അമേരിക്കയോട് യുദ്ധം തുടങ്ങാന്‍ ഇറാന്‍; തീര്‍ത്തുകളയുമെന്ന് സൈനിക മേധാവി!! യുദ്ധകാഹളം മുഴങ്ങി
തെഹ്‌റാന്‍: അടുത്ത കാലം വരെ അമേരിക്ക യുദ്ധ ഭീഷണി മുഴക്കിയിരുന്നത് കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയോടായിരുന്നു. അവര്‍ ഏകദേശം പിന്‍വാങ്ങുകയും പ്രസിഡന്റ് ട്രംപുമായി ചര്‍ച്ച നടത്തുകയും ചെയ്തതോടെ പ്രശ്‌നത്തിന് താല്‍ക്കാലിക ശമനം വന്നിട്ടുണ്ട്. ഇപ്പോള്‍ യുദ്ധ ഭീതി ഗള്‍ഫ് മേഖലയിലാണ്. ഇറാനെ ഒതുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ നീക്കമാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ അമേരിക്ക ഇറാനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ഇതിനെതിരെ ഇറാന്‍ ശക്തമായി രംഗത്തുവന്നിരിക്കുന്നു. പ്രസിഡന്റിന് പുറമെ ഇറാന്‍ സൈനിക മേധാവിയും യുദ്ധത്തിന് ഒരുക്കമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍....

സ്വസ്ഥത നശിപ്പിക്കുന്നു
ഗള്‍ഫ് മേഖലയുടെ സ്വസ്ഥത നശിപ്പിക്കുന്നതാണ് പ്രധാന രാജ്യങ്ങളുടെ യുദ്ധ ഭീഷണികള്‍. അമേരിക്കയുമായി യുദ്ധത്തിന് ഒരുക്കമാണെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ പ്രധാനിയായ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി പറഞ്ഞു. ഇറാന്‍കാരെയും ഇറാന്‍ പ്രസിഡന്റിനെയും അപമാനിക്കുന്ന തരത്തില്‍ ട്രംപ് സംസാരിച്ചതാണ് സൈന്യത്തെ പ്രകോപിപ്പിച്ചത്.

ഖുദ്‌സ് സേന
ഇറാന്‍ വിപ്ലവ ഗാര്‍ഡിലെ പ്രത്യേക പരിശീലനം നേടിയ വിഭാഗമാണ് ഖുദ്‌സ് സേന. ഖുദ്‌സ് സേനയുടെ മേധാവിയാണ് മേജര്‍ ജനറല്‍ ഖാസിം സുലൈമാനി. അമേരിക്കയുമായി യുദ്ധം ചെയ്യാന്‍ വേണ്ടി വന്നാല്‍ താന്‍ നേരിട്ട് പോര്‍ക്കളത്തില്‍ ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ യുദ്ധം തുടങ്ങൂ
ഇറാനെ നിങ്ങള്‍ ഭയപ്പെടുത്തരുത്. നിങ്ങളുടെ കൈവശമുള്ള എല്ലാം തകര്‍ത്തു തരിപ്പണമാക്കും. നിങ്ങള്‍ യുദ്ധം തുടങ്ങൂ. പക്ഷേ, യുദ്ധം അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും. ഇറാന്‍കാരെയും ഇറാന്‍ പ്രസിഡന്റിനെയും അപമാനിച്ചാല്‍ സഹിക്കില്ലെന്നും സൂക്ഷിച്ചു പ്രതികരിക്കണമെന്നും ഖാസിം സുലൈമാനി വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക്
ഇറാന്റെ എണ്ണ വാങ്ങരുതെന്ന് ലോക രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുെട നീക്കം. അങ്ങനെ സംഭവിച്ചാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുപാത തടയുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

നിരീക്ഷണം നടത്തി അമേരിക്കന്‍ സൈന്യം
കടല്‍ വഴിയുള്ള ആഗോള ചരക്കുകടത്തിന്റെ 30 ശതമാനം ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഇറാനോട് ചേര്‍ന്നാണ് ഈ പ്രദേശം. ഇറാന്‍ സൈന്യം വിചാരിച്ചാല്‍ കപ്പല്‍ പത തടയാന്‍ സാധിക്കും. ഇറാന് ഭീഷണി സൃഷ്ടിച്ച് അമേരിക്കയുടെ പടക്കപ്പലും മേഖലയില്‍ നിരീക്ഷണം നടത്താറുണ്ട്.

താക്കീതുമായി റൂഹാനി
ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞദിവസം അമേരിക്കക്ക് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയിരുന്നു. തങ്ങളുമായി ഏറ്റുമുട്ടുന്നത് അമേരിക്കക്ക് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റൂഹാനി പറഞ്ഞത്. സാധാരണ മിതവാദിയായി വിശേഷിപ്പിപ്പെടുന്ന റൂഹാനിയുടെ വാക്കുകള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു.

പ്രശ്‌നത്തിന് കാരണം
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇറാനെതിരെ പ്രതികാര നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒബാമയുടെ ഭരണകാലത്ത് ഒപ്പുവച്ച ആണവ കരാര്‍ ട്രംപ് റദ്ദാക്കുകയായിരുന്നു. ഇറാനെതിരെ കൂടുതല്‍ ഉപരോധം ചുമത്തുകയും ചെയ്തു. ഇറാന്റെ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോടും ചൈനയോടും ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇറാനെ സാമ്പത്തികമായി തളര്‍ത്തുക എന്നതാണ് അമേരിക്കയുെട ലക്ഷ്യം.

ദുഃഖിക്കേണ്ടി വരും
ഈ സാഹചര്യത്തിലാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ശക്തമായ ഭാഷയില്‍ രംഗത്തെത്തിയത്. അമേരിക്ക ഒരു കാര്യം മനസിലാക്കണം... ഇറാനുമായി യുദ്ധം ചെയ്യുക എന്നത് ലോകത്തെ എല്ലാ യുദ്ധങ്ങള്‍ക്കുമുള്ള തുടക്കമാണെന്ന് റൂഹാനി പറഞ്ഞു. മിസ്റ്റര്‍ ട്രംപ്... സിംഹവുമായി കളിക്കരുത്. പിന്നീട് ദുഃഖിക്കേണ്ടി വരും. ഇറാനുമായി അമേരിക്ക എങ്ങനെയാണോ പെരുമാറുന്നത്, അതായിരിക്കും ലോകത്ത് മൊത്തമുണ്ടാകുകയെന്ന് റൂഹാനി ട്രംപിനെ ഓര്‍മിപ്പിച്ചു.

മൂന്നാംലോക യുദ്ധമോ
ലോകം മൊത്തം യുദ്ധം വ്യാപിക്കാനുള്ള സാധ്യതകളാണ് റൂഹാനി സൂചിപ്പിച്ചത്. ഒരുപക്ഷേ, മൂന്നാംലോക യുദ്ധത്തിന്റെ സാധ്യതകളാണ് ഇറാന്‍ പറയുന്നത്. ഇറാനെ കുറിച്ച് പറയാന്‍ ട്രംപിന് അധികാരമില്ല. ഇറാന്റെ താല്‍പ്പര്യവും സുരക്ഷയും തീരുമാനിക്കേണ്ടത് അമേരിക്കയോ ട്രംപോ അല്ലെന്നും റൂഹാനി പറഞ്ഞു.

നവംബര്‍ നാല് നിര്‍ണായകം
ഇറാന്റെ എണ്ണ ലോകത്തെ മിക്ക രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ വാങ്ങുന്നത് ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളാണ്. എന്നാല്‍ വാങ്ങുന്നത് കുറയ്ക്കാനും നവംബര്‍ നാലോടെ അവസാനിപ്പിക്കാനും അമേരിക്ക ഇന്ത്യയ്ക്കും ചൈനയ്ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യം ഇറാനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നതാണ്.












Click it and Unblock the Notifications