Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ തലക്ക് വിലയിട്ട് ഇറാന്‍; എട്ട് കോടി ഡോളര്‍, സുലൈമാനിയുടെ മകളുടെ വന്‍ പ്രഖ്യാപനവും

ടെഹ്‌റാന്‍: സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാനെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എട്ട് കോടി ഡോളറാണ് ട്രംപിനെ കൊലപ്പെടുത്തുന്ന വ്യക്തിക്ക് ഇറാന്‍ നല്‍കുകയത്രെ. ഈ പണം കണ്ടെത്തുന്നതില്‍ ഓരോ ഇറാനിയും പങ്കാളികളാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വികാരനിര്‍ഭരമായ യാത്രയയപ്പാണ് ഖാസിം സുലൈമാനിക്ക് ഇറാന്‍ ജനത നല്‍കുന്നത്. ജനങ്ങളെ അഭിസംബോധന ചെയ്ത് സുലൈമാനിയുടെ മകള്‍ സൈനബ് സംസാരിച്ചു. തന്റെ പിതാവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചെന്ന് അമേരിക്ക കരുതേണ്ട എന്ന് സൈനബ് പ്രഖ്യാപിച്ചു. അമേരിക്കയില്‍ ചെന്ന് ആക്രമണം നടത്തുമെന്ന് ഇറാന്‍ എംപി പറഞ്ഞു. വിശദവിവരങ്ങള്‍...

 എട്ട് കോടി ഡോളര്‍

എട്ട് കോടി ഡോളര്‍

ഖാസിം സുലൈമാനിയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയ ട്രംപിനെ കൊലപ്പെടുത്തുന്നവര്‍ക്ക് എട്ട് കോടി ഡോളര്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്‍ സര്‍ക്കാര്‍ ചാനലാണ് ഇക്കാര്യം അറിയിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പണം ഇറാന്‍ എങ്ങനെ കണ്ടെത്തുമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

പണം ഇങ്ങനെ കണ്ടെത്തും

പണം ഇങ്ങനെ കണ്ടെത്തും

ഇറാനില്‍ എട്ട് കോടി ജനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഓരോ ഇറാനിയും ഒരു ഡോളര്‍ വീതം എടുക്കും. എല്ലാവരും ഒരു ഡോളര്‍ മേശപ്പുറത്ത് വയ്ക്കണമെന്നും ഇത് ട്രംപിനെ കൊലപ്പെടുത്തുന്ന വ്യക്തിക്ക് കൈമാറണമെന്നുമാണ് നിര്‍ദേശമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

 അമേരിക്കന്‍ മണ്ണില്‍ തിരിച്ചടി

അമേരിക്കന്‍ മണ്ണില്‍ തിരിച്ചടി

ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും പ്രസിഡന്റ് ഹസന്‍ റൂഹാനിയും പ്രഖ്യാപിച്ചു. അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഇടനെഞ്ചില്‍ ആക്രമണം നടത്തുമെന്ന് എംപി അബുല്‍ ഫസല്‍ അബു തുറാബി പറഞ്ഞു. വൈറ്റ് ഹൗസ് ആക്രമിക്കാന്‍ സാധിക്കും. അമേരിക്കന്‍ മണ്ണില്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

ട്രംപ് കോട്ടിട്ട തീവ്രവാദി

ട്രംപ് കോട്ടിട്ട തീവ്രവാദി

ഞായറാഴ്ച ഇറാന്‍ പാര്‍ലമെന്റ് യോഗം ചേര്‍ന്നിരുന്നു. ട്രംപ് കോട്ടിട്ട തീവ്രവാദിയാണ് എന്നാണ് പാര്‍ലമെന്റ് അംഗങ്ങള്‍ വിശേഷിപ്പിച്ചത്. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇറാനിലെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ താക്കീത്. അമേരിക്കയുടെ 35 കേന്ദ്രങ്ങള്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇറാനും പ്രതികരിച്ചു.

