കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ മിസൈല്‍ പരീക്ഷണം വിജയം; അളമുട്ടിയാല്‍ ചേരയും കടിക്കും; അമേരിക്ക കരുതിയിരുന്നോ!!!

1,010 കിലോമീറ്റര്‍ ദൂരപരിധിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. പരീക്ഷണം അന്താരാഷ്ട്രതലത്തിലുണ്ടാക്കിയിട്ടുള്ള ആണവ കരാറോ യുഎന്‍ രക്ഷാസമിതി പ്രമേയമോ ലംഘിച്ചിട്ടില്ലെന്നും ഇറാന്‍.

  • By Jince K Benny
Google Oneindia Malayalam News

ദുബായ്: മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശനം വിലക്കി അമേരിക്ക വിസ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ തങ്ങളുടെ രാജ്യത്തേക്ക് അമേരിക്കന്‍ പൗരന്മാരേയും പ്രവേശിപ്പിക്കില്ല എന്ന് സധൈര്യം പറഞ്ഞ രാജ്യമാണ് ഇറാന്‍. ട്രംപിന് അതേ നാണയത്തില്‍ മറുപടി നല്‍കിയ ഇറാന്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. 1,010 കിലോമീറ്റര്‍ ദൂരപരിധിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ് ഇറാന്‍.

Iran

ഇറാന്‍ പ്രതിരോധമന്ത്രി ഹുസൈന്‍ ദെഹ്ഗാനാണ് മിസൈല്‍ പരീക്ഷണത്തേക്കുറിച്ച് വ്യക്തമാക്കിയത്. എന്നാല്‍ തങ്ങളുടെ പരീക്ഷണം അന്താരാഷ്ട്രതലത്തിലുണ്ടാക്കിയിട്ടുള്ള ആണവ കരാറോ യുഎന്‍ രക്ഷാസമിതി പ്രമേയമോ ലംഘിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇത് തങ്ങളുടെ രാജ്യാതിര്‍ത്തി ആസുത്രിതമായി നടന്ന പരീക്ഷണമാണെന്നും പുറം രാജ്യങ്ങളില്‍ നിന്നുള്ളവരെ ഇക്കാര്യത്തില്‍ ഇടപെടാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ മിസൈല്‍ പരീക്ഷണം അമേരിക്കന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതെന്നും അവര്‍ അറിയിച്ചു.

English summary
Iran said that the test did not violate the country's deal on its nuclear programme. A US official said Iran on Sunday test-launched a medium-range ballistic missile.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X