അടുത്തവര്‍ഷം അവസാനത്തോടെ ലോകത്തിന് അഞ്ച് ബില്ല്യണ്‍ വാക്‌സിന്‍ നല്‍കാന്‍ തയ്യാര്‍: നരേന്ദ്ര മോദി
റോം: 2022 അവസാനത്തോടെ അഞ്ച് ബില്ല്യണ്‍ കോവിഡ് 19 വാക്‌സിന് ലോകത്തിന് നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡിനെതെരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ നല്‍കിയ സംഭാവനകള്‍ അദ്ദേഹം എടുത്ത് പറഞ്ഞതായി വിദേശ കാര്യ സെക്കരട്ടറി ഹര്‍ശവര്‍ധന്‍ ശ്രംഗ്ല പറഞ്ഞു. സാമ്പത്തിക വീണ്ടെടുക്കലിലും വിതരണ ശൃംഖലയുടെ വൈവിധ്യവല്‍ക്കരണത്തിലും ഇന്ത്യയെ പങ്കാളിയാക്കാന്‍ പ്രധാനമന്ത്രി മോദി 20 രാജ്യങ്ങളെ ക്ഷണിച്ചുവെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

അടിയന്തിര ഉപയോഗത്തിനായി കോവാക്‌സിന് ലോകാരോഗ്യ സംഘടന ഉടന്‍ അംഗീകാരം നല്‍കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. ജി 20 ഉച്ചകോടിക്കായി റോമിലെത്തിയ പ്രധാനമന്ത്രി ഫ്രാീന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണകിക്കുകയും ചെയ്തു. താന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ കാത്ത് നില്‍ക്കുകയാണെന്നാണ് മാര്‍പാപ്പ പറഞ്ഞതെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 20 മിനുട്ടാണ് നേരത്തെ അനുവദിച്ചിരുന്നതെങ്കിലും കൂടിക്കാഴ്ച ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്നിരുന്നു.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് നല്‍കിയത്. പിയാസയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യന്‍ സമൂഹത്തെ കണ്ടത്. പിന്നീട്, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വാന്‍ഡെര്‍ ലെയ്ന്‍ എന്നിവരുമായി മോദി സംയുക്ത ചര്‍ച്ച നടത്തി ഔദ്യോഗിക പരിപാടികള്‍ക്കു തുടക്കം കുറിച്ചു.
ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉഭയകക്ഷിബന്ധം, വ്യാപാരം, കോവിഡ് അനന്തര സാമ്പത്തിക പുനരുജ്ജീവനം, അഫ്ഗാന്‍ പ്രശ്‌നം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയവ നേതാക്കള്‍ ചര്‍ച്ച ചെയ്തു.ഗ്ലാസ്‌ഗോയില്‍ നവംബര്‍ ഒന്നിനും രണ്ടിനും നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ (സിഒപി 26) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് വൈകിട്ട് യാത്ര തിരിക്കും. നവംബര്‍ ഒന്നിന് ഉച്ചകോടിക്കിടെ മോദി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുമെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
ആമ്പല്‍കുളത്തില്‍ അതീവ ഗ്ലാമറസായി വിന്ദുജ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications