മുസ്ലീം സ്ത്രീയെ പന്നി മാംസം കൊണ്ട് മർദിച്ചു!!!യുവാവിന് ആറുമാസം തടവ്!!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: റോഡിലൂടെ നടന്നു പോയ മുസ്ലീം വനിതക്കും കൗമാരക്കാരിയായ മകൾക്കും നേരെ പന്നി മാംസം ഉപയോഗിച്ച് മർദിച്ച കേസിൽ യുവാവിന് ആറുമാസം തടവുശിക്ഷയും പിഴയും. അലക്സ് സേവിയർ എന്ന 36 കാരനാണ് കേസിൽ ശിക്ഷപ്പട്ടത്. ജൂൺ 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്.റോഡിലൂടെ നടന്നു പോയ അമ്മക്കും മകൾക്കും നേരം ഐഎസ് ഭീകരർ ആണിവർ എന്ന് ആക്രോശിച്ചു കൊണ്ടാണ് പന്നി മാംസം ഉപയോഗിച്ചു ആക്രമണം നടത്തിയത്.ഉപ്പിട്ടുണക്കിയ പന്നി മാസത്തിന്റെ തുറന്ന പായ്ക്കറ്റ് ഉപയോഗിച്ച് മകളുടെ മുഖത്ത് അടിക്കുകയായിരുന്നു.ഇരകൾക്ക് ശരീരികമായ പരിക്ക് പറ്റിയിട്ടില്ല. എന്നാൽ ഇവർ മാനസികമായി തളർനെന്നാണ് പോലീസ് പറയുന്നത്.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹം!!!20ാം വയസിൽ എംബിബിഎസ്!!!

ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണ്!അമ്മയുടെ യോഗത്തെക്കുറിച്ച് ഊര്‍മിള ഉണ്ണി

മുസ്ലീങ്ങളുടെ വിശ്വാസം അനുസരിച്ച് പന്നിയിറച്ചി നിഷിദ്ധമാണ്. നിങ്ങൽ ഇത് അർഹിക്കുന്നുണ്ടെന്നു ആക്രമണത്തിനിടെ അലക്സ് സേവിയർ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ആക്രമണ സമയത്ത് മാസ്ക്കും ഹെൽമറ്റും തുണിയും ഉപയോഗിച്ച് അലക്സ് മുഖം മറച്ചിരുന്നു. എന്നാൽ സിസിടിവി ദ്യശ്യങ്ങളിൽ നിന്നു പോലീസിന് ആക്രമി അലക്സ് അണെന്ന് കണ്ടെത്താൻ അത്ര ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.

muslim woman

സംഭവം നടന്ന് ആറു ദിവസത്തിനു ശേഷമാണ് അലക്സിനെ പോലീസ് അറസ്റ്റു ചെയ്തത്. വർഗീയത,മതസ്പർദ്ധയുണ്ടാക്കൽ എന്നീ കുറ്റങ്ങളാണ് അലക്സിന് മേൽ പോലീസ് ചുമർത്തിയിരിക്കുന്നത്.കൂടാതെ രാജ്യത്തെ പൊതു നിയമം ലംഘിച്ചതിന് 12 ആഴ്ച തടവും സ്ത്രീകളെ അപമാനിച്ചതിന് 26 ആഴ്ച തടവു ശിക്ഷയുമാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്.കൂടാതെ 10000 രൂപയോളം പിഴയും കോടതി വിധിച്ചിട്ടുണ്ട്.

English summary
A 36-year-old man has been jailed for over six months for attacking a woman and her teenage daughter with a packet of bacon on the streets of north London.Alex Chivers had made abusive comments and shouted “ISIL scum” in a reference to the Islamic State (ISIS) terrorist network before slapping the teenager in the face with an open packet of bacon, which is ‘haram’ or forbidden in Islam.
Please Wait while comments are loading...