കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിനിയയില്‍ തടവിലുള്ള ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റുന്നു; തിരികെയെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ഗിനിയയില്‍ തടവിലായ കപ്പല്‍ ജീവനക്കാരെ തിരികെ കൊണ്ടുവരാന്‍ എല്ലാ ഇടപെടലും നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍. അതേസമയം പതിനാറ് ഇന്ത്യക്കാര്‍ തടവിലുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. നയതന്ത്ര ഉദ്യോഗസ്ഥര്‍ നാവികരുമായി സംസാരിച്ച് കാര്യങ്ങളുടെ സ്ഥിതി മനസ്സിലാക്കിയിട്ടുണ്ട്.

ഇതിനിടെ തടവിലായ കപ്പല്‍ ജീവനക്കാരെ നൈജീരിയക്ക് കൈമാറാനും നീക്കമുണ്ട്. 15 പേരെ നൈജീരിയക്ക് കൈമാറാന്‍ ലൂബാ തുറമുഖത്ത് എത്തിച്ചിട്ടുണ്ടെന്ന് കൊല്ലം സ്വദേശിയായ വിജിത്താണ് അറിയിച്ചത്. സ്ഥിതി ഗുരുതരമാണെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം.

1

നാവികര്‍ ആകെ ആശങ്കയിലാണ്. യുദ്ധക്കപ്പലില്‍ കയറാന്‍ വിസമ്മതിച്ച് നാവികര്‍ കുത്തിയിരിപ്പിലാണ്. ആശുപത്രിയിലുള്ള നാവികര്‍ എത്താതെ തങ്ങളാരും കപ്പലില്‍ കയറാന്‍ പോകുന്നില്ലെന്ന നിലപാടിലാണ് നാവികര്‍. മലയാളികള്‍ അടക്കമുള്ള പങ്കുവെച്ച വീഡിയോയില്‍ സാഹചര്യത്തിന്റെ തീവ്രത വ്യക്തമാണ്.

ജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണംജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണം

നൈജീരിയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്നാണ് ഇവരെല്ലാം പറയുന്നത്. തങ്ങളുടെ ഫോണ്‍ എല്ലാം പിടിച്ചുവെച്ചിരുന്നുവെന്നാണ് നാവികര്‍ പറയുന്നത്. ഏത് നിമിഷവും തങ്ങളെ ഇനിയും പിടിച്ച് വെക്കാമെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നു. ഇങ്ങനൊരു സാഹചര്യത്തിലാണ് ഇവരെ തിരിച്ചെത്തിക്കാരനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ജര്‍മന്‍ യുവാവിന്റെ ജീവിതം മാറി, ലോട്ടറിയിലൂടെ കിട്ടിയത് 81 കോടി; നടത്തിയെടുക്കാനുള്ളത് ഒരാഗ്രഹംജര്‍മന്‍ യുവാവിന്റെ ജീവിതം മാറി, ലോട്ടറിയിലൂടെ കിട്ടിയത് 81 കോടി; നടത്തിയെടുക്കാനുള്ളത് ഒരാഗ്രഹം

കപ്പലിലുള്ള ശ്രീലങ്കന്‍ പൗരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുമുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരെ നൈജീരിയിക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്. തുടര്‍ന്ന് ഇവരെ മലാവെ ദ്വീപിലേക്ക് മാറ്റിയിരുന്നു. ലുബാ തുറമുഖത്ത് ഇന്ന് ഉച്ചയോടെ എത്തിച്ചിരുന്നു.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

നേരത്തെ നാവികരെ ഉടന്‍ നൈജീരിയക്ക് കൈമാറില്ലെന്ന് അറിയിച്ച് തിരികെ മലാബോയില്‍ എത്തിച്ചിരുന്നു. പക്ഷെ പിന്നീട് കാര്യങ്ങളെല്ലാം മാറി മറിയുകയായിരുനനു. 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 26 നാവികരെയാണ് ഗിനിയയില്‍ തടവിലാക്കിയിരിക്കുന്നത്. ഇവരുടെ കപ്പല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാണ് ആരോപണം.

അതേസമയം ജീവനക്കാരെ നൈജീരിയില്‍ നാവിക സേനയ്ക്ക് കൈമാറുമെന്നാണ് സൂചന. എന്നാല്‍ ജീവനക്കാര്‍ ഇവിടെയെത്തിയാല്‍ നിയമനടപടികള്‍ അവര്‍ നേരിടേണ്ടി വരും. ഈ ആശങ്കയാണ് മലയാളി ജീവനക്കാര്‍ അടക്കമുള്ളവരുള്ളത്. നൈജീരിയയിലെയും ഗിനിയയിലെയും ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.

ബന്ദികള്‍ ആയി കഴിയുന്ന എല്ലാവരും സുരക്ഷിതരാണെന്നും, ഒരു കാര്യത്തിലും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് തവണ ഇന്ത്യന്‍ എംബസി അധികൃതര്‍ സംഘത്തെ കണ്ടുവെന്നും മുരളീധരന്‍ പറഞ്ഞു. നൈജീരിയന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണ് ഗിനി നാവികസേന കപ്പല്‍ വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്തത്.

English summary
indian sailors detained in guinea will shift to nigeria, minister says will return them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X