Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസുകാരെക്കാള്‍ ക്രൂരന്മാര്‍ യെമനിലെ ഷിയാ വിമതരോ? സ്ത്രീകളോടും കുട്ടികളോടും ചെയ്യുന്നത് കൊടുംക്രൂരത

സനാ: സിറിയയില്‍ സ്ത്രീകളേയും കുട്ടികളേയും ഐസിസ്, ക്രൂരതകള്‍ക്കിരയാക്കുന്നതും യുദ്ധമുന്നണിയിലേയ്ക്ക് നിര്‍ദയം അവരെ പറഞ്ഞയക്കുന്നതും വാര്‍ത്തായായിരുന്നു. ആഭ്യന്തര സംഘര്‍ഷം നടക്കുമ്പോള്‍ ഏത് രാജ്യത്തായാലും സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടും. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് യെമന്‍.

യെമനിലെ ഹൂത്തി വിമതരുടെ ക്രൂരതകള്‍ക്ക് ഇരയാകുന്നതില്‍ ഏറിയ പങ്കും സ്ത്രീകളും കുട്ടികളും. ഉന്മാദം ബാധിച്ചവരെപ്പോലെയാണ് വിമതര്‍ സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കുന്നതെന്ന് യെമന്‍ പ്രസിഡന്റ് അബ്ദ്-റബ്ബു മന്‍സൂര്‍ ഹാദി പറയുന്നു.

സ്ത്രീകള്‍ക്ക് രക്ഷയില്ല

സ്ത്രീകള്‍ക്ക് രക്ഷയില്ല

നിരായുധരായ സ്ത്രീകളേയും കുട്ടികളെയും ഉന്മാദം ബാധിച്ചവരെപ്പോലെ ഹൂത്തി വിമതര്‍ കൊലപ്പെടുത്തുകയാണെന്ന് യെമന്‍ പ്രസിഡന്റ് അബ്ദ്-റബ്ബു മന്‍സൂര്‍ ഹാദി പറയുന്നു.

പിടിച്ചെടുക്കും

പിടിച്ചെടുക്കും

തായിസ് ഉള്‍പ്പടെയുള്ള പ്രവിശ്യകള്‍ വിമതരില്‍ നിന്നും മോചിപ്പിയ്ക്കുമെന്നും ഹാദി പറഞ്ഞു

സഹകരിയ്ക്കണം

സഹകരിയ്ക്കണം

സൈന്യത്തോട് ജനങ്ങള്‍ സഹകരിയ്ക്കണമെന്നും ഹാദി ആവശ്യപ്പെട്ടു

 കൊല്ലുന്നത് ഇങ്ങനെ

കൊല്ലുന്നത് ഇങ്ങനെ

നിരായുധരായ ആളുകള്‍ക്ക് മേല്‍ ആയുധങ്ങളുമായി എത്തി ആക്രമണം അഴിച്ച് വിടുകയാണ് വിമതര്‍. ഒരു ദയയും ഇല്ലാതെയാണ് അവര്‍ സ്ത്രീകളേയും കുട്ടികളേയും ആക്രമിയ്ക്കുന്നതും കൊന്നൊടുക്കുന്നതും-ഹാദി പറയുന്നു. യെമന്‍ മുന്‍ പ്രസിഡന്‍റിന്‍റെ അനുഭാവികളായ സൈനികരും ഹൂത്തികളുമാണ് യെമനിലെ വിമതര്‍.

ആശുപത്രികള്‍ പോലും

ആശുപത്രികള്‍ പോലും

ആശുപത്രികളും കെട്ടിടങ്ങളും വിമതര്‍ തകര്‍ക്കുകയാണ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+