പനാമ പേപ്പേഴ്‌സ്; ഐസ്‌ലാന്റ് പ്രധാനമന്ത്രി രാജിവെച്ചു
ഐസ്‌ലാന്റ്: പനാമ പേപ്പേഴ്‌സ് കള്ളപ്പണം വെളിപ്പെടുത്തിയതിനു പിന്നാലെ ഐസ് ലാന്റ് പ്രധാനമന്ത്രി ഗണ്‍ലോക്‌സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. കടുത്ത പ്രതിഷേധമാണ് ഗണ്‍ലോക്‌സണെതിരെ രാജ്യത്ത് ഉയര്‍ന്നത്.
യുഎസ് സന്ദര്‍ശനത്തിലായിരുന്ന ഗണ്‍ലോക്‌സണ്‍ തനിക്കെതിരായ റിപപ്പോര്‍ട്ട് പുറത്തു വന്ന സ്ഥിതിക്ക് യാത്ര വെട്ടി ചുരുക്കി സ്വരാജ്യത്തേക്ക് മടങ്ങുകയായിരുന്നു. മുപ്പത്തഞ്ച് ദ്വീപ് രാഷ്ട്രങ്ങളിലെ കള്ളപ്പമ നിക്ഷേപത്തിന് സഹായകമാകുന്ന മൊസക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനത്തിന്റെ 1,15 കോടി രേഖകളാണ് 'പനാമ പേപ്പേഴ്‌സ്' എന്ന പേരില്‍ പുറത്തായിരിക്കുന്നത്.

പ്രശസ്തരായ ലോക നേതാക്കളുടെയും ചലച്ചിത്ര താരങ്ങളുടെയും വ്യവസായികളുടെയും ശതകോടികളുടെ കള്ളപ്പണ നിക്ഷേപമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്ന് നടന്‍ അമിതാഭ് ബച്ചന്‍. ബച്ചന്റെ മരുമകളും നടിയുമായ ഐശ്വര്യ റായ്, ഡിഎല്‍എഫ് കമ്പനി ഉടമ കെപി സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേര്‍സ് പ്രമോട്ടര്‍ സമീര്‍ ഗേഹ്ലോട്ട്, ശിശിര്‍ ബജോരിയ, അനപരാഗ് കെജ്രിവാള്‍ എന്നിവരും ഉണ്ടായിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിന്റെ അടുത്ത അനുയായികള്‍ക്ക് എതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. ഐസ്‌ലാന്റിന്റെയും പാകിസ്താനിലെയും പ്രധാനമന്ത്രിമാര്‍, സൗദി അറേബ്യയുടെ രാജാവ്, ഉക്രൗന്‍ പ്രസിഡന്റ് എന്നിവര്‍ക്കും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ളതായി ആരോപണ മുയര്‍ന്നിരുന്നു. ഇത്തരം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാദ്യമായാണ് ഒരു പ്രമുഖന്‍ തന്റെ ഔദ്യോഗിക പദവി ഒഴിയുന്നത്.












Click it and Unblock the Notifications