Get Updates
Get notified of breaking news, exclusive insights, and must-see stories!

പലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ കൈമാറില്ല, പശ്ചിമേഷ്യ വീണ്ടും യുദ്ധഭൂമിയാവുമോ?

ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹം പലസ്തീനിലെ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും മറവ് ചെയ്യുമെന്നും ഇസ്രായേല്‍. യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഇസ്രായേലി സൈനികനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

തെല്‍അവീവ്: ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹം പലസ്തീനിലെ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ഇസ്രായേല്‍. പകരം ഇസ്രായേലില്‍ മറവ് ചെയ്യുമെന്നും അവര്‍ അറിയിച്ചു. 2014ല്‍ ഗസാ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഇസ്രായേലി സൈനികന്‍ ഓറോണ്‍ ഷാഉലിനെ അവഹേളിച്ച് അദ്ദേഹത്തിന്റെ ജന്‍മദിനാഘോഷം നടത്തുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇസ്രായേലി സുരക്ഷാ കാബിനറ്റിന്റെ തീരുമാനം.

ഇസ്രായേലില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങളാണ് കുടുംബങ്ങള്‍ക്ക് കൈമാറാതെ ഇസ്രായേല്‍ കൈവശം വച്ചിരിക്കുന്നത്. തങ്ങളുടെ സൈനികനെ അവഹേളിച്ചതിനാല്‍ മൃതദേഹങ്ങള്‍ പലസ്തീന് കൈമാറില്ലെന്നും ഇസ്രായേലില്‍ തന്നെ മറവ് ചെയ്യുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചു. ഇസ്രായേലിന്റെ പുതിയ തീരുമാനം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭൂമിയാക്കുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്.

ഹമാസിന്റെ കൈവശവും മൃതദേഹങ്ങള്‍

2014ലെ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ ഭൗതിക അവശിഷ്ടങ്ങള്‍ ഹമാസിന്റെ കൈവശമാണ്. ഇത് വിട്ടുകിട്ടുന്നതിന് വേണ്ട കാര്യങ്ങളും സുരക്ഷാ കാബിനറ്റ് ചര്‍ച്ച ചെയ്തു. രണ്ട് ഇസ്രായേലി സിവിലിയന്‍മാരും ഹമാസിന്റൈ കസ്റ്റഡിയിലുണ്ട്. ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കിയില്ലെങ്കില്‍ ഇവരുടെ മോചനം സാധ്യമാവുമോ എന്ന ആശങ്കയുമുണ്ട്.

നടപടികള്‍ രഹസ്യമാക്കി ഇസ്രായേല്‍

ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹം സംസ്‌കരിക്കുമെന്ന് ഇസ്രായേല്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എപ്പോഴാണ്് സംസ്‌കാരമെന്നോ എവിടെയാണെന്നോ അവര്‍ അറിയിച്ചില്ല. ഇസ്രായേല്‍ ഇക്കാര്യത്തില്‍ പ്രത്യേക പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

മുന്നറിയിപ്പുമായി ഹമാസ്

ഇസ്രായേലിന്റെ ക്രൂരതയുടെ തെൡവാണ് പുതിയ തീരുമാനമെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹും പറഞ്ഞു. അധിനിവേശത്തിന്റെ മറ്റൊരു രൂപമാണിത്. ഇത്തരം തീരുമാനം ഒരിക്കലും നല്ല ഫലമുണ്ടാക്കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ആക്രമണം തുടങ്ങുമോ?

ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ആക്രമണം ആരംഭിക്കുമോ എന്നതാണ് ആശങ്ക. ഇരുവരും കടുത്ത നിലപാടെടുത്താല്‍ യുദ്ധത്തിന് സാധ്യതയുണ്ട്. കാരണം ഇസ്രായേല്‍ സിവിലിയന്‍മാര്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണ്. ഇവരെ രക്ഷിക്കാന്‍ ചിലപ്പോള്‍ ഇസ്രായേല്‍ സൈനിക നടപടി സ്വീകരിച്ചേക്കാം. നേരത്തെ ഹമാസ് പ്രവര്‍ത്തകന്റെ മൃതദേഹം ഇസ്രായേല്‍ അജ്ഞാത സ്ഥലത്ത് മറവ് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വാഗ്വാദങ്ങള്‍ നടക്കവെയാണ് പുതിയ നടപടികള്‍.

വിവാദമായത് രണ്ട് ഓണ്‍ലൈന്‍ വീഡിയോകള്‍

ഹമാസിന്റെ സായുധ വിഭാഗമാണ് അല്‍ഖസ്സാം ബ്രിഗേഡ്. പുതുവര്‍ഷാഘോഷങ്ങള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇവര്‍ ഇറക്കിയ പ്രസ്താവനയില്‍ ഇസ്രായേലി സൈനികന്റെ ജന്‍മദിനാഘോഷത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഷാഉലിന്റെ 23ാം ജന്‍മദിനാഘോഷത്തിന്റെ രണ്ട് വീഡിയോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു പ്രസ്താവന.

ആരാണ് ഹാദര്‍ ഗോള്‍ഡിന്‍

രണ്ടു വര്‍ഷം മുമ്പ് ഷാഉലിനൊപ്പം കൊല്ലപ്പെട്ട മറ്റൊരു ഇസ്രായേലി സൈനികനാണ് ഹാദര്‍ ഗോള്‍ഡിന്‍. ഇരുവരുടെയും മൃതദേഹങ്ങള്‍ വിലപേശുന്നതിന് വേണ്ടി ഹമാസ് സൂക്ഷിച്ചുവച്ചിരിക്കുകയാണെന്നാണ് ഇസ്രായേല്‍ കരുതുന്നത്.

18 തടവുകാര്‍, 19 മൃതദേഹങ്ങള്‍

2014ലെ യുദ്ധ ശേഷം 18 പലസ്തീന്‍കാരെ തടവിലാക്കിയിട്ടുണ്ടെന്നും 19 പലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ കൈവശമുണ്ടെന്നും കഴിഞ്ഞ സപ്തംബറിലാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ഇസ്രായേല്‍ സൈനികരുടെ മൃതദേഹങ്ങള്‍ കൈമാറിയാല്‍ ഇതു തിരിച്ചുനല്‍കാമെന്നായിരുന്നു ഇസ്രായേലിന്റെ വാഗ്ദാനം. എന്നാല്‍ ഹമാസ് ഇതു തള്ളുകയായിരുന്നു.

ഇനി യുദ്ധമുണ്ടായാല്‍ വിജയം?

2014 ലെ യുദ്ധത്തില്‍ ഇസ്രായേലിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ഇറാന്റെയും തുര്‍ക്കിയുടേയും ഈജിപ്തിന്റെയും സഹായം ഹമാസിന് കിട്ടിയെന്നാണ് കരുതുന്നത്. എന്നാല്‍ പിന്നീട് ഈജിപ്തില്‍ വന്ന ഭരണമാറ്റം ഇസ്രായേലിന് ഗുണമായിട്ടുണ്ട്. അമേരിക്കയിലെ ഭരണമാറ്റവും ഇസ്രായേലിന് യുദ്ധത്തിനൊരുങ്ങാന്‍ ശക്തിപകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+