കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി കൈവിട്ട കളിക്ക് നില്‍ക്കുമോ? ഇറാന്റെ സുപ്രധാന നീക്കം... റഷ്യന്‍ മോഡല്‍!!

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി വിലക്കയറ്റമാണ്. എണ്ണവില വര്‍ധന ഈ ഭീഷണിക്ക് പ്രധാന കാരണവുമാണ്. ആവശ്യമുള്ളതിന്റെ 90 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു എന്നതാണ് എടുത്തുപറയേണ്ടത്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാന ഇറക്കുമതി.

അമേരിക്കയുടെയും യൂറോപ്പിന്റയും ഉപരോധം മറികടക്കാന്‍ വേണ്ടി റഷ്യ ഇന്ത്യയ്ക്ക് വില കുറച്ച് എണ്ണ നല്‍കുന്നുണ്ട്. ഇനിയും വില കുറയ്ക്കാന്‍ തയ്യാറാണെന്ന് റഷ്യ വാഗ്ദാനവും നല്‍കി. ഈ വേളയിലാണ് ഇറാന്റെ ഇടപെടല്‍. 2019 മുതല്‍ ഇന്ത്യ ഇറാന്റെ എണ്ണ ഇറക്കുന്നില്ല. പുതിയ സാഹചര്യത്തില്‍ ഇറാന്റെ ഓഫര്‍ ഏറെ ശ്രദ്ധേയമാണ്...

1

ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയ ശേഷം ഇറാനെതിരെ പുതിയ ഉപരോധം ചുമത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ വേളയിലായിരുന്നു ഇത്. ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ് ഇറാനും അമേരിക്കയും തമ്മില്‍ ആണവ കരാര്‍ ഒപ്പുവച്ചത്. ട്രംപ് വന്നതോടെ കരാറില്‍ നിന്ന് പിന്മാറി ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ പെട്ടത് ഇന്ത്യയാണ്.

പഴയ പടക്കുതിരകള്‍ ഒന്നിക്കുന്നു; നിതീഷും ലാലുവും സോണിയയെ കാണും, 'കോണ്‍ഗ്രസില്ലാതെ പറ്റില്ല'പഴയ പടക്കുതിരകള്‍ ഒന്നിക്കുന്നു; നിതീഷും ലാലുവും സോണിയയെ കാണും, 'കോണ്‍ഗ്രസില്ലാതെ പറ്റില്ല'

2

ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ അവരുമായി ഇടപാടുകള്‍ നടത്തരുത് എന്ന് അമേരിക്ക സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇതോടെ ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചു. ഇറാനിലെ ചാബഹാര്‍ തുറമുഖത്ത് നടത്തി വന്നിരുന്ന വികസന പ്രവര്‍ത്തനങ്ങളും മന്ദഗതിയിലായി. വില കുറഞ്ഞ എണ്ണ കിട്ടുന്ന അവസരം ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമായി.

ഓണാഘോഷങ്ങൾ തുടരുന്നു... സ്റ്റൈലിഷ് ലുക്കിൽ സ്വാസിക, ചിത്രങ്ങൾ കാണാം

3

ഉപരോധം കാരണം ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ ലഭ്യമല്ലാതായി. സൗദിയുടെയും ഇസ്രായേലിന്റെയും സമ്മര്‍ദ്ദം കാരണമാണ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചത് എന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തല്‍. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം ഇന്ത്യ പിന്‍മാറുകയും ചെയ്തു. പകരം കൂടുതല്‍ എണ്ണ സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നും ഇറക്കാന്‍ തുടങ്ങി.

4

നിലവില്‍ ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുന്നത് റഷ്യ, ഇറാഖ്, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിക്കുകയായിരുന്നു. സൗദി ഇന്ത്യയുമായി വര്‍ഷങ്ങളുടെ ഇടപാട് നടത്തുന്നുണ്ട്. താരതമ്യേന സമാധാന അന്തരീക്ഷം വന്നതോടെ ഇറാഖ് കയറ്റുമതി ആരംഭിച്ചു. ഈ അവസരവും ഇന്ത്യ ഉപയോഗിച്ചു.

ഭര്‍ത്താവ് മുസ്ലിമാക്കാന്‍ ശ്രമിച്ചു; ക്രിസ്ത്യന്‍ യുവതിയുടെ ആരോപണം, പോലീസ് അന്വേഷണം തുടങ്ങിഭര്‍ത്താവ് മുസ്ലിമാക്കാന്‍ ശ്രമിച്ചു; ക്രിസ്ത്യന്‍ യുവതിയുടെ ആരോപണം, പോലീസ് അന്വേഷണം തുടങ്ങി

5

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയില്‍ എണ്ണവില കുറഞ്ഞില്ല. അല്‍പ്പം ആശ്വാസമായത് റഷ്യയുടെ വില കുറഞ്ഞ എണ്ണ എത്താന്‍ തുടങ്ങിയതോടെയാണ്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും യൂറോപ്പും കൊണ്ടുവന്ന ഉപരോധവും നിയന്ത്രണവും മറികടക്കാന്‍ വേണ്ടിയാണ് റഷ്യ ഇന്ത്യയ്ക്കും ചൈനയ്ക്കും കുറഞ്ഞ വിലക്ക് എണ്ണ നല്‍കുന്നത്. ഉപരോധം മറികടന്ന് ഞങ്ങളുടെ എണ്ണയും ഇന്ത്യ വാങ്ങണമെന്നാണ് ഇറാന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

6

രണ്ടു ദിവസം കഴിഞ്ഞാല്‍ ഉസ്‌ബെക്കിസ്താനില്‍ ഷാങ്ഹായ് സഹകരണ രാജ്യങ്ങളുടെ ഉച്ചകോടി നടക്കാനിരിക്കുകയാണ്. ഇന്ത്യ, ചൈന, പാകിസ്താന്‍, ഇറാന്‍ എന്നിവയെ കൂടാതെ മധ്യേഷ്യന്‍ രാജ്യങ്ങളും ഈ കൂട്ടായ്മയില്‍ അംഗമാണ്. ഈ മാസം 15-16 തിയ്യതികളിലാണ് ഉച്ചകോടി. എല്ലാ രാജ്യങ്ങളുടെയും പ്രസിഡന്റ് അല്ലെങ്കില്‍ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കും.

7

ഉസ്‌ബെക്കിസ്താനിലെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഈ വേളയില്‍ ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് ആവശ്യപ്പെടും. റഷ്യയില്‍ നിന്ന് വാങ്ങുന്ന പോലെ ഇറാനില്‍ നിന്നും വാങ്ങണമെന്ന് ആവശ്യപ്പെടാനാണ് സാധ്യത എന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ഇന്ത്യ അംഗീകരിച്ചാല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ ലഭിക്കും. വില കുറഞ്ഞാല്‍ അത് ഇന്ത്യന്‍ വിപണിക്ക് നേട്ടമാകുകയും ചെയ്യും.

English summary
Iran President Will Ask Narendra Modi To Import Iran Oil Despite US Sanction Like Russia Model
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X