കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിന് മുസ്ലിം ലോകത്തേക്ക് വാതില്‍ തുറന്ന് യുഎഇ; പുതിയ കരാറിലെ പ്രധാന കാര്യങ്ങള്‍

Google Oneindia Malayalam News

ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും യുഎഇയും തമ്മില്‍ സമാധാന കരാറിലെത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നയതതന്ത്രം ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഏറെ നേട്ടമാകുന്ന കരാറാണിതെന്ന് സംയുക്ത പ്രസ്താവനയില്‍ അമേരിക്കയും ഇസ്രായേലും യുഎഇയും അറിയിച്ചു.

Recommended Video

cmsvideo
Donald Trump announces peace deal between UAE and Israel to establish full diplomatic relations

മൂന്ന് രാജ്യങ്ങളുടെയും നേതാക്കള്‍ ഫോണിലൂടെ ചര്‍ച്ച നടത്തിയാണ് കരാറിലെത്തിയത്. സംയുക്ത പ്രസ്താവന ട്രംപ് ട്വീറ്റ് ചെയ്തു. ഇത് ചരിത്ര നിമിഷമാണെന്ന് പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പലസ്തീന്‍ നേതാക്കള്‍ കരാറിനെ ശക്തായി എതിര്‍ത്തു. കരാറിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

ആദ്യ ഗള്‍ഫ് രാജ്യം, മൂന്നാമത്തെ അറബ് രാജ്യം

ആദ്യ ഗള്‍ഫ് രാജ്യം, മൂന്നാമത്തെ അറബ് രാജ്യം

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഇതുവരെ ജിസിസിയില്‍ ആരും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. കൂടാതെ ഇസ്ലാമിക രാജ്യങ്ങളും ഇസ്രായേലുമായി അകന്നു നില്‍ക്കുകയാണ്. ഈജിപ്തും ജോര്‍ദാനും മാത്രമാണ് ഇതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള ഇസ്ലാമിക രാജ്യങ്ങള്‍.

കൂടിക്കാഴ്ച ഉടനെ

കൂടിക്കാഴ്ച ഉടനെ

ഇസ്രായേല്‍ യുഎഇ പ്രതിനിധികള്‍ ഉടനെ കൂടിക്കാഴ്ച നടത്തുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഈ കൂടിക്കാഴ്ചയില്‍ ഒട്ടേറെ കരാറുകള്‍ ഒപ്പുവയ്ക്കും. നിക്ഷേപം, ടൂറിസം, ടെലികോം, സുരക്ഷ, ആരോഗ്യം, സാംസ്‌കാരികം, എംബിസകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലാകും കരാറുകള്‍.

കൈയ്യേറ്റം സസ്‌പെന്റ് ചെയ്യും

കൈയ്യേറ്റം സസ്‌പെന്റ് ചെയ്യും

പലസ്തീന്‍ പ്രദേശം കൈയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് ഏറെ കാലമായി ഇസ്രായേല്‍. വെസ്റ്റ് ബാങ്ക് കൈയ്യേറ്റം സസ്‌പെന്റ് ചെയ്യാന്‍ യുഎഇയുമായുള്ള കരാറിന്റെ ഭാഗമായി ഇസ്രായേല്‍ സമ്മതിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം, കൈയ്യേറ്റം പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.

ഒഴിവാക്കില്ല, വൈകിപ്പിക്കുമെന്ന് ഇസ്രായേല്‍

ഒഴിവാക്കില്ല, വൈകിപ്പിക്കുമെന്ന് ഇസ്രായേല്‍

യുഎഇയുമായി കരാറുണ്ടാക്കിയതിന്റെ ഭാഗമായി പലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുന്ന പദ്ധതി വൈകിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് നെതന്യാഹു പറഞ്ഞു. എന്നാല്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ കുടിയേറ്റ നിര്‍മാണം നടത്തുന്ന പദ്ധതി ഇപ്പോഴും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ ഭൂമി തങ്ങളുടേത്...

ആ ഭൂമി തങ്ങളുടേത്...

പലസ്തീന്‍ ഉള്‍പ്പെടുന്ന പ്രദേശം തങ്ങളുടേതാണ് എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി പറയുന്നത്. തങ്ങളുടെ ഭൂമിയിലുള്ള അവകാശം ഒരിക്കലും ഒഴിവാക്കില്ലെന്നും നെതന്യാഹു പറഞ്ഞു. കുടിയേറ്റ നിര്‍മാണം വൈകിപ്പിക്കുമെന്ന് മാത്രമാണ് ധാരണ എന്നും നെതന്യാഹു വിശദീകരിച്ചു.

വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്ന്

വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്ന്

വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്ന് പ്രദേശങ്ങള്‍ നിലവില്‍ ഇസ്രായേല്‍ നിയന്ത്രണത്തിലാണ്. എന്നാല്‍ മുസ്ലിം രാജ്യങ്ങളുടെ പ്രതിഷേധം കാരണം ഈ പ്രദേശം ഔദ്യോഗികമായി ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നില്ല. ജോര്‍ദാന്‍ താഴ്‌വര ഉള്‍പ്പെടുന്ന പലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായേലുമായി കൂട്ടിചേര്‍ക്കുമെന്ന് നെതന്യാഹു ഈ വര്‍ഷം ആദ്യത്തില്‍ പ്രഖ്യാപിച്ചിരുന്നു.

 യുഎഇയുടെ പ്രതികരണം

യുഎഇയുടെ പ്രതികരണം

അതേസമയം, ഇസ്രായേലുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് യുഎഇയും പ്രതികരിച്ചു. ഇസ്രായേലുമായുണ്ടാക്കിയ സമാധാന കരാര്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് തടസം നിന്നിരുന്ന എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതാണ് എന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പ്രതികരിച്ചത്.

സ്ട്രാറ്റജിക് മിഡില്‍ ഈസ്റ്റ് അജണ്ട

സ്ട്രാറ്റജിക് മിഡില്‍ ഈസ്റ്റ് അജണ്ട

അമേരിക്ക നേരത്തെ പ്രഖ്യാപിച്ച സ്ട്രാറ്റജിക് മിഡില്‍ ഈസ്റ്റ് അജണ്ടയിലേക്കു വഴി തുറന്നിരിക്കുകയാണ് പുതിയ കരാര്‍. മുസ്ലിം ലോകത്തെ എല്ലാ രാജ്യങ്ങളുമായും ഇസ്രായേലിന് നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ അജണ്ട. നയതന്ത്ര ബന്ധം, വ്യാപാരം, സുരക്ഷാ സഹകരണം എന്നിവയും ഇസ്രായേലിന് സാധ്യമാകും.

മജ്‌സിദുല്‍ അഖ്‌സയില്‍ മുസ്ലിങ്ങള്‍ക്കും കയറാം

മജ്‌സിദുല്‍ അഖ്‌സയില്‍ മുസ്ലിങ്ങള്‍ക്കും കയറാം

ജറുസലേമിലെ മുസ്ലിങ്ങളുടെ പുണ്യ ആരാധനാലയമായ മജ്‌സിദുല്‍ അഖ്‌സയില്‍ എല്ലാ മുസ്ലിങ്ങള്‍ക്കും കയറുന്നതിന് ഇപ്പോള്‍ നിയന്ത്രണമുണ്ട്. കരാറിന്റെ ഭാഗമായി നിയന്ത്രണം എടുത്തുകളയുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. മുസ്ലിങ്ങളുടെ മൂന്ന് പുണ്യ ആരാധനാലയങ്ങളില്‍ ഒന്നാണ് മസ്ജിദുല്‍ അഖ്‌സ.

മുസ്ലിങ്ങള്‍ക്ക് മൂന്ന് പുണ്യ കേന്ദ്രങ്ങള്‍

മുസ്ലിങ്ങള്‍ക്ക് മൂന്ന് പുണ്യ കേന്ദ്രങ്ങള്‍

മുസ്ലിങ്ങള്‍ക്ക് മൂന്ന് ഹറമുല്‍ ശെരീഫുകളാണുള്ളത്. ആദ്യത്തേത് മക്കയിലെ മസ്ജിദുല്‍ ഹറാം ആണ്. രണ്ടാമത്തേത് മദീനയിലെ മസ്ജിദുന്നബവി ആണ്. മൂന്നാമത്തേതാണ് ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ. ജറുസലേമിലെ ഈ പള്ളിയുടെ നിയന്ത്രണം കഴിഞ്ഞ കുറച്ചുകാലമായി ഇസ്രായേലിന്റെ കൈവശമാണ്.

1967ലെ യുദ്ധം

1967ലെ യുദ്ധം

1967ല്‍ ഇസ്രായേലും അറബ് രാജ്യങ്ങളും ആറ് ദിവസം നീണ്ട യുദ്ധം നടന്നിരുന്നു. അറബ് രാജ്യങ്ങള്‍ പരാജയപ്പെട്ട ഈ യുദ്ധത്തില്‍ പലസ്തീനിന്റെയും ജോര്‍ദാന്റെയും പല പ്രദേശങ്ങളും ഇസ്രായേല്‍ നിയന്ത്രണത്തിലാക്കി. ഇതില്‍പ്പെടുന്നതാണ് ജറുസലേം. കിഴക്കന്‍ ജറുസലേമിലാണ് മസ്ജിദുല്‍ അഖ്‌സ. ഇവിടെ മുസ്ലിങ്ങള്‍ ആരാധന നടത്താറുണ്ടെങ്കിലും ഇസ്രായേല്‍ പോലീസിന്റെ പൂര്‍ണ നിരീക്ഷണത്തിലാണ്.

കൊറോണ പ്രതിരോധ സഹകരണം

കൊറോണ പ്രതിരോധ സഹകരണം

കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതിന് ഇസ്രായേലും യുഎഇയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞ ജൂണില്‍ നെതന്യാഹു പ്രസ്താവന നടത്തിയിരുന്നു. അന്ന് ഇരുരാജ്യങ്ങളും പരസ്യബന്ധമുണ്ടായിരുന്നില്ല. യുഎഇയുടെ ചില കമ്പനികള്‍ ഇക്കാര്യത്തില്‍ ഇസ്രായേല്‍ മരുന്ന് കമ്പനികളുമായി സഹകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Israel, UAE Peace deal: This is Main Points in Joint Statements Issued by Israel, UAE and US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X