Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇല്ലാത്ത വെള്ളത്തിൽ എങ്ങനെ ചാടാൻ പറ്റും'; ബിലാവൽ ഭൂട്ടോക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

സിന്ധു നദിയിലൂടെ വെള്ളമൊഴുകിയില്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തമൊഴുകും എന്ന വിവാദ പ്രസ്താവനയിൽ ബിലാവൽ ഭൂട്ടോക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇത്തരം പ്രസ്താവനകൾ കാര്യമാക്കേണ്ടതില്ലെന്നും വൈകാതെ അവർക്ക് കാര്യം മനസിലായിക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

'ഞാൻ ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന കേട്ടു, അയാളോട് വെള്ളത്തിൽ ചാടാൻ പറയൂ, അല്ല വെള്ളം ഇല്ലാതെ എങ്ങനെയാണ് ചാടുക? ഇത്തരം പ്രസ്താവനകൾ കാര്യമാക്കേണ്ടതില്ല, അവർക്ക് അത് മനസിലാകും', അദ്ദേഹം പറഞ്ഞു.

hardeep-

'അതിർത്തി കടന്നുള്ള ഭീകരതയാണ് പഹൽഗാമിൽ നടന്നത്. അയൽരാജ്യമാണ് അതിന് പിന്നിൽ, അവർ ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞു. മുൻപത്തെ പോലെ അല്ല, ഇനി ഒന്നും പഴത് പോലെ ആയിരിക്കില്ല. പ്രധാനമന്ത്രി പറഞ്ഞത് പോലെ പാക്കിസ്ഥാൻ വലിയ വില കൊടുക്കേണ്ടി വരും. ഇത് ഒരു തുടക്കം മാത്രമാണ്. ജീവിക്കാനുള്ള അവകാശമാണ് ഭീകരവാദികൾ ഇല്ലാതാക്കിയത്. ലോകം മുഴുവൻ സംഭവത്തിൽ അപലപിക്കുന്നു. പാക്കിസ്ഥാൻ നിരുത്തരവാദപരമായി പെരുമാറുക മാത്രമല്ല തകരാൻ പോകുക കൂടിയാണ്', ഹർദീപ് സിംഗ് പറഞ്ഞു.

ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പാകിസ്ഥാൻ ഉപദേഷ്ടാവായ കേണൽ തൈമൂർ റാഹത്ത് നടത്തിയ കഴുത്തറക്കുന്നത് പോലെ നടത്തിയ ആംഗ്യത്തെ കുറിച്ചു പുരി പ്രതികരിച്ചു. 'ഇത് സർക്കാർ സ്പോൺസർ ചെയ്ത ഭീകരവാദം ആണ്. അവർ ഇതിനൊക്കെ വിലകൊടുക്കേണ്ടി വരുമെന്ന ഘട്ടത്തിൽ നമ്മൾ എത്തി നിൽക്കുകയാണ് . സിന്ധു നദീ ജല പദ്ധതി മരവിപ്പിച്ചിട്ടും അവർക്ക് നിലനിൽക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടെങ്കിൽ അവർക്ക് നല്ലത് സംഭവിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു', പുരി പറഞ്ഞു.

പാകിസ്ഥാൻ ദുരന്തത്തിന് ഇന്ത്യ ഇസ്ലാമാബാദിനെ കുറ്റപ്പെടുത്തുന്നത് അവരുടെ കഴിവുകേട് മറച്ചുവെക്കാനും ജനങ്ങളെ കബളിപ്പിക്കാനുമാണ് എന്നായിരുന്നു പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോയുടെ പ്രതികരണം. 'സിന്ധു നദി നമ്മുടേതാണ്, സിന്ധുവിൽ ഒന്നുകിൽ വെള്ളം ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം', ബിലാവൽ ഭീഷണി മുഴക്കി. അതേസമയം ഇന്ത്യ നടത്തുന്നത് ബ്ലെയിം ഗെയിം ആണെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാദ് ഷെരീഫ് ഇന്ന് പ്രതികരിച്ചത്. നിഷ്പക്ഷമായ അന്വേഷണത്തിന് പാക്കിസ്ഥാൻ തയ്യാറാണെന്നും എല്ലാതരം ഭീകരതേയും രാജ്യം തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ഷെഹബാസ് പറഞ്ഞു. ഏത് അന്താരാഷ്ട്ര സംവിധാനങ്ങൾ അന്വേഷിച്ചാലും അന്വേഷണത്തോട് സഹകരിക്കുമെന്നാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+