Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെബനൻ-സിറിയ ബോർഡർ ക്രോസിങ് തകർത്ത് ഇസ്രായേൽ; 250 ഹിസ്ബുള്ള അംഗങ്ങളെ വധിച്ചെന്ന് സൈന്യം

ലെബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലെബനനേയും സിറിയേയും ബന്ധപ്പിക്കുന്ന പ്രധാന അതിർത്തി പ്രദേശം തകർന്നു. മസ്നാ ബോർഡർ ക്രോസിങ് ആണ് ബോംബാക്രമണത്തിൽ തകർന്നത്. ബെയ്റൂട്ടിൽ നിന്നും 50 കിമി ദൂരത്താണ് പ്രദേശം. ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആയിരങ്ങൾ പലായനം ചെയ്തിരുന്ന പ്രധാന മാർഗമായിരുന്നു ഇത്. എന്നാൽ ഇറാനിൽ നിന്നും ഈ മാർഗം വഴിയാണ് ഹിസ്ബുള്ള ആയുധങ്ങൾ എത്തിക്കുന്നതെന്നും അതിനാലാണ് റൂട്ട് തകർത്തത് എന്നുമാണ് ഇസ്രായേൽ വാദം.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബോംബാക്രമണത്തിൽ ഇരുവശത്തും വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടത്. കാറുകളിൽ അതിർത്തി കടക്കാനെത്തിയവർ കൈയ്യിൽ കിട്ടിയതെല്ലാമെടുത്ത് കാൽനടയായി പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 250,000 സിറിയക്കാരും 82,000 ലബനീസുകാരുമാണ് ഈ അതിർത്തിയിലൂടെ സിറിയയിലേക്ക് പലായനം ചെയ്തത്.

israel1-1

അതേസമയം ജനവാസമേഖലയിലും കനത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. നിരവധി കെട്ടിടങ്ങളും കാറുകളും ബോംബാക്രമണത്തിൽ തകർന്നു.
ആശുപത്രികൾക്ക് നേരെയും ആക്രമണം നടക്കുന്നുണ്ടെന്ന് ലെബനീസ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ദക്ഷിണ ലബനനിലെ സലേഹ് ഗണ്ടൗർ ആശുപത്രിയിലെ 9 ഓളം ജീവനക്കാർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും പരിക്ക് ഗുരുതമാണ്. ആശുപത്രിയിൽ ഉള്ളവരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 28 ആരോഗ്യപ്രവർത്തകരാണ് ലെബനനിൽ കൊല്ലപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയോടെ ഹിസ്ബുള്ളയുടെ സെൻട്രൽ ഇന്റലിജെൻസ് ഹെഡ്ക്വാട്ടേഴ്സ് ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കമ്പനി കമാന്റർമാർ ഉൾപ്പെടെ 250 ഓളം ഹിസ്ബുള്ള അംഗങ്ങളെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ബെയ്റൂട്ടിൽ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ആശയ വിനിമയ സംവിധാനങ്ങളുടെ തലവൻ മുഹമ്മദ് റാഷിദ് സ്കാഫിയെ കൊലപ്പെടുത്തിയതായും സൈന്യം പറഞ്ഞു. 2000 മുതൽ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനങ്ങളുടെ ചുമതല വഹിച്ചയാളാണ് സ്കാഫി. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന വ്യക്തികൂടിയുമാണ് കൊല്ലപ്പെട്ട സ്കാഫിയെന്നും ഇസ്രായേൽ പറഞ്ഞു.

'കഴിഞ്ഞ 4 ദിവസത്തിനിടെ 2000ത്തോളം സൈനിക കേന്ദ്രങ്ങൾ തകർത്തു. 250 ഹിസ്ബുള്ള ഭീകരരേയും ഇല്ലാതാക്കി. 5 ബറ്റാലിയൻ കമാൻഡർമാർ, 10 കമ്പനി കമാൻഡർമാർ, 6 പ്ലാറ്റൂർ കമന്റാർമാർ എന്നിവരും ഉൾപ്പെടുന്നു', സൈന്യം എക്സിൽ കുറിച്ചു.

അതിനിടെ ഹിസ്ബുള്ള ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു. ഇറാഖിൽ നിന്നും ഡ്രോൺ ആക്രമണം ഉണ്ടായതായും 2 ഡ്രോണുകൾ ഇസ്രായേലിനെ ലക്ഷ്യം വെച്ച് തൊടുത്തതായും ഐഡിഎഫ് പറഞ്ഞു. ഇതിൽ ഒരു ഡ്രോൺ ആകാശത്ത് വെച്ച് തന്നെ തകർത്തതായി ഐഡിഎഫ് അകാശപ്പെട്ടു. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 1400 ഓളം പേരാണ് കൊല്ലപ്പെട്ടത് എന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 ലക്ഷത്തോളം ആളുകളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+