സൗദിയെ ഞെട്ടിച്ച് വീണ്ടും ഇറാന്‍; അമേരിക്കക്ക് ഇനി തടയാനാകില്ല, ഹോര്‍മുസിനെ വിട്ട് പുതിയ വഴി വെട്ടി
ടെഹ്‌റാന്‍: ലോക രാജ്യങ്ങളെ പലപ്പോഴും അമ്പരപ്പിക്കുകയും ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇറാന്‍. പ്രത്യേകിച്ച് അമേരിക്ക-യൂറോപ്പ്-ഇസ്രായേല്‍ സഖ്യരാജ്യങ്ങളെ. ആണവായുധം നിര്‍മിക്കാനുള്ള ഇറാന്റെ നീക്കത്തിന് തടയിട്ടത് ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലയളവില്‍ അമേരിക്കയും മറ്റു വന്‍ ശക്തികളും ഒപ്പുവച്ച കരാറാണ്.
ഒബാമ മാറി, ഡൊണാള്‍ഡ് ട്രംപ് വന്നതോടെ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി. ഇപ്പോള്‍ ജോ ബൈഡന്‍ വീണ്ടും കരാര്‍ ഒപ്പുവച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടയാണ് ഇറാന്റെ പുതിയ നീക്കം. ഇതാകട്ടെ അപ്രതീക്ഷിതവുമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

അറബ് ലോകത്തെ പ്രധാന ശക്തികളാണ് സൗദി അറേബ്യയും ഇറാനും. സുന്നി വിഭാഗങ്ങള്‍ക്ക് സൗദി നേതൃത്വം നല്‍കുമ്പോള്‍ ശിയാ വിഭാഗങ്ങള്‍ക്ക് ഇറാനും നേതൃത്വം കൊടുക്കുന്നു. മക്കയും മദീനയും സൗദിയിലായതിനാല്‍ അറബ് ലോകത്ത് അപ്രഖ്യാപിത മേല്‍ക്കോയ്മ സൗദിക്കുണ്ട്. ഇത് ചോദ്യം ചെയ്യുന്നതായിരുന്നു പലപ്പോഴും ഇറാന്റെ നീക്കങ്ങള്‍.

ലോകത്ത് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ പ്രധാനിയാണ് സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ നേതൃത്വം സൗദിക്കാണ്. ഒപെകില്‍ അംഗമല്ലാത്ത എണ്ണ രാജ്യങ്ങളെ നയിക്കുന്നത് റഷ്യയും. റഷ്യ പലപ്പോഴും ഇറാനുമായി സഹകരിച്ച് മുന്നോട്ടുപോകുകയാണ് ചെയ്യുക. ഇതാകട്ടെ സൗദിക്ക് രസിക്കുന്നതല്ല.

സൗദി അറേബ്യയ്‌ക്കൊപ്പമാണ് അമേരിക്ക. ഇറാനെതിരായ ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത തീരുമാനങ്ങള്‍ പലപ്പോഴും സൗദിയെ പ്രീണിപ്പിക്കാനായിരുന്നു എന്ന വാര്‍ത്തകള്‍ വന്നതാണ്. ഇറാനെ ആഗോള എണ്ണ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്തുക സൗദിയുടെയും അമേരിക്കയുടെയും ആവശ്യമാണ്. എന്നാല്‍ ട്രംപ് പുറത്തായതോടെ കാര്യങ്ങള്‍ മാറിയിരിക്കുന്നു.

എണ്ണവില എപ്പോഴും ഉയര്‍ത്താനാണ് സൗദിയുടെ നീക്കം. സൗദിയുടെ പ്രധാന വരുമാനം എണ്ണയായത് കാരണം വില കുറയുന്നത് ആ രാജ്യത്തിന് തിരിച്ചടിയാണ്. ഉപരോധം കാരണം ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ സുലഭമല്ല. അമേരിക്ക ഉപരോധം നീക്കിയാല്‍ എണ്ണ വിപണിയിലെത്തും. അതുവഴി വില കുറയുകയും ചെയ്യും.

അമേരിക്കയുടെ ഉപരോധം കാര്യമാക്കാതെ ചൈന ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കയും ചൈനയും കൊമ്പുകോര്‍ക്കല്‍ തുടരുകയാണ്. ഇറാന്റെ എണ്ണ വിപണിയിലെത്തുന്നത് ഇന്ത്യയ്ക്കും നേട്ടമാണ്. കാരണം വില കുറയണമെന്ന നിലപാടാണ് ഇന്ത്യയ്ക്കുമുള്ളത്.

ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇറാന്റെ ചരക്കുകള്‍ വിദേശത്തേക്ക് പോകാറ്. ലോകത്തെ ഏറ്റവും വലിയ ചരക്ക് ജലപാതയാണിത്. ഇറാനെ നിരീക്ഷിക്കാന്‍ അമേരിക്ക ഇവിടെ പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ട്. ചരക്കു കപ്പലുകളുടെ സുരക്ഷ കൂടി പരിഗണിച്ചാണ് അമേരിക്കയുടെ സേനാ വിന്യാസം. എന്നാല്‍ ഇറാന്‍ ഇപ്പോള്‍ മറ്റൊരു വഴി കണ്ടെത്തിയിരിക്കുകയാണ്.

ഒമാന്‍ ഉള്‍ക്കടലിലെ തുറമുഖം വഴി എണ്ണ കയറ്റുമതിക്ക് സൗകര്യമൊരുക്കിയിരിക്കുകയാണ് ഇറാന്‍ എന്നാണ് പുതിയ വാര്‍ത്ത. വിദേശ കപ്പലുകള്‍ ഇവിടെ ഇറാന്റെ എണ്ണ വാങ്ങാന്‍ എത്തിയെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഒരു ദിവസം മൂന്നര ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാന്‍ ശേഷിയുണ്ട് ഈ തുറമുഖത്തിന്.

ജാസ് ഓയില്‍ ടെര്‍മിനല്‍ ഒമാന്‍ ഉള്‍ക്കടലില്‍ ആരംഭിച്ചത് ഇറാന് വലിയ നേട്ടമാകും. അമേരിക്ക ഉപരോധം പിന്‍വലിച്ചാല്‍ ഇവിടെ നിന്നും കയറ്റുമതി തുടങ്ങും. അല്ലെങ്കില്‍ രഹസ്യ കയറ്റുമതി നടത്താനും ഇവിടെ സംവിധാനമുണ്ടത്രെ. ഉപരോധം നീണ്ടുപോയാല്‍ ഇറാന്‍ രഹസ്യകയറ്റുമതി തുടങ്ങിയേക്കുമെന്ന് ലോക രാജ്യങ്ങള്‍ ഭയപ്പെടുന്നു. എണ്ണ വിപണിയില്‍ ഇറാന്‍ വീണ്ടും സജീവമായാല്‍ അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കും കനത്ത തിരിച്ചടിയാകും.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications