കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംദിനം അമ്പരന്ന് നരേന്ദ്ര മോദി; എല്ലാ ഇളവുകളും റദ്ദാക്കി അമേരിക്ക, ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യക്കു മുട്ടൻ പണി തന്ന് അമേരിക്ക

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ മോദി സര്‍ക്കാര്‍ രണ്ടാംതവണ അധികാരത്തിലേറിയതിന്റെ രണ്ടാംദിനത്തില്‍ തന്നെ വന്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് അമേരിക്ക. വാണിജ്യ മേഖലയില്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന എല്ലാ ഇളവുകളും അമേരിക്കന്‍ പ്രസിഡന്റ് റദ്ദാക്കി. ഇന്ത്യയുമായുള്ള ഇടപാടില്‍ വന്‍ നഷ്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇന്ത്യന്‍ ചരക്കുകള്‍ അമേരിക്കയില്‍ ഇറക്കുമ്പോള്‍ നല്‍കിയിരുന്ന നികുതി ഇളവുകളാണ് അമേരിക്ക നിര്‍ത്തുന്നത്. ജൂണ്‍ അഞ്ചുമുതല്‍ ഇളവുകള്‍ നല്‍കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് അമേരിക്കയുടെ നീക്കം. സമാനമായ നടപടി നേരത്തെ ചൈനയ്‌ക്കെതിരെ അമേരിക്ക സ്വീകരിച്ചിരുന്നു. അമേരിക്കയുടെ നിലപാട് മാറ്റം കാരണം ഇന്ത്യയ്ക്ക് സംഭവിക്കാന്‍ പോകുന്ന തിരിച്ചടി എന്താണെന്ന് വിശദീകരിക്കാം.....

വ്യാപാര മേഖലയെ തളര്‍ത്തും

വ്യാപാര മേഖലയെ തളര്‍ത്തും

ഇന്ത്യയുടെ വ്യാപാര മേഖലയെ തളര്‍ത്തുന്ന പുതിയ തീരുമാനമാണ് അമേരിക്ക എടുത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് ഇറക്കുമതിയുടെ കാര്യത്തില്‍ നല്‍കിയിരുന്ന ഇളവുകള്‍ എടുത്തുകളഞ്ഞു. ഇനി മുതല്‍ ഇന്ത്യന്‍ വസ്തുക്കള്‍ അമേരിക്കയില്‍ ഇറക്കുമ്പോള്‍ നികുതി ചുമത്തും.

എന്താണ് ജിഎസ്പി

എന്താണ് ജിഎസ്പി

ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇന്ത്യയ്ക്ക് അമേരിക്ക ഇളവുകള്‍ നല്‍കിയിരുന്നത്. 1978ലാണ് അമേരിക്ക ഈ പദ്ധതി ആരംഭിച്ചത്. വികസ്വര രാജ്യങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഒട്ടേറെ വികസ്വര രാജ്യങ്ങള്‍ക്ക്

ഒട്ടേറെ വികസ്വര രാജ്യങ്ങള്‍ക്ക്

ഒട്ടേറെ വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്ക ഈ പദ്ധതിയുടെ ഭാഗമായി ഇളവ് നല്‍കുന്നുണ്ട്. വികസ്വരരാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ അമേരിക്കയില്‍ ഇറക്കുമ്പോള്‍ നികുതി ചുമത്തില്ല. നികുതി ചുമത്തുന്നതില്‍ നിന്ന് ഇളവ് നല്‍കുന്നതാണ് പദ്ധതി.

ട്രംപിന്റെ നിലപാട് ഇങ്ങനെ

ട്രംപിന്റെ നിലപാട് ഇങ്ങനെ

എല്ലാ രാജ്യങ്ങള്‍ക്കും ഈ ഇളവ് അമേരിക്ക നല്‍കുന്നില്ല. അതേസമയം, ഇത്തരം ഇളവ് നല്‍കുമ്പോള്‍ ഈ രാജ്യങ്ങളില്‍ അമേരിക്കന്‍ ചരക്കുകള്‍ ഇറക്കുന്നതിനും ഇളവ് നല്‍കണമെന്നാണ് ട്രംപിന്റെ നിലപാട്. ഇന്ത്യ അമേരിക്കന്‍ ചരക്കുകള്‍ക്ക് വന്‍ നികുതി ഏര്‍പ്പെടുത്തുന്നുവെന്നും ട്രംപ് ആരോപിക്കുന്നു.

