ഗാസ ആക്രമണം: യുഎന്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു, പ്രമേയത്തെ അനുകൂലിച്ച് 24 രാജ്യങ്ങള്‍
ജനീവ: ഇസ്രായേലിനെ പ്രതിസന്ധിയിലാക്കുന്ന ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തിന്‍മേല്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ പങ്കെടുത്തില്ല. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ നിന്നാണ് ഇന്ത്യ വിട്ടു നിന്നത്. ഗാസയിലെ ആക്രമണം, പലസ്തീന്‍, ഇസ്രായേല്‍ പ്രദേശങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ഇന്ത്യയുള്‍പ്പെടെ 13 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയത്തിന് അനുകൂലമായി 24 രാജ്യങ്ങള്‍ വോട്ട് ചെയ്തു. ഒമ്പത് അംഗങ്ങള്‍ എതിര്‍ത്തു.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

പലസ്തീനൊപ്പം എന്ന പ്രഖ്യാപിത നയത്തില്‍ നിന്ന് വ്യക്തമായി വ്യതിചലിക്കുകയാണ് ഇന്ത്യ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന് അനുകൂലമായിട്ടാണ് ഇന്ത്യയുടെ നിലപാടുകള്‍ എന്നും റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു. പലസ്തീന്റെ ആവശ്യത്തിന് ശക്തമായ പിന്തുണ എന്നായിരുന്നു ഇന്ത്യയുടെ പഴയകാല പ്രസ്താവനകള്‍. ഇപ്പോള്‍ പ്രസ്താവനയിലെ പദപ്രയോഗങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടത്. നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തണം എന്നും ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പലസ്തീനെ മാത്രം പിന്തുണയ്ക്കുന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.
ഇന്ത്യയ്ക്ക് പുറമെ, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, നേപ്പാള്‍, നെതര്‍ലാന്റ്‌സ്, പോളണ്ട്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ചൈന, റഷ്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച പ്രമുഖ രാജ്യങ്ങളാണ്. ജര്‍മനി, ബ്രിട്ടന്‍, ആസ്‌ത്രേലിയ തുടങ്ങിയവര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. പലസ്തീന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ സ്വാഗതാര്‍ഹമാണ്. വെടിനിര്‍ത്തല്‍ തുടരണം. അതിന് വേണ്ടി നയതന്ത്ര തലത്തില്‍ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട് എന്നും ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications