Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് യുദ്ധമാണ്... അവര്‍ തുടങ്ങിവെച്ച യുദ്ധം'; മുന്നറിയിപ്പുമായി നെതന്യാഹു, തിരിച്ചടി തുടങ്ങി

ടെല്‍ അവീവ്: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ യുദ്ധാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തിന് തിരിച്ചടിയ്‌ക്കൊരുക്കമാണെന്നും ഹമാസിന് തക്ക മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചിട്ടുണ്ട്. ഇത് തങ്ങളുടെ ആദ്യ പ്രത്യാക്രമണം മാത്രമാണ് എന്ന മുന്നറിയിപ്പും നെതന്യാഹു നല്‍കി.

'ഞങ്ങള്‍ യുദ്ധത്തിലാണ്, ഒരു ഓപ്പറേഷനല്ല. ഞങ്ങള്‍ വിജയിക്കും. നമ്മുടെ ശത്രു ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വില നല്‍കും. ഇസ്രായേലസിനും ജനങ്ങള്‍ക്കും എതിരെ ഹമാസ് ഒരു കൊലപാതക ആക്രമണമാണ് നടത്തിയത്. നുഴഞ്ഞുകയറിയ തീവ്രവാദികളുള്ളയിടം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. വലിയ തോതിലുള്ള കരുതല്‍ ശേഖരണത്തിന് ഉത്തരവിടുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.

israel

ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഭരണകൂടം. പിടിച്ചെടുത്ത ഇസ്രായേല്‍ സൈന്യത്തിന്റെ വാഹനങ്ങളില്‍ ഹമാസ് അംഗങ്ങള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇസ്രായേലിന്റെ പല ഭാഗങ്ങളിലും പോരാട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടെല്‍ അവീവ് വിമാനത്താവളം ഒഴികെ മധ്യ, തെക്കന്‍ ഇസ്രായേലിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

പലസ്തീന്‍ സായുധ ഗ്രൂപ്പായ ഹമാസ് ഇസ്രായേലിനെതിരെ യുദ്ധം ആരംഭിച്ചതായി പ്രതിരോധ മന്ത്രി യോവ് ഗാലന്റും പറഞ്ഞു. വ്യോമാക്രണത്തില്‍ മേയര്‍ അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായും 300 ലേറെ പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും സൈന്യം ശത്രുക്കള്‍ക്കെതിരെ പോരാടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 5000 ലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രായേലിലേക്ക് വര്‍ഷിച്ചത്.

സമീപ കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് ഹമാസ് ഇന്ന് പുലര്‍ച്ചെ തുടക്കമിട്ടത്. തുരുതുരാ റോക്കറ്റുകള്‍ തൊടുത്ത് ഇസ്രയേല്‍ നഗരങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ഗ്രനേഡ് ആക്രമണവും വെടിവെപ്പും ഉണ്ടായതായി ഇസ്രയേല്‍ അറിയിച്ചു. ജെറുസലേം, ടെല്‍ അവീവ് അടക്കം പ്രധാന ഇസ്രയേല്‍ നഗരങ്ങളിലെല്ലാം ആക്രമണമുണ്ടായി.

അതേസമയം അല്‍ അഖ്സ പള്ളിക്ക് നേരെ നടന്ന ഇസ്രായേലി ആക്രമണങ്ങള്‍ക്ക് മറുപടിയാണ് ഇത് എന്നാണ് ഹമാസിന്റെ വിശദീകരണം. ഓപ്പറേഷന്‍ അല്‍-അഖ്സ സ്റ്റോം എന്ന പേരില്‍ ആണ് ഹമാസ് ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചത്. മാസങ്ങളോളം ശാന്തമായിരുന്ന ഗാസ മുനമ്പ് അപ്രതീക്ഷിതമായാണ് യുദ്ധ സാഹചര്യത്തിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+