വലിയ നേട്ടം കൊയ്തത് ഇന്ത്യ

വലിയ നേട്ടം കൊയ്തത് ഇന്ത്യ

അമേരിക്കയുടെ ജിഎസ്പി പ്രോഗ്രാമിന്റെ ഏറ്റവും വലിയ നേട്ടം കൊയ്തിരുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്നുള്ള 130ലധികം ചരക്കുകള്‍ക്ക് അമേരിക്കയില്‍ ഇറക്കുമ്പോള്‍ നികുതി ചുമത്തിയിരുന്നില്ല. എന്നാല്‍ ജൂണ്‍ അഞ്ചിന് ശേഷം നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ഇളവുകള്‍ ജൂണ്‍ അഞ്ച് വരെ മാത്രം

ഇളവുകള്‍ ജൂണ്‍ അഞ്ച് വരെ മാത്രം

നിലവില്‍ നല്‍കിവരുന്ന ഇളവുകള്‍ ജൂണ്‍ അഞ്ച് വരെ മാത്രമേ ഉണ്ടാകൂ എന്ന് ട്രംപ് പറഞ്ഞു. ഇതിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ അമേരിക്കയില്‍ ഇറക്കുമ്പോള്‍ ചെലവ് വര്‍ധിക്കും. ഇതാകട്ടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും. കയറ്റുമതിയെ ബാധിക്കുകയും ചെയ്യും.

സഹായം വണ്‍വെ അല്ല

സഹായം വണ്‍വെ അല്ല

ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളെ സഹായിക്കുക എന്ന പേരിലാണ് അമേരിക്ക ഇളവ് നല്‍കിയിരുന്നത്. എന്നാല്‍ സഹായം വണ്‍വെ അല്ല എന്നാണ് ട്രംപ് പറയുന്നത്. ഇത്തരം ഇളവുകള്‍ നല്‍കുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്നും ട്രംപ് നിലപാട് എടുത്തു.

മറ്റുരാജ്യങ്ങളുമായും തര്‍ക്കം

മറ്റുരാജ്യങ്ങളുമായും തര്‍ക്കം

ചൈനയുമായും മെക്‌സിക്കോയുമായും സമാനമായ തര്‍ക്കം അമേരിക്ക തുടങ്ങിയിട്ട് മാസങ്ങളായി. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്കും അമേരിക്ക നികുതി വര്‍ധിപ്പിച്ചാണ് പ്രതികരിച്ചത്. ഇതോടെ ഇരുരാജ്യങ്ങളും കടുത്ത സാമ്പത്തിക യുദ്ധമാണ് നടക്കുന്നത്. ഇളവുകള്‍ എടുത്തുകളയുന്നത് അമേരിക്കക്കും ഒരുതരത്തില്‍ തിരിച്ചടിയാണ്. കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന വസ്തുക്കള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരും.

 ഇന്ത്യന്‍ വിപണി തുറക്കണമെന്ന് ട്രംപ്

ഇന്ത്യന്‍ വിപണി തുറക്കണമെന്ന് ട്രംപ്

ചൈനയ്ക്ക് പുറമെ ഇന്ത്യയും അമേരിക്കയോട് മല്‍സരിക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കണമെന്നും കൂടുതല്‍ അവസരം ഇന്ത്യന്‍ വിപണികളില്‍ നല്‍കണമെന്നുമാണ് ട്രംപ് പറയുന്നത്. അതിന് ഇന്ത്യ തയ്യാറാകില്ല. കാരണം അമേരിക്ക ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കിയാല്‍ ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി നേരിടേണ്ടിവരും.

 ഇന്ത്യയ്ക്ക് ഇളവ് തുടരണമെന്ന് എംപിമാര്‍

ഇന്ത്യയ്ക്ക് ഇളവ് തുടരണമെന്ന് എംപിമാര്‍

560 കോടി ഡോളറിന്റെ ചരക്കുകള്‍ക്കുള്ള ഇറക്കുമതി നികുതിയിലെ ഇളവാണ് അമേരിക്ക അനുവദിച്ചിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ സമാനമായ നേട്ടം തങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് ട്രംപ് പറയുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് നല്‍കുന്ന ഇളവ് റദ്ദാക്കരുതെന്ന് അമേരിക്കന്‍ എംപിമാര്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ട്രംപ് അംഗീകരിച്ചില്ല.

 മാര്‍ച്ച് നാലിന് മുന്നറിയിപ്പ്

മാര്‍ച്ച് നാലിന് മുന്നറിയിപ്പ്

മാര്‍ച്ച് നാലിന് ട്രംപ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് താക്കീത് നല്‍കിയിരുന്നു. 60 ദിവസം കഴിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മെയ് 4ന് നടപടിയുണ്ടായില്ല. ഒരു മാസം കൂടി കഴിഞ്ഞ ശേഷമാണ് നടപടി വരുന്നത്. ചൈനയും ഇന്ത്യയും വിയറ്റ്‌നാമും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വന്‍ നികുതി ചുമത്തുന്നുവെന്നും ട്രംപ് പറയുന്നു.

വരുന്നത് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വിസ്‌ഫോടനങ്ങള്‍; മോദി സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍...വരുന്നത് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വിസ്‌ഫോടനങ്ങള്‍; മോദി സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍...

English summary
India's Special Trade Status Ends On June 5, Says Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X