കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ജയിലിലടച്ച സിനിമാനടി

  • By Meera Balan
Google Oneindia Malayalam News

ടെഹ്‌റാന്‍: സിനിമാ നടിയും ഇറാനിലെ റിഫോമിസ്റ്റ് പാര്‍ട്ടി വക്താവുമായ പേഗ അഹന്‍ഗരാനിയ്ക്ക് ഇറാന്‍ കോടതി18 മാസത്തെ തടവ് ശിക്ഷ വിധിച്ചു. സുരക്ഷാ കുറ്റങ്ങള്‍ ചുമത്തിയാണ് നടിയെ ജയിലില്‍ അടച്ചത്. പേഗയെ തടവ് ശിക്ഷയ്ക്ക് വിധിച്ച വാര്‍ത്ത ഒക്ടോബര്‍ 29 ചൊവ്വാഴ്ചയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നടിയ്‌ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഹസന്‍ റൗഹിനിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നടിയും സംവിധായകയുമായ പേഗയെ മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് ജയിലില്‍ അടച്ചതെന്ന് മാതാവ് ആരോപിയ്ക്കുന്നു. ഒരു യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രത്തില്‍ ഭരണകൂടത്തിനെതിരായ ശബ്ദമുയര്‍ത്തിയതിന് ഇതിന് മുന്‍പും ഈ കലാകാരിയെ ജയിലില്‍ അടച്ചിട്ടുണ്ട്. ആരാണ് പേഗ അഹന്‍ഗരാനി എന്ന് അറിയേണ്ടേ

പേഗ അഹന്‍ഗാരാനി

പേഗ അഹന്‍ഗാരാനി

ഇറാനിയന്‍ നടിയും സംവിധായികയുമാണ് പേഗ. 1984 ജൂലൈയിലാണ് ഇവര്‍ ജനിച്ചത്.

 സിനിമകള്‍

സിനിമകള്‍

20 ഓളം ഫീച്ചര്‍ സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്

രാഷ്ട്രീയം

രാഷ്ട്രീയം

ഇറാനിലെ റിഫോമിസ്റ്റ് വക്താവാണ് പേഗ. അതിനാല്‍ തന്നെ യാഥാസ്ഥിതികരുടെ അപ്രീതി ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

കുറ്റം

കുറ്റം

ദേശീയ സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും വിദേശമാധ്യമങ്ങളുമായി ബന്ധം സ്ഥാപിച്ചുവെന്നുമാണ് നടിയ്‌ക്കെതിരായ കേസ്

ജാഫര്‍ പനാഹിയുടെ ഗതി?

ജാഫര്‍ പനാഹിയുടെ ഗതി?

ഇറാനില്‍ നവ തരംഗ സിനിമകളുടെ സംവിധായകനായ ജാഫര്‍ പനാഹിയും ഇത്തരത്തില്‍ ഭരണകര്‍ത്താക്കളുടെ അപ്രീതിയ്ക്കിരയായി ആറ് വര്‍ഷം വീട്ടുതടങ്കലിലാക്കപ്പെട്ടിട്ടുണ്ട്. 20 വര്‍ഷത്തേയ്ക്ക് സിനിമ സംവിധാനം ചെയ്യാനുള്ള അനുമതിയും ഇദ്ദേഹത്തിന് നിഷേധിച്ചു. പേഗയുടെ കലാജീവിത്തിനും ഭരണകൂടം തിരശ്ശീലയിടുമോ എന്ന് കാത്തിരുന്നു കാണാം

തടവില്‍

തടവില്‍

ഇപ്പോള്‍ തടവിലാക്കപ്പെടുന്നതിന ്മുന്‍പും പേഗ രണ്ട് തവണ ജയിലഴിയ്ക്കുള്ളില്‍ ആയിട്ടുണ്ട്. 2009 ല്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പേഗ അറസ്റ്റിലായി. 2011 ല്‍ ഇവര്‍ക്ക രാജ്യം വിട്ട് പോകാനുള്ള അവകാശം നിഷേധിച്ചു

സാംസ്‌കാരിക മന്ത്രിയെ വേണം

സാംസ്‌കാരിക മന്ത്രിയെ വേണം

കലാകാരന്റെ ആശയാവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് പേഗ പുതിയ പ്രസിഡന്റ് റൗഹാനിയെ അറിയിച്ചു. ഇറാന് ഒരു സാംസ്‌കാരിക മന്ത്രിയെ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അപ്പീല്‍ സമര്‍പ്പിയ്ക്കും

അപ്പീല്‍ സമര്‍പ്പിയ്ക്കും

അഹന്‍ഗരാനിയ്‌ക്കെതിരെ ആരാണ് പരാതി നല്‍കിയതെന്നോ അവര്‍ക്കെതിരെ എന്ത് കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളതെന്നോ ഇവരുടെ അമ്മയ്ക്ക് പോലും അറിയില്ല. കേസില്‍ അപ്പീല്‍ നല്‍കും.

അവാര്‍ഡുകള്‍

അവാര്‍ഡുകള്‍

1999 ല്‍ മികച്ച നടിയ്ക്കുള്ള കെയ്‌റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്. 2013ലെ ഇന്റര്‍നാഷണല്‍ ഫജിര്‍ ഫിലിം ഫെസ്റ്റിവലില്‍ സഹനടിയ്ക്കുള്ള അവാര്‍ഡ് ട്രാപ്ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു.

 പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

പേഗയുടെ തടവ് ശിക്ഷയില്‍ പ്രതിഷേധിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമാണ്.

English summary
Iran, Sentences, Political Activist, Actress, 18 Month Prison.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X