യുഎഇയുടെ കാര്യത്തില്‍ ഇന്ത്യക്ക് അത് അതിമോഹമെന്ന് തോന്നാം: പക്ഷെ 2030 ഓടെ നമ്മള്‍ ആ ലക്ഷ്യം നേടും
എണ്ണ ഇതര വ്യാപാര മേഖലയില്‍ പുതിയ മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും യുഎഇയും. 2030 ഓടെ ഉഭയകക്ഷി എണ്ണയിതര വ്യാപാരം 100 ബില്യൺ ഡോളറിലേക്ക് എത്തിക്കുകയെന്നതാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യം. എണ്ണയില്ലാതെ ഇത്രയും വലിയ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സംശയം ഉണ്ടെങ്കിലും ടെക്സ്റ്റൈൽസ്, ജ്വല്ലറി, ഫാർമ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും വൻ ബിസിനസ് അവസരങ്ങൾ ഉള്ളതിനാൽ വ്യാപാരം 100 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് സി ഐ ഐ പ്രസിഡന്റ് ആർ ദിനേശ് അഭിപ്രായപ്പെടുന്നത്.
ഇന്ത്യയും യു എ ഇയും തമ്മിൽ 2022 മെയ് മാസത്തിൽ നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാർ ഉഭയകക്ഷി വ്യാപാരത്തിലും നിക്ഷേപത്തിലും കുതിച്ചുചാട്ടത്തിന് കാരണമായെന്ന് ആർ ദിനേശിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. "ഇന്ത്യയും യുഎഇയും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിൽ 100 ബില്യൺ ഡോളർ നേടുകയെന്ന ലക്ഷ്യം അതിമോഹമായി തോന്നാം, പക്ഷേ ഇത് കൈവരിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു, സമീപകാല സംഭവവികാസങ്ങൾ ഇക്കാര്യത്തിൽ പ്രോത്സാഹജനകമാണ്," സി ഐ ഐ പ്രസിഡൻ്റ് വാർത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന കരാർ, രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, കൂടാതെ നിരവധി എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാ തൊഴിൽ പ്രാധാന്യമുള്ള മേഖലകളിലേക്കും നികുതി രഹിത പ്രവേശനം ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2022-23ൽ ഉഭയകക്ഷി വ്യാപാരം ഇതിനകം 84.9 ബില്യൺ ഡോളറിലെത്തി. ഇന്ത്യ ഇപ്പോൾ യുഎഇയുടെ ഏറ്റവും മികച്ച എണ്ണ ഇതര വ്യാപാര പങ്കാളിയാണ്. "ഇന്ത്യയുടെ വിപുലമായ ഉപഭോക്തൃ അടിത്തറയും വളരുന്ന ഉൽപ്പാദന ശേഷികളും യുഎഇ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ വിപണി വാഗ്ദാനം ചെയ്യുന്നു, അതേസമയം ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവി അന്താരാഷ്ട്ര വിപണികളിലേക്കുള്ള ഇന്ത്യൻ കയറ്റുമതി പ്രവേശനം സുഗമമാക്കുന്നു," അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ പ്രധാന വിതരണക്കാരുമാണ് യു എ ഇ. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൻ്റെ പ്രധാന പങ്ക് എണ്ണ കയറ്റുമതിയാണ്. ടെലികമ്മ്യൂണിക്കേഷൻ, നിർമ്മാണം, വികസനം, വിദ്യാഭ്യാസം, പരിസ്ഥിതി, സാമ്പത്തിക മേഖല, ആരോഗ്യ സേവനങ്ങൾ, വിനോദസഞ്ചാരം, സിനിമകൾ, ഹോസ്പിറ്റാലിറ്റി, സമുദ്ര, വ്യോമ ഗതാഗത സേവനങ്ങൾ തുടങ്ങി വിവിധ സേവനങ്ങളിൽ ബിസിനസുകൾക്ക് അവസരങ്ങൾ നൽകുന്ന ഒരു ഗെയിം ചേഞ്ചറാണ് വ്യാപാര കരാർ.
ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനും ഇരു രാജ്യങ്ങളിലെയും ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യൻ, യുഎഇ കമ്പനികൾ ഒരുമിച്ച് വരുന്നതിനും ഈ കരാർ വഴിയൊരുക്കുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എഫ്ഡിഐ (വിദേശ നേരിട്ടുള്ള നിക്ഷേപം) മൂന്നിരട്ടിയിലധികം വർധിച്ച് 2022-23 ൽ 3.35 ബില്യൺ ഡോളറിലെത്തിയെന്നും ആർ ദിനേശ് പറഞ്ഞു.
സംയുക്ത സംരംഭങ്ങളും സാങ്കേതിക കൈമാറ്റങ്ങളും ഉൽപ്പാദനം വർധിപ്പിക്കുമെന്നും ഇത് വൈവിധ്യവൽക്കരണത്തിലേക്കും മൂല്യവർദ്ധനയിലേക്കും നയിക്കും. കൂടാതെ, ഊർജ സുരക്ഷയിലും വ്യാപാരത്തിലും സഹകരണം, പ്രത്യേകിച്ച് ഗ്രീൻ ഹൈഡ്രജൻ, ഊർജ സംഭരണം എന്നിവയിലെ സഹകരണം ഇന്ത്യക്ക് ഗുണകരമാണ്, ക്രൂഡ്, എൽപിജി സ്രോതസ്സ് എന്ന നിലയിൽ യുഎഇയുടെ പ്രധാന പങ്ക് കണക്കിലെടുക്കുമ്പോൾ ഇതിന് വലിയ പ്രധാന്യമുണ്ടെന്നും ദിനേശ് പറഞ്ഞു.
-
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications