ഇന്ത്യയും സൗദിയും കൈകോര്‍ത്തു; ഇനി വികസന കുതിപ്പ്, ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്നില്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ അതിവേഗം വളരുന്ന ലോകത്തെ പ്രധാന രാജ്യമാണ്. സൗദി അറേബ്യയാകട്ടെ, വന്‍തോതില്‍ എണ്ണ സമ്പത്തുള്ള രാജ്യവും. ഈ രണ്ട് ശക്തികളും ഒരുമിച്ചാല്‍ ലോകം മറ്റൊരു വഴിക്ക് നീങ്ങുമോ? ഈ ഒരു സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. ഇന്ത്യയും സൗദി അറേബ്യയും ഒരുമിച്ച് മുന്നേറാന്‍ ഒരുങ്ങിക്കഴിഞ്ഞു.

സൗദി അറേബ്യയെ മറിച്ചിടാന്‍ ഇറാന്‍ തന്ത്രം; കൂടെ മറ്റൊരു രാജ്യവും!! അമേരിക്കയും ചൈനയും കൈവിടും

ഇന്ത്യയുടെ ഊര്‍ജമേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. സൗദിയുടെ എണ്ണകമ്പനിയായ സൗദി അരാംകോയാണ് ഈ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളെ സൗദിയിലേക്ക് വിളിക്കുകയും ചെയ്യുന്നു അവര്‍. അത് ഇരുരാജ്യങ്ങളുടെയും പ്രയാണത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. അതിന് കാരണങ്ങളുമുണ്ട്.

അമേരിക്കയെ ഞെട്ടിച്ച് സൗദി അറേബ്യ; മിസൈല്‍ പ്രതിരോധം സജ്ജം!! ഖത്തറും സൗദിയും മല്‍സരിക്കുന്നു

 അരാംകോയുടെ നീക്കം

അരാംകോയുടെ നീക്കം

ഇന്ത്യയും സൗദിയും ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഊര്‍ജമേഖലയില്‍ വന്‍ നിക്ഷേപം നടത്താനാണ് അരാംകോയുടെ നീക്കം.

സൗദിയിലേക്ക് ക്ഷണം

സൗദിയിലേക്ക് ക്ഷണം

അതേസമയം, ഇന്ത്യന്‍ കമ്പനികളെ സൗദിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് സൗദിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്ക് സൗകര്യമൊരുക്കുകയാണ് സല്‍മാന്‍ രാജാവ്.

വളരുന്ന രാജ്യത്തില്‍ കണ്ണ്

വളരുന്ന രാജ്യത്തില്‍ കണ്ണ്

ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഊര്‍ജ ഉപഭോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ആദ്യത്തിലുണ്ട്. അതുകൊണ്ട് തന്നെയാണ് സൗദി ഇന്ത്യയെ നോട്ടമിടുന്നത്.

കുറഞ്ഞ ചെലവില്‍ എണ്ണ

കുറഞ്ഞ ചെലവില്‍ എണ്ണ

അതേസമയം, സൗദി അറേബ്യ എണ്ണ, ഊര്‍ജ സമ്പന്നതയില്‍ മുന്നിലാണ്. വളരെ കുറഞ്ഞ ചെലവില്‍ സൗദിയില്‍ നിന്ന് എണ്ണ സ്വന്തമാക്കാന്‍ സാധിക്കും. ഈ ബന്ധം ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളുടെയും പുതിയ തീരുമാനം.

ഇന്ത്യയിലേക്ക് ആകര്‍ഷിപ്പിച്ചത്

ഇന്ത്യയിലേക്ക് ആകര്‍ഷിപ്പിച്ചത്

സൗദി അരാംകോയുടെ സിഇഒ അമീന്‍ എച്ച് നാസര്‍ തന്നെയാണ് ഇക്കാര്യം വിശദീകരിച്ചത്. ഇന്ത്യയിലെ ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള യുവജനങ്ങള്‍ തന്നെയാണ് സൗദിയെ ഇന്ത്യയിലേക്ക് ആകര്‍ഷിപ്പിച്ചതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

ഇന്ത്യയ്ക്ക് ഗുണം ചെയ്യും

ഇന്ത്യയ്ക്ക് ഗുണം ചെയ്യും

പ്രകൃതി വാതകത്തിന് ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നിരട്ടി അധിക ആവശ്യമാണ് അടുത്ത 22 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടാകുക. ഈ സാഹചര്യത്തില്‍ സൗദിയുമായുള്ള ബന്ധം ഇന്ത്യയ്ക്ക് എന്തുകൊണ്ടും ഗുണം ചെയ്യും.

മൂന്നാം രാജ്യമാണ് ഇന്ത്യ

മൂന്നാം രാജ്യമാണ് ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന മൂന്നാം രാജ്യമാണ് ഇന്ത്യ. അമേരിക്കക്കും ചൈനയ്ക്കും തൊട്ടുപിന്നില്‍. ആഗോളതലത്തില്‍ എണ്ണയ്ക്കുള്ള ആവശ്യം 1.5 ശതമാനം വര്‍ധിച്ചപ്പോള്‍ ഇന്ത്യയില്‍ ഇത് എട്ട് ശതമാനമാണ് വര്‍ധിച്ചത്. ഈ സാഹചര്യത്തിലും സൗദി ബന്ധം ഇന്ത്യക്ക് ഗുണം ചെയ്യും.

മോദി-സല്‍മാന്‍ സഖ്യം

മോദി-സല്‍മാന്‍ സഖ്യം

സൗദി നേതൃത്വങ്ങളുമായി ഇന്ത്യന്‍ സംഘം സഹകരണം ശക്തിപ്പെടുത്തുന്ന കാര്യം അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദിയിലെ സല്‍മാന്‍ രാജാവും ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടെയാണ് ഇടപെടുന്നതെന്നും അരാംകോയുടെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ദില്ലിയില്‍ പുതിയ ഓഫീസ്

ദില്ലിയില്‍ പുതിയ ഓഫീസ്

ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അരാംകോ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ കേന്ദ്രം സ്ഥാപിച്ചു. നേരത്തെ നടത്തിയ ചര്‍ച്ചകളുടെ ഭാഗമാണ് ദില്ലിയില്‍ സ്ഥാപിച്ച പുതിയ കേന്ദ്രം.

 അരാംകോ ഓഹരികള്‍ ഇന്ത്യ വാങ്ങും

അരാംകോ ഓഹരികള്‍ ഇന്ത്യ വാങ്ങും

അരാംകോയുടെ അഞ്ച് ശതമാനം ഓഹരി അടുത്ത വര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഓഹരി വില്‍പ്പന നടത്തുന്ന വേളയില്‍ ഇന്ത്യയെ പരിഗണിക്കുമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ചൈനയ്ക്കും അരാംകോയുടെ ഓഹരികളില്‍ കണ്ണുണ്ട്.

English summary
India, Saudi Arabia must elevate ties to a much higher plane

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്