ആഞ്ചലീന ജോളിയാവാൻ ആഗ്രഹം; ചെയ്തത് 50 ശസ്ത്രക്രിയ, മാസങ്ങൾ നീണ്ട ഡയറ്റ്, എന്നാൽ ഇപ്പോഴോ.... ഭീകരം!

  • Posted By: Desk
Subscribe to Oneindia Malayalam

സൗന്ദര്യ സംരക്ഷണത്തിന്റെ പിന്നാലെയാണ് എല്ലാവരും. പരസ്യ വാചകങ്ങളിൽ മയങ്ങി വലിയ വില കൊടുത്ത് സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരും കുടുതലാണ്. എന്നാൽ ഇതിന്റെയെല്ലാം പ്രത്യാഘാതം ചിലപ്പോൾ നമുക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരിക്കും. സൗന്ദര്യ വസ്തുക്കൾ നിറം വർധിപ്പിക്കുന്നതിനേക്കാൾ ദോഷകരമായി മാത്രമേ ബാധിക്കാറുള്ളൂ. പല്ലപ്പോഴും സിനിമ നടിമാരെപോലെയാകണമെന്ന് കരുതിയാണ് ഇത്തരത്തിലുള്ള കെമിക്കലുകൾ പലരും ഉപയോഗിക്കുന്നത്.സനിമ നടിമാരെപോലെയാകാൻ ആഗ്രഹിക്കാത്തവർ തീരെ കുറവല്ല. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഹോളീവുഡ് നടിയാണ് അഞ്ചലീന ജോളി.

സൗന്ദര്യം തുടിക്കുന്ന ആഞ്ചലീന ജോളിയെപോലെയാകാൻ ആഗ്രമില്ലാത്ത പെൺകുട്ടികൾ വിരളമായിരിക്കും. ഇത്തരത്തിൽ ആഗ്രഹവുമായി ജീവിച്ച പെൺകുട്ടിയെ എത്തിച്ചത് ദുരവസ്ഥയിലേക്കായിരുന്നു. പത്തൊമ്പതുകാരിയായ ഇറാനി പെൺകുട്ടി സഹർ തബർ ചെയ്തത് അമ്പത് ശസ്ത്ര ക്രിയകളായിരുന്നു. എന്നാൽ പെൺകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും ഞെട്ടിപ്പോകും. പെൺകുട്ടി ഇപ്പോൾ അസ്തികൂടം പോലെയാണ് കാഴ്ചയിൽ‌ തോന്നിപ്പിക്കുന്നത്.

ഭീകരം ഈ അവസ്ഥ

ഭീകരം ഈ അവസ്ഥ

മനുഷ്യമുഖത്തിൽ നിന്ന് വിചിത്രമായ മുഖവുമായാണ് സഹർ തബർ ഇപ്പോൾ കഴിയുന്നത്. സഹറിന്റെ അഞ്ചലാനയോടുള്ള ആരാധന പ്രശസ്തമാണ്. അഞ്ചലീനയുടെ കടുത്ത ആരാധകയായ സഹർ തഹബറിനും വലിയ ഫാൻ ഫോളോവിങ് ഉണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ ഭീകരമാണ്. എന്നാൽ ഇപ്പോൾ അവൾ എത്തിനിൽക്കുന്ന അവസ്ഥ അവളുടെ തന്നെ പിഴവായിട്ടാണ് ഏവരും കാണുന്നത്.

കാർട്ടൂൺ കഥാപാത്രത്തിന്റെ ലുക്ക്

കാർട്ടൂൺ കഥാപാത്രത്തിന്റെ ലുക്ക്

2005ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-അമേരിക്കൻ സ്റ്റോപ്പ് മോഷൻ ആനിമേറ്റഡ് മ്യൂസിക്കൽ ഫാന്റസി ഫിലിം കോർപ്സ് ബ്രൈഡിലെ കാർട്ടൂൺ കഥാപാത്രത്തിന്റെ ലുക്കാണ് ഈ പെൺകുട്ടക്ക് എന്നാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയ പറയുന്നത്. 40 കിലോ ശരീര ഭാരം നിലനിർത്താൻ മാസങ്ങൾ നീണ്ട ഡയറ്റാണ് സഹർ തബർ പിന്തുടർന്നത്. പക്ഷേ ഫലം മറ്റൊരു തരത്തിലായിരുന്നു.

ഇൻസ്റ്റാഗ്രാമിൽ സജീവം

ഇൻസ്റ്റാഗ്രാമിൽ സജീവം

സഹർ തബർ ഇൻസ്റ്റാഗ്രാമിൽ ഇപ്പോഴും സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ സഹറിന് 3,25,000 ഫോളോവേഴ്സുണ്ട്. അവർ ഓരോ ഫോട്ടോ ഷെയർ ചെയ്യുമ്പോഴും ഫോളോവേഴ്സിന്റെ എണ്ണം കൂടി കൂടി വരുന്ന കാഴ്ചയാണ് കാണാൻ‌ സാധിക്കുന്നത്. നല്ല പരിഹാസവും സഹർ‌ ഏൽക്കേണ്ടി വരുന്നുണ്ട്. ഇവളുടെ മുഖത്ത് ആരാണ് ബോംബെറിഞ്ഞത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ചാണ് സഹർ‌ തബറിനെ പരിഹസിക്കുന്നത്.

എല്ലാവർക്കും താക്കീത്

എല്ലാവർക്കും താക്കീത്

സമൂഹത്തിൽ പ്രശസ്തരായ പലരോടും ആരാധന തോന്നുന്നത് സ്വാഭാവികമാണ്. ഈ ആരാധനയുടെ പോരിൽ പലരും ചെയ്തു കൂട്ടുന്ന അസാധാരണ കാര്യങ്ങളും പലപ്പോഴും വാർത്തകളായി നമുക്ക് മുന്നിലേക്ക് എത്താറുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ളവർക്കുള്ള താക്കീതാണ് ഈ പത്തൊമ്പത് കാരിയുടെ ജീവിതം.

English summary
An Iranian teen has amassed a massive online following after sharing her catastrophic journey to looking like her idol, Angelina Jolie.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്