Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് അവസരം... സൗദി അറേബ്യ പോട്ടേ, റഷ്യ വരട്ടെ; രണ്ടും കല്‍പ്പിച്ച് ഇന്ത്യ, ഈ മാറ്റം ആദ്യം

ദുബായ്: ആഗോള വിപണിയില്‍ ഇന്ത്യയുടെ ഇടപെടലാണ് വലിയ ചര്‍ച്ചയാകുന്നത്. വെയിലുള്ളപ്പോള്‍ വൈക്കോല്‍ ഉണക്കുക എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്ന നീക്കമാണ് ഇന്ത്യയുടേത്. ഇപ്പോള്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. സൗദി അറേബ്യയും ഇറാഖും ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയേക്കാല്‍ വരും റഷ്യയില്‍ നിന്ന് ഇറക്കുന്നതിന്റെ അളവ്.

2022 ഫെബ്രുവരിക്ക് ശേഷമാണ് ഇന്ത്യ കളിമാറ്റിയത്. യുക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയ വേളയില്‍ പ്രതിസന്ധി തരണം ചെയ്യാന്‍ റഷ്യ എണ്ണ വില കുറച്ച് വില്‍ക്കുകയായിരുന്നു. ഈ അവസരമാണ് ഇന്ത്യ മുതലെടുത്തത്. ബാരലിന് 60 ഡോളര്‍ നിരക്കിലാണ് ഇന്ത്യയ്ക്ക് റഷ്യ എണ്ണ നല്‍കുന്നത്. ഇതിനേക്കാള്‍ വില കുറച്ചും നല്‍കുന്നു എന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്. എന്നാല്‍ പെട്ടുപോയത് സൗദിയാണ്.

s

ഏപ്രില്‍ മാസത്തിലെ ഒരോ ദിവസവും റഷ്യയില്‍ നിന്ന് ഇന്ത്യ 17 ലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്തു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എനര്‍ജി ഇന്റലിജന്‍സ് കമ്പനിയായ വോര്‍ടെക്‌സയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതേ കാലയളവില്‍ സൗദിയില്‍ നിന്ന് 671000 ബാരലും ഇറാഖില്‍ നിന്ന് 812000 ബാരലുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

നേരത്തെ സൗദിയെ ആയിരുന്നു ഇന്ത്യ എണ്ണയ്ക്ക് വേണ്ടി പ്രധാനമായും ആശ്രയിച്ചിരുന്നത്. അക്കാലത്ത് ഇറാഖില്‍ ആഭ്യന്തര യുദ്ധമായിരുന്നു. യുദ്ധം കഴിഞ്ഞ ശേഷമുള്ള ഇറാഖിലെ കരാറുകള്‍ ഫ്രാന്‍സും ബ്രിട്ടനുമെല്ലാം കൈവശപ്പെടുത്തുകയും ചെയ്തു. എങ്കിലും എണ്ണ വിപണിയില്‍ സജീവമായി ഇടപെട്ട ഇറാഖ് ഇന്ത്യയെ പരിഗണിച്ചു.

ഇറാഖ് എണ്ണ വിപണിയിലെത്തിയതോടെ ഇന്ത്യ കൂടുതല്‍ ഇറക്കാന്‍ തുടങ്ങി. ഇതോടെ സൗദിഅറേബ്യ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇതിനിടെയാണ് യുക്രൈന്‍ യുദ്ധമുണ്ടായതും റഷ്യ വില കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങിയതും. സൗദിയെ മാത്രമല്ല ഇറാഖിനെയും മാറ്റി നിര്‍ത്തി ഇന്ത്യ റഷ്യയെ ചേര്‍ത്തുപിടിച്ചു. ഇപ്പോള്‍ സൗദിയും ഇറാഖും തരുന്ന എണ്ണ മൊത്തം ചേര്‍ത്താലും റഷ്യയുടെ അടുത്തെത്തില്ല.

ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എവിടെ നിന്നാണ് വില കുറഞ്ഞ് ലഭിക്കുന്നത് അവിടെ നിന്ന് വാങ്ങുക എന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നത്. റഷ്യയില്‍ നിന്ന് വിപണി വിലയ്ക്ക് വാങ്ങിയാല്‍ ഇന്ത്യയ്ക്ക് വലിയ നഷ്ടമുണ്ടാകും. കാരണം പശ്ചിമേഷ്യയില്‍ നിന്ന് എണ്ണ എത്തിക്കുന്നതിനേക്കാള്‍ ചെലവാണ് റഷ്യയില്‍ നിന്ന് എത്തിക്കുക എന്നത്. പക്ഷേ, റഷ്യ വില കുറച്ചതാണ് ഇവിടെ നേട്ടമായത്.

എണ്ണ വില കൂടുന്നത് ഇന്ത്യന്‍ വിപണിയെ അസ്വസ്ഥമാക്കിയിരുന്നു. രാജ്യത്ത് പണപ്പെരുപ്പം ഉയരാന്‍ ഇതിടയാക്കി. മാത്രമല്ല ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കുകയും ചെയ്തു. വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് ഉയര്‍ന്ന വില കൊടുക്കേണ്ടി വരുമ്പോള്‍ വ്യാപാര കമ്മി വര്‍ധിക്കും. ഇത് സാമ്പത്തികമായി ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. ഇവിടെയാണ് റഷ്യയുടെ എണ്ണ ഇന്ത്യയ്ക്ക് സഹായമാകുന്നത്.

2023ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യാപാര പങ്കാളിയായി മാറിയിരിക്കുകയാണ് റഷ്യ. 41.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ നടത്തിയിട്ടുള്ളത്. 2020-21 സാമ്പത്തിക വര്‍ഷം ഇത് വെറും 5.4 ബില്യണ്‍ ഡോളറായിരുന്നു എന്നോര്‍ക്കണം. അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുമായി മല്‍സരിക്കുകയാണ് ചൈന. ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ എണ്ണ വാങ്ങിക്കൂട്ടുന്നത്. വന്‍തോതില്‍ റഷ്യയില്‍ നിന്ന് ഇറക്കുന്ന എണ്ണ ശുദ്ധീകരിച്ച് യൂറോപ്പിലേക്ക് കയറ്റി അയക്കുകയാണ് ഇന്ത്യ ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+