Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ നിന്ന് പണം കൊയ്യാന്‍ ഇന്ത്യ; എണ്ണ ഇങ്ങോട്ട്, വൈദ്യുതി അങ്ങോട്ട്... നേട്ടമുണ്ടാക്കാന്‍ ചൈനയും

റിയാദ്: ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയെ ഇന്ത്യ മുഖ്യമായും ആശ്രയിക്കുന്നത് എണ്ണയ്ക്ക് വേണ്ടി തന്നെയാണ്. ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, നിലവില്‍ ഒട്ടേറെ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. ഇക്കാര്യത്തില്‍ നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൗദി ഇപ്പോള്‍ മൂന്നാംസ്ഥാനത്താണെന്ന് മാത്രം.

സൗദി അറേബ്യയില്‍ നിന്ന് എണ്ണ വാങ്ങിയിരുന്ന ഇന്ത്യ, സൗദി അറേബ്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറാന്‍ പോകുകയാണ്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ ധാരണയിലെത്തിയിട്ടുണ്ട്. പുനരുപയോഗ ഊര്‍ജ മേഖലയിലാണ് ഇന്ത്യയും സൗദിയും നോട്ടമിടുന്നത്. പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും സൗദി ലക്ഷ്യമിടുന്നു.

india-saudi

100 കോടിയിലധികം ഡോളര്‍ ഊര്‍ജ ആവശ്യങ്ങള്‍ക്കായി സൗദി അറേബ്യ നീക്കി വയ്ക്കുകയാണ്. ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിന് പുറമെ വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ച് നേട്ടം കൊയ്യാനും സൗദി പദ്ധതി ഒരുക്കിയിട്ടുണ്ട്. 60 മുതല്‍ 80 വരെ ഗിഗാ വാട്ട് വൈദ്യുതി നിലയങ്ങളാണ് സൗദി നിര്‍മിക്കാന്‍ പോകുന്നത്.

വൈദ്യുതി ഉല്‍പ്പാദനത്തിന് വേണ്ടി പുനരുപയോഗ വിഭവങ്ങളാണ് സൗദി ആശ്രയിക്കുക എന്ന് റിയാദിലെ എസിഡബ്ല്യുഎ പവര്‍ കമ്പനി മേധാവി മാര്‍ക്കോ അര്‍സെലി പറഞ്ഞു. കാറ്റ്, സൂര്യന്‍ എന്നിവയെ ആശ്രയിച്ചാകും വൈദ്യുതി ഉല്‍പ്പാദനം. കൂടാതെ പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന 30 ഗിഗാവാട്ട് നിലയങ്ങളും സ്ഥാപിക്കും.

സ്വന്തം രാജ്യത്തിന് പുറമെ ചൈനയിലും മധ്യേഷ്യയിലും നിലയങ്ങള്‍ സ്ഥാപിക്കാനാണ് സൗദി അറേബ്യയുടെ പദ്ധതി. വിദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സൗദിയിലേക്ക് എത്തിക്കും. വരും വര്‍ഷങ്ങളില്‍ വൈദ്യുതി കൂടുതലായി ആവശ്യം വരുമെന്ന് സൗദി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയുമായി ധാരണയായിരിക്കുന്നത്.

പ്രകൃതിക്ക് ദോഷം വരാത്ത മാര്‍ഗങ്ങളെ കൂടുതലായി ആശ്രയിക്കാനാണ് സൗദിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഹരിത ഹൈഡ്രജന്‍ നിലയങ്ങള്‍ സ്ഥാപിക്കുന്നത്. നിയോം സിറ്റിയില്‍ 850 കോടി ഡോളറിന്റെ നിലയവും പദ്ധതിയിലുണ്ട്. 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊര്‍ജ മേഖലയില്‍ വലിയ നിക്ഷേപമാണ് സൗദി നടത്തുക.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കടലിലൂടെ സ്ഥാപിക്കുന്ന കേബിളുകള്‍ വഴി സൗദിയിലെത്തിക്കുന്ന പദ്ധതിയാണ് കഴിഞ്ഞ മാസം ധാരണയായത്. ഊര്‍ജ മന്ത്രി ആര്‍കെ സിങും സൗദി മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ആലുസൗദ് രാജകുമാരനുമാണ് കരാര്‍ ഒപ്പുവച്ചത്. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാകുന്നത് ഒഴിവാക്കാനാണ് പുനരുപയോഗ ഊര്‍ജത്തെ എല്ലാ രാജ്യങ്ങളും ആശ്രയിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയും സൗദിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+