ഇറാന്റെ വിദേശകാര്യ മന്ത്രി സൗദി അറേബ്യയില്‍, പലസ്തീനുള്ള പിന്തുണ അറിയിച്ചു
റിയാദ്: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാന് വിദേശകാര്യ മന്ത്രി സൗദി അറേബ്യയില്‍. ഇരുരാജ്യങ്ങളും നേരത്തെ ബന്ധം പുനസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന് വിദേശ കാര്യമന്ത്രി ഹുസൈന് ആമിര്‍ അബ്ദുല്ലാഹിയന്റെ വരവ്. ഇരുരാജ്യങ്ങളും പരസ്പരമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ ഇറാന്റെ ആണവ പദ്ധതികള്‍, യെമനില്‍ അറബ് സഖ്യം നടത്തുന്ന യുദ്ധം, മേഖലയിലെ സമുദ്രപാതയിലെ സംഘര്‍ഷങ്ങള്‍ എന്നിവയാണ് ഇരുരാജ്യങ്ങളെയും പരസ്പരം ശത്രുക്കളാക്കി മാറ്റിയത്.
സൗദിയും ഇറാനും തമ്മില്‍ പരസ്പരമുള്ള നയതന്ത്ര ബന്ധവും പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇറാന് വിദേശകാര്യ മന്ത്രിക്കൊപ്പം സൗദിയിലെ ഇറാന്റെ അംബാസഡര്‍ അലിറേസ എനായതിയും ഉണ്ടായിരുന്നു. അതേസമയം അബ്ദുല്ലാഹിയന്‍ സന്ദര്‍ശന വേളയില്‍ പലസ്തീനുള്ള ഇറാന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. ഇസ്രയേലുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ സൗദി ആരംഭിച്ച സാഹചര്യത്തിലാണ് ഇറാന് ഇക്കാര്യം അറിയിച്ചത്.

സൗദിയും, ഇറാനും തമ്മിലുള്ള ബന്ധം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക-സുരക്ഷാ സഹകരണങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ പുതിയ കരാറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇസ്ലാമിക ലോകത്തിന്റെ ഐക്യത്തിനും, സഹകരണത്തിനും ഈ കൂടിക്കാഴ്ച്ച വഴിയൊരുക്കുമെന്നാണ് കരുതുന്നതെന്നും ഇരുരാജ്യത്തെയും വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.അവസാനമായി ഇറാന് വിദേശ കാര്യമന്ത്രി സൗദിയില്‍ സന്ദര്‍ശനം നടത്തിയത് 2015ലാണ്. അന്ന് മുഹമ്മദ് ജവാദ് സരീഫാണ് വന്നത്. അബ്ദുള്ള രാജാവിന്റെ മരണത്തെ തുടര്‍ന്ന് അനുശോചനം അറിയിക്കാനാണ് അദ്ദേഹം എത്തിയത്. 2016ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത്.
ഇറാനിലെ പ്രക്ഷോഭകാരികള്‍ സൗദി നയതന്ത്ര കേന്ദ്രത്തിലേക്ക് ഇരച്ചെത്തിയതിനെ തുടര്‍ന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. പ്രമുഖ ഷിയ മുസ്ലീം പണ്ഡിതനെ സൗദി തൂക്കിലേറ്റിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷമുണ്ടായത്. അതിന് ശേഷമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അധികാരത്തില്‍ ശക്തമായത്. ഇറാനെ നാസി ജര്‍മനിയുമായി അദ്ദേഹം താരതമ്യം ചെയ്തിരുന്നു.
പിന്നീട് അമേരിക്ക അടക്കം ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറിയിരുന്നു. സൗദിയുടെ എണ്ണ വ്യാപാര മേഖലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ അടക്കം ഇറാന് പങ്കുള്ളതായി ആരോപിക്കപ്പെട്ടിരുന്നു. മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. പരസ്പരം എംബസികള്‍ തുറക്കാനും തീരുമാനമെടുത്തിരുന്നു. ജൂണില്‍ റിയാദില്‍ ഇറാന് എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. സൗദി ഇറാനില്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇറാനിലേക്കുള്ള അംബാസിഡറെ സൗദി പ്രഖ്യാപിച്ചിട്ടില്ല.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശങ്ക വേണ്ട; കൈത്താങ്ങായി സൗദി ഭരണകൂടം, ഇളവുകൾ പ്രഖ്യാപിച്ചു -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം!











Click it and Unblock the Notifications