Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിയെ പീഡിപ്പിച്ചയാളെ പരസ്യമായി തൂക്കിലേറ്റി; കൈയ്യടിച്ച് ജനങ്ങള്‍, തല്‍സമയ സംപ്രേഷണവും

ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയായി. പ്രതിയെ സപ്തംബറില്‍ തൂക്കിലേറ്റുമെന്ന്് നേരത്തെ അറിയിപ്പുണ്ടായിരുന്നു.

തെഹ്‌റാന്‍: ചെറിയ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് പരസ്യമായി. ഇനിയാരും കുറ്റം ആവര്‍ത്തിക്കാതിരിക്കാനാണ് പരസ്യ വധശിക്ഷ നടപ്പാക്കിയത്. ഇറാനിലാണ് ആരെയും ആശ്ചര്യപ്പെടുത്തുന്ന സംഭവം.

ഇറാനിലെ അര്‍ദെബില്‍ പ്രവിശ്യയിലെ പര്‍സാബാദിലാണ് സംഭവം. പര്‍സാബാദ് ചത്വരത്തിലാണ് വധശിക്ഷ നടപ്പാക്കിയത്. സംഭവത്തെ വിമര്‍ശിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി. തൂക്കിലേറ്റുന്ന വീഡിയോ സര്‍ക്കാര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു.

ഇസ്മാഈല്‍ ജാഫര്‍ സാദിഹ്

ഇസ്മാഈല്‍ ജാഫര്‍ സാദിഹ്

ഇസ്മാഈല്‍ ജാഫര്‍ സാദിഹ് എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. പ്രതി നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഇനിയാരും ഈ കുറ്റം ചെയ്യാന്‍ പാടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഏഴ് വയസുകാരിയെ കാണാതായി

ഏഴ് വയസുകാരിയെ കാണാതായി

കഴിഞ്ഞ ജൂണ്‍ 19നാണ് ഏഴ് വയസുകാരിയെ കാണാതായത്. പിതാവിനൊപ്പം അങ്ങാടിയില്‍ വന്ന പെണ്‍കുട്ടി കൂട്ടംതെറ്റുകയായിരുന്നു. തെരുവ് കച്ചവടക്കാരനാണ് പിതാവ്.

കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ദിവസങ്ങള്‍ക്ക് ശേഷം പ്രതിയുടെ വീട്ടില്‍ നിന്നാണ് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റിലായ പ്രതി കുറ്റമേല്‍ക്കുകയും ചെയ്തു.

പ്രസിഡന്റ് ഇടപെടുന്നു

പ്രസിഡന്റ് ഇടപെടുന്നു

പ്രസിഡന്റ് ഹസന്‍ റൂഹാനി ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുകയും ചെയ്തു.

ഒരാഴ്ച മാത്രം അന്വേഷണം

ഒരാഴ്ച മാത്രം അന്വേഷണം

വിവാദം കത്തിപ്പടര്‍ന്നതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ഇടപെട്ടത്. പ്രതിക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് റൂഹാനി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരാഴ്ച കൊണ്ടു അന്വേഷണം പൂര്‍ത്തിയായി.

മറ്റൊരു സ്ത്രീയെയും

മറ്റൊരു സ്ത്രീയെയും

ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയായി. പ്രതിയെ സപ്തംബറില്‍ തൂക്കിലേറ്റുമെന്ന്് നേരത്തെ അറിയിപ്പുണ്ടായിരുന്നു. പ്രതി രണ്ട് വര്‍ഷം മുമ്പ് മറ്റൊരു സ്ത്രീയെയും ബലാല്‍സംഗം ചെയ്തു കൊന്നിരുന്നു.

യുവതിയുടെ മൃതദേഹം

യുവതിയുടെ മൃതദേഹം

ഇക്കാര്യം ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്ല തബതബായ് പറഞ്ഞു. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

വധശിക്ഷ കൂടുതല്‍

വധശിക്ഷ കൂടുതല്‍

ഇറാനില്‍ വധശിക്ഷ വര്‍ധിക്കുന്നുവെന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കുള്ള പരാതിയാണ്. കഴിഞ്ഞ വര്‍ഷം വധശിക്ഷ കൂടുതല്‍ നടപ്പാക്കിയ അഞ്ച് രാജ്യങ്ങളിലൊന്ന് ഇറാനായിരുന്നു.

മയക്കുമരുന്ന് കടത്ത്

മയക്കുമരുന്ന് കടത്ത്

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇറാനില്‍ കൂടുതല്‍ വധശിക്ഷ വിധിക്കുന്നത്. 2015ല്‍ 977 പേരെയാണ് ഇറാനില്‍ തൂക്കിലേറ്റിയത്. മിക്ക കേസും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടായിരുന്നു.

സൗദിയേക്കാള്‍ മുന്നില്‍

സൗദിയേക്കാള്‍ മുന്നില്‍

സൗദി അറേബ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളും വധശിക്ഷ വിധിക്കുന്നതില്‍ മുന്നിലുള്ള രാജ്യങ്ങളാണ്. എന്നാല്‍ ഇവരേക്കാള്‍ കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നത് ഇറാനാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.

12 സ്ത്രീകളെ ബലാല്‍സംഗം ചെയ്തു

12 സ്ത്രീകളെ ബലാല്‍സംഗം ചെയ്തു

കഴിഞ്ഞ ജൂണില്‍ 12 സ്ത്രീകളെ ബലാല്‍സംഗം ചെയ്ത 21കാരനെ തൂക്കിലേറ്റിയിരുന്നു. ഷിറാസ് നഗരത്തിലെ യുവാവിനെ അറസ്റ്റ് ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. പിന്നീടാണ് ഇയാള്‍ 12 സ്ത്രീകളെ ബലാല്‍സംഗം ചെയ്‌തെന്ന് സമ്മതിച്ചത്.

സ്ത്രീ സുരക്ഷ പ്രധാനം

സ്ത്രീ സുരക്ഷ പ്രധാനം

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയിരുന്നത്. ഡിഎന്‍എ പരിശോധനയും പ്രതിക്ക് എതിരായിരുന്നു. സ്ത്രീ സുരക്ഷ വളരെ പ്രധാനമാണെന്നും ഇനിയൊരാളും ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കരുതെന്നുമാണ് പബ്ലിക് പ്രോസിക്യുട്ടര്‍ പ്രതികരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+