Get Updates
Get notified of breaking news, exclusive insights, and must-see stories!

പലസ്തീന്‍ തടവുകാരെ വിട്ടയച്ചാല്‍ ബന്ദികളെ മോചിപ്പിക്കാം; ഇസ്രായേലിനോട് ഹമാസ്, ഗാസ ഒറ്റപ്പെട്ടു

ഗാസ: ഇസ്രായേലില്‍ തടവില്‍ കഴിയുന്ന എല്ലാ പലസ്തീനികളേയും മോചിപ്പിച്ചാല്‍ ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ്. ഗാസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തുന്ന വന്‍ കര ആക്രമണത്തിനിടയിലാണ് ഹമാസിന്റെ ആവശ്യം. ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ ആണ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. മോസ്‌കോയുടെ അഭ്യര്‍ത്ഥന പ്രകാരം ബന്ദികളാക്കിയ എട്ട് റഷ്യന്‍-ഇസ്രായേല്‍ പൗരന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഹമാസ് പറഞ്ഞു.

ഹമാസുമായി റഷ്യക്ക് നല്ല ബന്ധമാണുള്ളത്. ഈ സാഹചര്യത്തില്‍ ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള നയതന്ത്ര ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഗാസയില്‍ ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍. ഹമാസ് നേതൃത്വവും സംഘവും വടക്കന്‍ ഭാഗത്താണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഇസ്രായേല്‍ സൈന്യം വിശ്വസിക്കുന്നു.

Israel Palestine War

വടക്കന്‍ ഗാസ വിട്ട് തെക്കോട്ട് നീങ്ങാന്‍ സിവിലിയന്മാരോട് ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷം ഇസ്രായേല്‍ ഇപ്പോള്‍ നിരന്തര ആക്രമണം നടത്തിയിട്ടുണ്ട്. ഒരു ഉന്നത ഹമാസ് കമാന്‍ഡറും നിരവധി പ്രവര്‍ത്തകരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ 150 ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ അറിയിച്ചു.

അതേസമയം ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ പൂര്‍ണ ശക്തിയോടെ നേരിടാന്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ സജ്ജരാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഇസ്രായേല്‍ സൈനികരുമായി ഏറ്റുമുട്ടുകയാണെന്ന് ഹമാസ് പറഞ്ഞു. അതിനിടെ ഭക്ഷണവും വെള്ളവും വഹിക്കുന്ന ട്രക്കുകള്‍ ഗാസയിലേക്ക് കടക്കാന്‍ അനുവദിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഗാസയിലെ ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് ഗാസ. കനത്ത ബോംബാക്രമണത്തിന് ശേഷം ഗാസയെയും തെക്കന്‍ ഇസ്രായേലിനെയും കനത്ത പുക മൂടിയതായി യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം യുദ്ധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

അതിനിടെ ഗാസയിലെ തങ്ങളുടെ സൈനിക നടപടിക്കെതിരായ തുര്‍ക്കിയുടെ പ്രതികരണത്തില്‍ ഇസ്രായേല്‍ തിരിച്ചടിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യുദ്ധത്തിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ തുര്‍ക്കിയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതായി ഇസ്രായേല്‍ അറിയിച്ചു. വിദേശകാര്യ മന്ത്രി എലി കോഹന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+