കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis : ഗള്‍ഫിനെ തകര്‍ത്തത് അമേരിക്ക; ഐസിസിനെ വളര്‍ത്തിയതും അവര്‍, തുറന്നടിച്ച് ആയത്തുല്ല

അമേരിക്ക ഭീകരരാഷ്ട്രമാണ്. ലോകത്ത് മിക്ക രാജ്യങ്ങളിലും പ്രശ്‌നമുണ്ടാക്കുന്നത് അവരാണ്. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു. ഐസിസിന് പിന്തുണ നല്‍കുന്നു.

  • By Ashif
Google Oneindia Malayalam News

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്ക. ഭീകരസംഘമായ ഐസിസിനെ വളര്‍ത്തിയതും അമേരിക്ക തന്നെ. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇയാണ് അമേരിക്കക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.

ഐസിസിനെതിരേ പോരാട്ടം നടത്തുന്നുവെന്ന അമേരിക്കയുടെ വാദം കള്ളമാണ്. അമേരിക്കയും അവരുടെ സഹായികളായ രാജ്യങ്ങളുമാണ് പശ്ചിമേഷ്യയിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം. അക്കാര്യം പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ആയത്തുല്ല പറഞ്ഞു. ദോഹയില്‍ താലിബാന് ഓഫിസ് തുറക്കാന്‍ ഖത്തര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടത് അമേരിക്കയാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് ആയത്തുല്ലയുടെ പ്രതികരണം.

ഐസിസിനെ സൃഷ്ടിച്ചത്

ഐസിസിനെ സൃഷ്ടിച്ചത്

ആരാണ് ഐസിസിനെ സൃഷ്ടിച്ചത്. അമേരിക്കയാണെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. അമേരിക്ക സത്യത്തില്‍ ഐസിസിനെതിരേ പോരാടുന്നില്ല. സിറിയ അതിന് സാക്ഷിയാണ്-ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആയത്തുല്ല.

അമേരിക്കയും ഇറാനും

അമേരിക്കയും ഇറാനും

1979ല്‍ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്നാണ് അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. പിന്നീട് ഇറാനില്‍ വന്ന നേതാക്കളെല്ലാം അമേരിക്കയെ ശക്തമായി എതിര്‍ത്തു. അതിപ്പോഴും തുടരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ സംസാരം

ഡൊണാള്‍ഡ് ട്രംപിന്റെ സംസാരം

ഇറാനെതിരേ കടുത്ത ഭാഷയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംസാരിക്കാറ്. ഒബാമ ഭരണകൂടം ഇറാനോട് മൃദുസമീപനം സ്വീകരിച്ചെന്നും ഇനി അതുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആയത്തുല്ലയുടെ പ്രതികരണം.

 ഐസിസിന് പണം നല്‍കുന്നവര്‍

ഐസിസിന് പണം നല്‍കുന്നവര്‍

ഐസിസ് ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങള്‍ക്ക് അമേരിക്കയും അവരുടെ മേഖലയിലെ സഖ്യകക്ഷിയായ സൗദിയുമാണ് പണം നല്‍കുന്നതെന്നു ഇറാന്‍ ആരോപിക്കുന്നു. കഴിഞ്ഞാഴ്ച ഇറാന്‍ പാര്‍ലമെന്റിലും ഐസിസ് ആക്രമണം നടത്തിയിരുന്നു. 17 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.

പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍

പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍

ഇറാന്‍ പാര്‍ലമെന്റില്‍ നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. ഇറാനിലെ ഇസ്ലാമിക് റിപബ്ലിക്കിന്റെ സ്ഥാപകന്‍ ആയത്തുല്ലാ ഖുമൈനിയുടെ ഖബറിടത്തിലും അക്രമികള്‍ കടന്നു. ഈ സംഘത്തെ ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.

റൂഹാനി പ്രതികരിച്ചത് കരുതലോടെ

റൂഹാനി പ്രതികരിച്ചത് കരുതലോടെ

ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പക്ഷേ, സംഭവത്തില്‍ ഒരു രാജ്യത്തെയും കുറ്റപ്പെടുത്തിയിരുന്നില്ല. റൂഹാനി സ്വീകരിച്ചുവരുന്ന തന്ത്രങ്ങളുടെ ഭാഗമാണിതെന്ന് കരുതുന്നു. പാശ്ചാത്യ നാടുകളുമായി ഏറെകാലം അകന്ന് നിന്നിരുന്ന ഇറാനെ അടുപ്പിച്ചത് റൂഹാനിയുടെ നീക്കങ്ങളായിരുന്നു.

ആണവ കരാര്‍ പൊളിക്കും

ആണവ കരാര്‍ പൊളിക്കും

ഹസന്‍ റൂഹാനിയുടെ തന്ത്രപരമായ നീക്കങ്ങളാണ് അമേരിക്കയടക്കമുള്ള ലോക വന്‍ശക്തി രാജ്യങ്ങളുമായി ഇറാന് ആണവ കരാര്‍ ഒപ്പിടാന്‍ സഹായിച്ചത്. പക്ഷേ, ഈ കരാര്‍ വലിയ നഷ്ടമാണെന്നും അത് പുനപ്പരിശോധിക്കുമെന്നും ട്രംപ് അധികാരമേറ്റതിന് ശേഷം പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയുമായി ബന്ധമില്ല

അമേരിക്കയുമായി ബന്ധമില്ല

അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇറാന് ഉദ്ദേശമില്ലെന്ന് ആയത്തുല്ലാ ഖാംനഇ പറഞ്ഞു. സ്വതന്ത്ര ഇറാനെ എപ്പോഴും എതിര്‍ക്കുന്നവരാണ് അമേരിക്കന്‍ ഭരണകൂടം. അവരുമായി ഒത്തുപോകുന്ന കാലം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ നശിക്കുക

ഇറാന്‍ നശിക്കുക

ഇറാന്‍ നിലനില്‍ക്കുന്നതില്‍ അമേരിക്കക്ക് അതൃപ്തിയുണ്ട്. ആ രാജ്യവുമായുള്ള ഭൂരിഭാഗം പ്രശ്‌നങ്ങളും ഇപ്പോഴും തുടരുകയാണ്. അമേരിക്കയുമായി അടുക്കുക എന്നാല്‍ ഇറാന്‍ നശിക്കുക എന്നാണ് അര്‍ഥമെന്നും ആയത്തുല്ലാ പറഞ്ഞു.

അമേരിക്ക ഭീകരരാഷ്ട്രം

അമേരിക്ക ഭീകരരാഷ്ട്രം

അമേരിക്ക ഭീകരരാഷ്ട്രമാണ്. ലോകത്ത് മിക്ക രാജ്യങ്ങളിലും പ്രശ്‌നമുണ്ടാക്കുന്നത് അവരാണ്. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു. ഐസിസിന് പിന്തുണ നല്‍കുന്നു. അത്തരം രാജ്യവുമായി തങ്ങള്‍ ഒരിക്കലും നല്ല ബന്ധത്തിലാകില്ലെന്നും ആയത്തുല്ലാ ഖാംനഇ വ്യക്തമാക്കി.

English summary
Iran's Supreme Leader Ayatollah Ali Khamenei blamed the United States for instability in the Middle East and said Washington's fight against Islamic State of Iraq and the Levant (ISIL) was "a lie".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X