Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം അവസാനിച്ചു; ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു, ഗാസയില്‍ വന്‍ ആഘോഷം

ഗാസ സിറ്റി: 11 ദിവസമായി തുടരുന്ന ഇസ്രായേല്‍ ഹമാസ് യുദ്ധം അവസാനിച്ചു. ഈജിപ്ത് നടത്തിയ നയതന്ത്ര ചര്‍ച്ചയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലേക്ക് എത്തിയത്. നിരുപാധികം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രായേല്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരുമാനം വന്നതിന് പിന്നാലെ ഗാസയില്‍ പലസ്തീന്‍കാര്‍ ആഘോഷം തുടങ്ങി. 11 ദിവസത്തെ ആക്രമണങ്ങളില്‍ ഗാസയില്‍ 232 പേരും ഇസ്രായേലില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്. യുദ്ധം അവസാനിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ആരും ജയിച്ചില്ല, തോറ്റതുമില്ല. കൂടുതല്‍ വിവരങ്ങള്‍....

പുലര്‍ച്ചെ രണ്ടുമുതല്‍

പുലര്‍ച്ചെ രണ്ടുമുതല്‍

വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും എപ്പോള്‍ മുതലാണ് തീരുമാനം നടപ്പാക്കുക എന്ന് ഇസ്രായേല്‍ തീരുമാനിച്ചിട്ടില്ല എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഹമാസും പലസ്തീന്‍ ഇസ്ലാമിക് ജിഹാദും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി പ്രസ്താവനയില്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ പ്രഖ്യാപനം നിലവില്‍ വന്നുവെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

ഇവരുടെ ശ്രമഫലം

ഇവരുടെ ശ്രമഫലം

ഈജിപ്തിന് പുറമെ ഖത്തറും ഐക്യരാഷ്ട്രസഭയും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ആദ്യം ഇസ്രായേലിനെ ന്യായീകരിച്ച ബൈഡന്‍ ആക്രമണം രൂക്ഷമാകുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് വിവിധ രാജ്യങ്ങളുടെ സമ്മര്‍ദ്ദം കാരണം നിലപാട് മാറ്റിയത്.

 രണ്ടു സംഘങ്ങള്‍ പുറപ്പെട്ടു

രണ്ടു സംഘങ്ങള്‍ പുറപ്പെട്ടു

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി രണ്ട് ഉദ്യോഗസ്ഥ സംഘങ്ങളെ ഗാസയിലേക്കും ഇസ്രായേലിലേക്കും അയച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു ഇത്. യുദ്ധം ഗാസയെയും ഇസ്രായേലിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഗാസയില്‍ വന്‍ നഷ്ടമാണുണ്ടായത്. ആള്‍ നഷ്ടവും മറ്റും കൂടുതല്‍ ഗാസയിലാണ്.

ഇസ്രായേല്‍ പ്രതിസന്ധിയിലാത് ഇങ്ങനെ

ഇസ്രായേല്‍ പ്രതിസന്ധിയിലാത് ഇങ്ങനെ

ഇസ്രായേലില്‍ ജനജീവിതത്തെ ബാധിച്ചു. യുദ്ധം ആരംഭിച്ചതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനാല്‍ ഇസ്രായേലില്‍ പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹമാസിന്റെ റോക്കറ്റുകള്‍ ഇസ്രായേല്‍ നഗരങ്ങളിലേക്ക് എത്തിയതാണ് അവരെ അമ്പരപ്പിച്ചത്. തുടര്‍ന്ന് ജനങ്ങള്‍ക്ക് നിയന്ത്രണം പ്രഖ്യാപിക്കുകയാണ് ചെയ്തത്.

വിജയിച്ചുവെന്ന് ഹമാസ്

വിജയിച്ചുവെന്ന് ഹമാസ്

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് നെതന്യാഹുവിന്റെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് ഹമാസ് നേതാവ് അലി ബറകി പറഞ്ഞു. ഇത് പലസ്തീന്‍ ജനതയുടെ വിജയമാണെന്നും അദ്ദേഹം അസോഷ്യേറ്റഡ് പ്രസിനോട് പറഞ്ഞു. വ്യാഴാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട് എന്ന സൂചകള്‍ വന്നിരുന്നു. ഇതിനിടെയാണ് ഇരുവിഭാഗവും ആക്രമണം ശക്തമാക്കിയത്. എന്നാല്‍ ഈജിപ്ത് നടത്തിയ നീക്കം പിന്നീട് സമാധാനത്തിലേക്ക് എത്തിക്കുകയായിരുന്നു.

ഗാസയില്‍ നഷ്ടം ഇങ്ങനെ

ഗാസയില്‍ നഷ്ടം ഇങ്ങനെ

65 കുട്ടികള്‍, 39 സ്ത്രീകള്‍ ഉള്‍പ്പെടെയാണ് ഗാസയില്‍ 232 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടത്. 1900 പേര്‍ക്ക് പരിക്കേറ്റുവെന്ന് ഗാസ ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു. ഹമാസിന്റെ 160 പേരെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. എന്നാല്‍ തങ്ങളുടെ 20 അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും പറയുന്നു.

ഇസ്രായേലിന്റെ നഷ്ടം

ഇസ്രായേലിന്റെ നഷ്ടം

ഇസ്രായേലില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കുണ്ട്. ഹമാസിന്റെ റോക്കാറ്റുകള്‍ ആദ്യമായി ഇസ്രായേല്‍ നഗരങ്ങളിലേക്ക് എത്തിയത് ഇസ്രായേല്‍ ഭരണകൂടത്തെ അമ്പരപ്പിച്ചിരുന്നു. അതാണ് ജനങ്ങള്‍ പുറത്തിറങ്ങരുത് എന്ന് ഇസ്രായേല്‍ നിര്‍ദേശിക്കാന്‍ കാരണമായത്. ഹമാസുമായി ഇതിന് മുമ്പും ഇസ്രായേല്‍ യുദ്ധം ചെയ്തിട്ടുണ്ടെങ്കിലും റോക്കറ്റുകള്‍ ഇസ്രായേല്‍ നഗരങ്ങളിലേക്ക് എത്തിയിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+