Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ കമ്പനികള്‍ യുഎഇ വിടണം; മിസൈലിന് പിന്നാലെ ഹൂതി ഭീഷണി, അപലപിച്ച് ഇസ്രായേല്‍

ദുബായ്: യുഎഇക്ക് നേരെ യമനിലെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം. ഈ മാസം മൂന്നാമത്തെ മിസൈല്‍ ആക്രമണമാണ് യുഎഇക്ക് നേരെയുണ്ടാകുന്നത്. പുതിയ ആക്രമണത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായില്ല. യുഎഇയുടെ മിസൈല്‍ പ്രതിരോധ കവചം ആക്രമണം ചെറുത്തു. യുഎഇക്ക് നേരെ തുടര്‍ച്ചയായി ആക്രമണമുണ്ടാകുന്നത് ഇന്ത്യന്‍ പ്രവാസികള്‍ക്കും ആശങ്കയുണ്ടാകുന്ന കാര്യമാണ്.

ആദ്യ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായ ആക്രമണം രാഷ്ട്രീയമായി ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് യുഎഇയിലെത്തിയ പിന്നാലെയാണ് പുതിയ ആക്രമണം. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികളുടെ നീക്കമെന്നാണ് ആരോപണം...

1

തിങ്കളാഴ്ചയുണ്ടായ ആക്രമണത്തില്‍ യുഎഇക്ക് കാര്യമായ നഷ്ടമില്ല. ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണത്. ജനുവരി 17നുണ്ടായ ആദ്യ ഹൂതി ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് വിദേശകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായി യമനില്‍ സൗദി സഖ്യസേന ശക്തമായ ആക്രമണം നടത്തി. 12 പേരാണ് അന്ന് യമനില്‍ കൊല്ലപ്പെട്ടത്.

2

ഓരോ ആഴ്ചയിലും ഹൂതികള്‍ യുഎഇക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുകയാണിപ്പോള്‍. ആദ്യ ആക്രമണം ജനുവരി 17നായിരുന്നു. രണ്ടാമത്തെ ആക്രമണം നടന്നത് ജനുവരി 24നാണ്. മൂന്നാമത്തെ ആക്രമണം ജനുവരി 31നും. മിസൈല്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ അമേരിക്കന്‍ നിര്‍മിത പ്രതിരോധ കവചം യുഎഇയിലുണ്ട്. ഇതുപയോഗിച്ചാണ് മിസൈലുകള്‍ തകര്‍ത്തത്.

3

വിദേശ കമ്പനികള്‍ യുഎഇ വിട്ട് പോകണമെന്ന് ഹൂതി വക്താവ് ആവശ്യപ്പെട്ടു. ഇനി ആക്രമണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വരുംദിവസങ്ങളില്‍ കൂടുതല്‍ ആക്രമണം നടക്കുമെന്ന സൂചനയാണിത്. ഒട്ടേറെ വിദേശ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് യുഎഇ. ഈ സാഹചര്യത്തില്‍ ഹൂതികളുടെ നീക്കം യുഎഇക്ക് കനത്ത തിരിച്ചടിയാകും.

4

ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് യുഎഇയിലെത്തിയത് ഞായറാഴ്ചയാണ്. അദ്ദേഹത്തിന്റെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിച്ചത് കഴഞ്ഞ വര്‍ഷമാണ്. ശേഷം ഇരുരാജ്യങ്ങളും ഒട്ടേറെ സഹകരണ കരാറുകളില്‍ ഒപ്പുവച്ചിരുന്നു. സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇസ്രായേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം.

5

ഹൂതികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തില്‍ മാറ്റം വരുത്തില്ലെന്ന് ഇസ്രായേല്‍ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. യുഎഇയിലെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് യുഎഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. യുഎഇക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഇസ്രായേല്‍ പ്രസിഡന്റ് അപലപിച്ചു.

പിങ്ക് മോണോക്കിനിയില്‍ തിളങ്ങി മാളവിക മോഹനന്‍; നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍

6

ഇന്ന് വൈകീട്ട് ഇസ്രായേല്‍ പ്രസിഡന്റ് നാട്ടിലേക്ക് തിരിക്കും. അതിന് മുമ്പ് അദ്ദേഹം യുഎഇ എക്‌സ്‌പോ സന്ദര്‍ശിക്കും. ഹൂതികള്‍ യുഎഇയെ ആക്രമിക്കുന്നത് യുദ്ധ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. യമനില്‍ ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തുന്ന സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയില്‍ അംഗമാണ് യുഎഇയും. യുഎഇക്കെതിരെ ആക്രമണം നടത്തി അവരെ യമനില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഹൂതികളുടെ ലക്ഷ്യം.

7

യമന്‍ സര്‍ക്കാരിനെതിരെ 2015ലാണ് വിമതരായ ഹൂതികള്‍ ആക്രമണം തുടങ്ങിയത്. ഇന്ന് യമനിലെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്. പഴയ സര്‍ക്കാരിനെ പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അറബ് സഖ്യസേന യമനില്‍ ഇടപെട്ടത്. എന്നാല്‍ ഈ ഇടപെടല്‍ വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിലേക്ക് മാറി. സൗദിക്കെതിരെ ശക്തമായ ആക്രമണം നടത്തുന്ന ഹൂതികള്‍ ഇപ്പോള്‍ യുഎഇയെയും ആക്രമിക്കുമ്പോള്‍ പ്രവാസികള്‍ക്ക് ആശങ്കയേറുകയാണ്. ഹൂതികളുമായി ചര്‍ച്ച നടത്താനുള്ള ശ്രമം യുഎന്‍ മധ്യസ്ഥതയില്‍ നടന്നിരുന്നു എങ്കിലും വിജയം കണ്ടിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+