കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ദാന്‍ പൈലറ്റിനെ ഐസിസ് ജീവനോടെ കത്തിച്ച് കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

അമന്‍: ബന്ദിയാക്കിയ ജോര്‍ദാന്‍ പൈലറ്റിനെ ജീവനോടെ തീ കൊളുത്തി കൊന്നതായി ഐസിസ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഐസിസ് ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

ഐസിസിനെതിരെയുള്ള അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ജോര്‍ദാനും പങ്കാളിയായിരുന്നു. ഇതേ തുടര്‍ന്നാണ് ജോര്‍ദാന്‍ പൈലറ്റ് ആയ മാവോസ് അല്‍ കസാസ്‌ബേയെ ആണ് വധിച്ചത്.

Jordan ISIS Pilot

ഇരുമ്പ് കൂട്ടില്‍ ബന്ധിച്ച ഒരാളെ തീയിട്ടുകൊല്ലുന്ന ദൃശ്യങ്ങളാണ് ഐസിസി പുറത്ത് വിട്ടത്. ഇത് കസാസ്‌ബേ തന്നെയാണെന്നാണ് വിവരം. കൊല്ലപ്പെട്ട കസാസ്‌ബേയെ വീരപുരുഷന്‍ എന്നാണ് ജേര്‍ദാന്‍ രാജാവ് വിശേഷിപ്പിച്ചത്.

Jordan ISIS Pilot

ഐസിസിനെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങുകയാണ് ജോര്‍ദാന്‍ ഇപ്പോള്‍. ജോര്‍ദാന്‍ തടവിലാക്കിയ ആറ് ഐസിസ് ഭീകകരെ ഉടന്‍ വധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദോര്‍ദാന്‍ തടവിലാക്കിയ ഐസിസ് വനിത പോരാളി സാജിദ അല്‍ റഷായെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കസാസ്‌ബേയേയും രണ്ട് ജാപ്പനീസ് പൗരന്‍മാരേയും ഐസിസ് ബന്ദിയാക്കിയത്. രണ്ട് ജാപ്പനീസ് പൗരന്‍മാരെ നേരത്തെ തന്നെ വധിച്ചിരുന്നു.

എന്നാല്‍ ഇതാദ്യമായാണ് ഐസിസ് തീവ്രവാദികള്‍ ഇത്തരത്തിലൊരു കൊലപാതകം നടത്തുന്നത്. കഴുത്തറുത്ത് കൊന്ന് വീഡിയോ പുറത്ത് വിടുകയായിരുന്നു പതിവ്. ജോര്‍ദാനോടുള്ള കടുത്ത ശത്രുതയാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത് .

English summary
Islamic State claims pilot burned alive; angry Jordan vows 'earth-shaking' revenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X