്‍നിര താരങ്ങളാണ്. അതുകൊണ്ട് തര്‍ക്കം ഉടനെ തീരാനും പോകുന്നില്ല.

1

ജോണി ഡെപ്പിന്റെ കേസ് ബ്രാഡ് പിറ്റിന് കൂടുതല്‍ ആത്മവീര്യം നല്‍കിയിരിക്കുകയാണ്. തന്റെ കമ്പനിയുടെ പേരും പെരുമയും ആഞ്‌ലീന തകര്‍ക്കാന്‍ നോക്കിയെന്നാണ് ആരോപണം. ബ്രാഡ് പിറ്റിന്റെ മിറാവല്‍ വൈന്‍ ബിസിനസുമായി ബന്ധപ്പെട്ട കേസിലാണ് ഇത്തരം ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബ്രാഡ് പിറ്റും ആഞ്ജലീനയുമായിരുന്നു നേരത്തെ ഈ കമ്പനിയുടെ ഉടമകള്‍. എന്നാല്‍ ആഞ്ജലീന ഈ ഓഹരികള്‍ യാതൊരു പരിചയവുമില്ലാത്ത ഒരു അജ്ഞാതന് നല്‍കിയെന്നാണ് പിറ്റിന്റെ ആരോപണം. ഈ ഷെയറുകള്‍ വിറ്റതിന് ആഞ്ജലീനയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ് ബ്രാഡ് പിറ്റ്. മുമ്പ് പറഞ്ഞിരുന്ന കാര്യങ്ങളില്‍ നിന്നെല്ലാം നടി പിറകോട്ട് പോയതായി പിറ്റ് ആരോപിച്ചു.

2

മിറാവല്‍ വൈന്‍ യാര്‍ഡിന്റെ ഓഹരികള്‍ വിറ്റഴിക്കില്ലെന്ന് ഇരുവരും നേരത്തെ തീരുമാനിച്ചുറപ്പിച്ച കാര്യമായിരുന്നു. പരസ്പര സമ്മതമില്ലാതെ വില്‍ക്കില്ലെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ആഞ്ജലീന ഈ തീരുമാനമെല്ലാം കാറ്റില്‍ പറത്തിയെന്ന് ബ്രാഡ് പിറ്റ് പറയുന്നു. തന്റെ വ്യക്തിത്വത്തിന് കളങ്കേല്‍പ്പിക്കാനാണ് ആഞ്ജലീന ഇതെല്ലാം ചെയ്തതെന്ന് ബ്രാഡ് പിറ്റ് കുറ്റപ്പെടുത്തുന്നു. മിറാവല്‍ ബിസിനസിന്റെ വിജയത്തിനായി ആഞ്ജലീന ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്ന് നടന്‍ പറയുന്നു. ഫ്രഞ്ച് ഗ്രൂപ്പായ ടെന്യു ഡെല്‍ മോണ്ടോയ്ക്കാണ് ആഞ്ജലീന തന്റെ ഓഹരികള്‍ വിറ്റതെന്ന് ബ്രാഡ് പിറ്റിന്റെ അഭിഭാഷകര്‍ പറഞ്ഞു.

3

മിറാവല്‍ ഗ്രൂപ്പ് എന്നും എതിരാളികളായി കാണുന്നവരാണ് ടെന്യു ഡെല്‍ മോണ്ടോ. അവര്‍ക്ക് തന്നെ ഓഹരികള്‍ വിറ്റതില്‍ ദുരൂഹതയുണ്ടെന്നും ബ്രാഡ് പിറ്റ് ആരോപിക്കുന്നു. ആഞ്ജലീന ജോലി നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചാണ് ഈ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. പക്ഷേ ഇതെല്ലാം രഹസ്യമായിട്ടാണ് നടന്നത്. ഒരിക്കല്‍ പോലും ബ്രാഡ് പിറ്റ് ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും, അത് മറച്ചുവെച്ചുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. പിറ്റുമായുള്ള കരാറാണ് ഇതോടെ ആഞ്ജലീന ലംഘിച്ചത്. റഷ്യന്‍ കോടിപതിയായ യുറി ഷെഫ്‌ളര്‍ എന്നയാള്‍ അദ്ദേഹത്തിന്റെ സ്റ്റോളി ഗ്രൂപ്പിന് വേണ്ടി കമ്പനിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പിറ്റ് ആരോപിക്കുന്നു.

4

തന്റെ എതിരാളികള്‍ക്ക് വേണ്ടി ഷെഫ്‌ളര്‍ ബിസിനസ് രഹസ്യങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും പിറ്റ് പറഞ്ഞു. യാതൊരു ദയയും ഇല്ലാത്ത ബിസിനസ് രീതികള്‍ക്ക് പേരുകേട്ടയാളാണ് ഷെഫ്‌ളര്‍ എന്നാണ് പിറ്റിന്റെ അഭിഭാഷക സംഘം ആരോപിക്കുന്നത്. താന്‍ വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ മിറാവല്‍ വൈന്‍ ബിസിനസിനെ തകര്‍ക്കാനായിട്ടാണ് ഷെഫ്‌ളറുടെ വരവെന്ന് ബ്രാഡ് പിറ്റ് പറയുന്നു. അതിലൂടെ തന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ബ്രാഡ് വ്യക്തമാക്കി.തനിക്കുണ്ടാക്കിയ നഷ്ടങ്ങള്‍ക്ക് ആഞ്ജലീനയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ബ്രാഡ് പിറ്റ് പറയുന്നു. ആഞ്ജലീന നടത്തിയ ഇടപാടുകള്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

5

ആയിരം ഏക്കറോളമുള്ള ഒരു എസ്‌റ്റേറ്റാണിത്. അതിന്റെ പേരിലാണ് ഈ കേസ് നടക്കുന്നത്. 164 മില്യണാണ് അതിന്റെ മൂല്യം. 2008ലാണ് ഇരുവരും ചേര്‍ന്ന് ഈ വൈന്‍ യാര്‍ഡ് വാങ്ങിയത്. ബ്രാഡ് പിറ്റ് വളരെ ആവേശത്തോടെ കാണുന്ന ബിസിനസാണിത്. ലോകത്തെ ഏറ്റവും മൂല്യമേറിയ റോസ് വൈന്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2014ലാണ് വിവാഹിതരാവുന്നത്. പ ത്ത് വര്‍ഷത്തോളം പ്രണയിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തതിന് പിന്നാലെയാണിത്. 2016 സെപ്റ്റംബറിലാണ് ജോളി വിവാഹമോചനം ഫയല്‍ ചെയ്യുന്നത്. ഒന്നിച്ച് പോകുന്നതിലുള്ള പ്രശ്‌നങ്ങളായിരുന്നു കാരണം. മൂന്ന് വര്‍ഷത്തിന് ശേഷം വിവാഹ മോചനം അനുവദിക്കുകയായിരുന്നു.

ആംബര്‍ ഹേഡ് നല്‍കാനുള്ളത് 15 ദശലക്ഷം, ആകെ കൈയ്യിലുള്ളത് 8 മില്യണ്‍, ഡെപ്പിന്റെ ഓഫര്‍ ഇങ്ങനെആംബര്‍ ഹേഡ് നല്‍കാനുള്ളത് 15 ദശലക്ഷം, ആകെ കൈയ്യിലുള്ളത് 8 മില്യണ്‍, ഡെപ്പിന്റെ ഓഫര്‍ ഇങ്ങനെ

English summary
hollywood actor brad pitt sues ex wife angelina jolie on harming reputation of wine company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X