ഐസിസിന്റെ പദ്ധതി പാളി... അല്ലെങ്കില്‍ ഫ്രാന്‍സ് രക്തക്കളമായേനെ
പാരീസ്: ഫ്രാന്‍സിനെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ 129 പേരാണ് കൊല്ലപ്പെട്ടത്. ഐസിസിന്റെ ക്രൂരത തന്നെ. പക്ഷേ ഐസിസിന്റെ തന്ത്രങ്ങള്‍ അല്‍പം പാളിയില്ലായിരുന്നെങ്കില്‍ മരണം 129 ല്‍ അവസാനിയ്ക്കില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടക്കുരുതി തന്നെയാണ് അവര്‍ ഫ്രാന്‍സില്‍ ലക്ഷ്യംവച്ചിരുന്നത്.
ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള സൗഹൃ മത്സരം നടക്കുന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയം ആയിരുന്നത്രെ ചാവേറുകളുടെ പ്രധാന ലക്ഷ്യം. എണ്‍പതിനായരത്തോളം കാണികളുള്ള സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം നടത്തി വന്‍ കൂട്ടക്കുരുതിയ്ക്ക് ലക്ഷ്യമിട്ട ചാവേറുകള്‍ക്ക് പക്ഷേ പദ്ധതി നടപ്പിലാക്കാനായില്ല

സ്‌റ്റേഡ് ഡി ഫ്രാന്‍സ്
ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള സൗഹൃദം മത്സരം സ്റ്റേഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ വച്ചാണ് നടന്നത്. ഫ്രഞ്ച് പ്രസിഡന്റം ഈ മത്സരം കാണാന്‍ എത്തിയിരുന്നു.

എണ്‍പതിനായിരം പേര്‍
ഫുട്‌ബോള്‍ മത്സരം കാണാന്‍ എണ്‍പതിനായിരത്തോളം കാണികളാണ് ഉണ്ടായിരുന്നത്. സ്‌റ്റേഡിയത്തിനകത്ത് സ്‌ഫോടനം നടന്നിരുന്നെങ്കില്‍ അവിടേയും നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുമായിരുന്നു.

പദ്ധതി പാളി
മൂന്ന് ചാവേറുകളാണ് സ്റ്റേഡിയത്തില്‍ ആക്രമണം നടത്താനെത്തിയത്. ഇവരില്‍ ഒരാള്‍ക്ക് പോലും സ്‌റ്റേഡിയത്തിന് അകത്തെത്താന്‍ കഴിയാതിരുന്നത് വലിയ ഭാഗ്യമായി.

ടിക്കറ്റ് ഉണ്ടായിരുന്നു
അക്രമികളില്‍ ഒരാളുടെ പക്കല്‍ കളി കാണുന്നതിനുള്ള ടിക്കറ്റ് ഉണ്ടായിരുന്നു. പക്ഷേ കളി തുടങ്ങിയതിന് ശേഷമാണ് ഇയാള്‍ എത്തിയത്.

സംശയം തോന്നി
ഫുട്‌ബോള്‍ മത്സരം തുടങ്ങിയത് മാത്രമായിരുന്നില്ല ഇവരെ അകത്തേയ്ക്ക് കയറ്റിവിടാതിരിയ്ക്കാനുള്ള കാരണം. ഇവരുടെ പെരുമാറ്റത്തിലും ചില സംശയങ്ങള്‍ തോന്നിയിരുന്നു.

15 കാരന്‍
സ്‌റ്റേഡിയത്തില്‍ ആക്രമണം നടത്താന്‍ വന്ന ചാവേറുകളില്‍ ഒരാള്‍ 15 വയസ്സുള്ള കുട്ടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് സ്‌ഫോടനങ്ങള്‍
മൂന്ന് ചാവേറുകളും സ്വയം പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ഒരാള്‍ സ്റ്റേഡിയത്തിന്റെ ഗേറ്റില്‍, മറ്റ് രണ്ട് പേര്‍ സ്റ്റേഡിയത്തിലെ റസ്റ്റോറന്റില്‍.












Click it and Unblock the Notifications