അഴിമതിക്കേസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെയും ഭാര്യയെയും പോലിസ് ചോദ്യം ചെയ്തു
ജെറൂസലേം: ഇസ്രായേല്‍ ടെലികോം കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഭാര്യ സാറയെയും ഇസ്രായേല്‍ പോലിസ് ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ വീട്ടില്‍ പോലിസ് സംഘം പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ 10 ടിവിയാണ് പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം വരെ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിച്ചിരുന്ന നെതന്യാഹു, ബെസെക് ടെലകോം കമ്പനിക്ക് കോടിക്കണക്കിന് ഡോളര്‍ ലാഭമുണ്ടാക്കാനുതകുന്ന രീതിയില്‍ നിയമങ്ങളുണ്ടാക്കിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍. പകരമായി കമ്പനിയുടെ വെബ്സൈറ്റായ വല്ല, നെതന്യാഹുവിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മുതിര്‍ന്ന രണ്ട് സഹായികളെ കഴിഞ്ഞ മാസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് 4000 എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പോലിസ് ചോദ്യം ചെയ്യല്‍ നെതന്യാഹു അടുത്തയാഴ്ച നടത്താനിരിക്കുന്ന മേരിക്കന്‍ സന്ദര്‍ശനത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മറ്റ് രണ്ട് കേസുകളില്‍ നെതന്യാഹുവിനെതിരേ അഴിമതിക്ക് കേസെടുക്കണമെന്ന് കഴിഞ്ഞ മാസം പോലിസ് ശുപാര്‍ശ ചെയ്തിരുന്നു. കൈക്കൂലി സ്വീകരിച്ചതിനും തട്ടിപ്പുകള്‍ നടത്തിയതിനും വിശ്വാസലംഘനത്തിനും പ്രധാനമന്ത്രിക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇസ്രായേലി പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. കേസ് 1000 എന്നറിയപ്പെടുന്ന ഒന്നാമത്തെ കേസ്, രാഷ്ട്രീയ ഉപകാരങ്ങള്‍ക്കു പകരമായി ഇസ്രായേലി ബിസിനസുകാരനില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടതാണ്.
വ്യവസായിയില്‍ നിന്ന് ഷാംപെയിന്, സിഗരറ്റുകള്‍, ആഭണങ്ങള്‍, വിലകൂടിയ വസ്ത്രങ്ങള്‍ തുടങ്ങി 2.8 ലക്ഷം ഡോളറിന്റെ സമ്മാനങ്ങള്‍ പ്രധാനമന്ത്രി കൈക്കലാക്കിയെന്ന് ഹാരെറ്റ്സ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പകരം പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് നിരവധി സേവനങ്ങള്‍ വഴിവിട്ട രീതിയില്‍ ഇയാള്‍ക്ക് ചെയ്തുകൊടുക്കുകയുണ്ടായി.
തനിക്ക് അനുകൂലമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു ദിനപ്പത്രവുമായി പ്രധാനമന്ത്രി ധാരണയുണ്ടാക്കിയെന്നതാണ് കേസ് 2000 എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ കേസ്. ഇസ്രായേലി ദിനപ്പത്രമായ യെദിനോത്ത് അഹ്റൊണോത്തുമായാണ് പ്രധാനമന്ത്രി ധാരണയിലെത്തിയത്. തനിക്ക് നല്ല വാര്‍ത്താപ്രാധാന്യം നല്‍കുന്നതിന് പകരം ഈ ദിനപ്പത്രത്തിന്റെ മുഖ്യ എതിരാളിയ ഇസ്രായേല്‍ ഹയോം ദിനപ്പത്രത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തളര്‍ത്താമെന്നതാണ് നെതന്യാഹു നല്കിയ വാഗ്ദാനം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications