Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-ഇസ്രായേല്‍-യുഎഇ ബന്ധം ശക്തമാകുന്നു; സഹകരണം പുതിയ ദിശയില്‍, വന്‍ പദ്ധതികള്‍

ദുബായ്: ഇസ്രായേലിനെ അകറ്റി നിര്‍ത്തുകയായിരുന്നു ഏറെ കാലം അറബ് രാജ്യങ്ങള്‍. അടുത്തിടെയാണ് യുഎഇ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. മൂന്നാമത്തെ അറബ് രാജ്യവും. ജോര്‍ദാനും ഈജിപ്തിനും ശേഷമാണ് യുഎഇ ബന്ധം തുടങ്ങിയത്. പിന്നാലെ ബഹ്‌റൈനും സുഡാനും മൊറോക്കോയും ഇസ്രായേല്‍ ബന്ധം സ്ഥാപിച്ചു. ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചതോടെ യുഎഇ തങ്ങളുടെ വ്യാപാര ശൃംഖല വ്യാപിപ്പിക്കുകയാണ്.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

d

ഇന്ത്യ-യുഎഇ-ഇസ്രായേല്‍ വ്യാപാര സഹകരണം ശക്തമാക്കാനാണ് തീരുമാനം. 2030 ആകുമ്പോഴേക്കും 11000 കോടി ഡോളറിന്റെ വ്യാപാര സഹകരണമാണ് ഈ മൂന്ന് രാജ്യങ്ങളും പദ്ധതിയിടുന്നത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്തോ-ഇസ്രായേല്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിലാണ് നയതന്ത്ര പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. പുതിയ വ്യാപാര സാധ്യതകള്‍ സംബന്ധിച്ച് യുഎഇയിലെ ഇസ്രായേല്‍ അംബാസഡര്‍ ഇലന്‍ സ്തുല്‍മാന്‍ സ്റ്റോറോസ്തയും ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബെന്നയും വിശദീകരിച്ചു.

Recommended Video

cmsvideo
    സർക്കാരിനെ വിമർശിച്ച് വി എസ് ശിവകുമാർ | Oneindia Malayalam

    യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ 2020ലെ കണക്ക് പ്രകാരം 60 ബില്യണ്‍ ഡോളര്‍ ആണ്. ഇത് 2030 ആകുമ്പോഴേക്കും 100 ബില്യണ്‍ ഡോളര്‍ ആക്കുകയാണ് ലക്ഷ്യം. മൂന്ന് രാജ്യങ്ങളും സഹകരിച്ചുള്ള വ്യാപാരം ആഗോള സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്നും ബെന്ന പറഞ്ഞു. യുഎഇയിലെ ഇന്ത്യന്‍ ബിസിനസുകാര്‍ പുതിയ കരാറുകള്‍ക്ക് കരുത്ത് പകരുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി പറഞ്ഞു.

    മോഡേണ്‍ ലുക്കില്‍ തിളങ്ങി നൈറ ബാനര്‍ജി, ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+