വീട്ടുജോലിക്കാരിയോട് പട്ടിയേക്കാള്‍ മോശം പെരുമാറ്റം; ഒടുവില്‍ വനിത സിഇഒയ്ക്ക് കിട്ടിയ പണി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: വീട്ടുജോലിക്കാരിയോട് മോശമായി പെരുമാറുകയും വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതിരിക്കുകയും ചെയ്ത ഇന്ത്യക്കാരിയ സിഇഒയ്ക്ക് ഒടുവില്‍ പണി കിട്ടി. 87 ലക്ഷം രൂപ വീട്ടുജോലിക്കാരിക്ക് നല്‍കാനാണ് ഉത്തരവ്.

ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരി ഹിമാന്‍ശു ഭാട്ടിയ ആണ് വീട്ടുജോലിക്കാരിക്ക് 87 ലക്ഷം രൂപ നല്‍കേണ്ടത്. ഇന്ത്യയില്‍ നിന്നുളള വീട്ടുജോലിക്കാരിയോടായിരുന്നു ഇവരുടെ മോശം പെരുമാറ്റം. അമേരിക്കന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

റോസ് ഇന്റര്‍നാഷണല്‍ ആന്റ് ഐടി സ്റ്റാഫിങ് എന്ന കമ്പനിയുടെ സിഇഒ ആണ് ഹിമാന്‍ശു. വീട്ടുജോലിക്കാരി ആയിരുന്ന ഷീല നിങ്വാള്‍ ആണ് പരാതിക്കാരി. ഇവര്‍ക്ക് കുറേ മാസങ്ങളിലെ ശമ്പളക്കുടിശ്ശികയും നല്‍കാനുണ്ടായിരുന്നു.

Himansu Bhatia

മാസം 400 ഡോളര്‍ ശമ്പളവും ഭക്ഷണവും താമസവും ആയിരുന്നു ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇവര്‍ക്ക് കിടക്കാന്‍ ഒരു ചവിട്ടിയാണത്രെ നല്‍കിയിരുന്നത്. ഹിമാന്‍ശുവിന്റെ വളര്‍ത്ത് നായക്ക് പോലും കിടക്കാന്‍ കിടക്കയൊരുക്കിയിരുന്നു. ജോലിക്കാരിയുടെ പാസ്‌പോര്‍ട്ടും ഹിമാന്‍ശു പിടിച്ചെടുത്തുവച്ചിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

അമേരിക്കയിലെ തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തുന്നത് കണ്ട് ഹിമാന്‍ശു 2014 ല്‍ വീട്ടുജോലിക്കാരിയെ പിരിച്ചുവിടുകയായിരുന്നു. കൃത്യം ശമ്പളം കൈപ്പറ്റിയിരുന്നു എന്ന് രേഖയില്‍ ഒപ്പിടാനും നിര്‍ബന്ധിച്ചു. എന്നാല്‍ ഇവര്‍ അതിന് വിസമ്മതിക്കുകയായിരുന്നു.

ഇപ്പോള്‍ അമേരിക്കന്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ദ സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയ ആണ് വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. 54, 448 ഡോളര്‍ ശമ്പളക്കുടിശ്ശികയും പിന്നെ 80652 ഡോളര്‍ നഷ്ടപരിഹാരവും നല്‍കണം. ആകെ 1,35,000 ഡോളര്‍- ഇന്ത്യന്‍ രൂപ ഏതാണ് 87 ലക്ഷം രൂപ.

English summary
An Indian-American woman CEO has been ordered to pay a hefty amount of $135,000 to her former domestic worker from India after a probe by the US Labour Department found that she underpaid the employee and mistreated her.
Please Wait while comments are loading...