ആളുമാറി ശസ്ത്രക്രിയ 30കാരിയ്ക്ക് സ്തനങ്ങള്‍ നഷ്ടമായി
ടോക്കിയോ: ആളുമാറി ശസ്ത്രക്രിയ നടത്തി മുപ്പതുകാരിയ്ക്ക് സ്തനങ്ങള്‍ നഷ്ടമായി. ജപ്പാനിലാണ് സംഭവം. കാന്‍സര്‍ രോഗിയായ യുവതിയ്ക്കാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം സ്തനങ്ങള്‍ നഷ്ടമായത്. രണ്ട് രോഗികളുടെ പരിശോധനഫലം ഒരേ സമയം മാറിപോയതാണ് ആളുമാറി ശസ്ത്രക്രിയ നടത്താന്‍ ഇടയാക്കിയത്.
കാന്‍സറിന്റെ പ്രാഥമികഘട്ടത്തിലായിരുന്നു മുപ്പതുകാരി. സ്തനാര്‍ബുദത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാന്‍ തീരുമാനിച്ചത് 50കാരിയായ സ്ത്രീയെയായിരുന്നു. ഇവരുടെ സാമ്പിളുകള്‍ 30കാരിയുടെ സാമ്പളുകളുമായി മാറിപോയതാണ് ആളുമാറി ശസ്ത്രക്രിയ നടത്താന്‍ ഇടയാക്കിയത്. രോഗത്തിന്റെ പ്രാഥമികഘട്ടത്തിലായതിനാല്‍ തന്നെ മുപ്പതുകാരിയ്ക്ക് സ്തനങ്ങള്‍ നീക്കം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു.

ശസ്ത്രക്രിയ പൂര്‍ത്തിയാവുകയും സ്തനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തതിന് ശേഷമാണ് സാമ്പിളുകള്‍ മാറിയതാണെന്നും അബദ്ധം പറ്റിയതാണെന്നും ഡോക്ടര്‍മാര്‍ക്ക് മനസിലാക്കിയത്. ഒരേ ദിവസമാണ് രണ്ട് രോഗികളുടേയും സാമ്പിളുകള്‍ ശേഖരിച്ചത്. സ്തനങ്ങള്‍ നഷ്ടമായ യുവതിയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനത്തിലാണ് ആശുപത്രി അധികൃതര്‍.












Click it and Unblock the Notifications