 വിലാപയാത്രയില്‍ പതിനായിരങ്ങള്‍

വിലാപയാത്രയില്‍ പതിനായിരങ്ങള്‍

ഇറാഖില്‍ നിന്ന് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തിച്ച ഖാസിം സുലൈമാനിയുടെ ഭൗതിക ശരീരരത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. അമേരിക്കക്ക് കറുത്ത ദിനങ്ങളാണ് വരുന്നതെന്ന് സുലൈമാനിയുടെ മകള്‍ സൈനബ് പ്രതികരിച്ചു. മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും.

 സൈനബ് സുലൈമാനി പറയുന്നു

സൈനബ് സുലൈമാനി പറയുന്നു

തന്റെ പിതാവ് ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തോടെ എല്ലാം അവസാനിച്ചുവെന്ന് ട്രംപ് കരുതരുതെന്ന് സൈനബ് ദേശീയ ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു. പിതാവിന്റെ വിടവാങ്ങല്‍ ഞങ്ങളെ തകര്‍ക്കുകയല്ല ചെയ്തത്. പ്രതികാരത്തിന് അവസാനം വരെ പോരാടുമെന്ന് സൈനബ് പറഞ്ഞു.

കറുത്ത ദിനങ്ങള്‍ ക്ഷണിച്ചുവരുത്തി

കറുത്ത ദിനങ്ങള്‍ ക്ഷണിച്ചുവരുത്തി

പിതാവിനോട് ഏറ്റുമുട്ടാന്‍ ധൈര്യമില്ലാത്തതിനാലാണ് ട്രംപ് മിസൈല്‍ ആക്രമണത്തിലൂടെ അദ്ദേഹത്തെ വധിച്ചത്. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയും ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയും ഈ കൊലപാതകത്തിന് പ്രതികാരം ചെയ്യും. അമേരിക്കയും ഇസ്രായേലും കറുത്ത ദിനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണെന്നും സൈനബ് പറഞ്ഞു.

 ആണവ കരാറില്‍ നിന്ന് പിന്‍മാറി

ആണവ കരാറില്‍ നിന്ന് പിന്‍മാറി

അതേസമയം, ആണവ കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഇറാന്‍ അറിയിച്ചു. കരാറില്‍ നിന്ന് അമേരിക്ക നേരത്തെ പിന്‍മാറിയിരുന്നു. ബാക്കി അഞ്ച് രാജ്യങ്ങളും ഇറാനും കരാര്‍ തുടരുന്നതിനിടെയാണ് ഇറാന്റെ സൈനിക കമാന്ററെ അമേരിക്ക വധിച്ചത്.

അഞ്ച് രാജ്യങ്ങള്‍ പിന്‍മാറിയില്ല

അഞ്ച് രാജ്യങ്ങള്‍ പിന്‍മാറിയില്ല

രക്ഷാസമിതിയെ അഞ്ച് സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളും ജര്‍മനിയുമാണ് ഇറാനുമായി 2015ല്‍ ആണവ കരാര്‍ ഒപ്പുവച്ചത്. ഒബാമയ്ക്ക് ശേഷം ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറുകയും ഇറാനെതിരെ കൂടുതല്‍ ഉപരോധം ചുമത്തുകയുമായിരുന്നു.

ഇറാഖിലും തിരിച്ചടി

ഇറാഖിലും തിരിച്ചടി

അതേസമയം, ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ ഇറാഖ് പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പിന്തുണയോടെ പ്രമേയം കൊണ്ടുവന്നതോടെ അമേരിക്കന്‍ സൈന്യം വെട്ടിലായി. ഇതിനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാഖിനെതിരെ ഉപരോധം കൊണ്ടുവരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

ട്രംപിന്റെ പ്രതികരണം

ട്രംപിന്റെ പ്രതികരണം

ഇറാഖില്‍ വന്‍ ചെലവേറിയ വ്യോമതാവളമാണ് അമേരിക്കക്കുള്ളത്. അത് നിര്‍മിക്കാന്‍ കോടികളാണ് ചെലവായത്. ഈ ചെലവ് നികത്താതെ യുഎസ് സൈന്യം ഇറാഖ് വിടില്ലെന്നും ട്രംപ് പറഞ്ഞു. സൈനികര്‍ക്കെതിരെ നടപടിയെടുത്താന്‍ ഇറാഖിനെതിരെ ഉപരോധം ചുമത്തുമെന്നും ട്രംപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+