ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചേക്കും; മസ്കിന്റെ തീരുമാനത്തോട് അനുയോ ജിച്ച് ജാക്ക് ഡോർസി
ന്യുയോർക്ക്; മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കിയേക്കും. ട്വിറ്റർ ഏറ്റെടുത്ത ടെസ്ല സിഇഒ എലോൺ മസ്‌ക് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മസ്കിനോട് അനുകൂലമായ തീരുമാനമാണ് മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയും പങ്ക് വെച്ചത്. കഴിഞ്ഞ വർഷമാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചത് ആ സമയത്ത് ഡോർസി ആയിരുന്നു ട്വിറ്റർ സിഇഒ.
അന്ന് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ചത് ഒരു ബിസിനസ് തീരുമാനമായിരുന്നു എന്നാണ് ഡോർസി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സാഹചര്യം മാറുന്നത് അനുസരിച്ച് ട്വിറ്റർ അവരുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നും ആവശ്യമനുസരിച്ച് മാറ്റം വരുത്തണമെന്നും ഡോർസി പറഞ്ഞു. സ്ഥിരമായ വിലക്കുകൾ കമ്പനിയുടെ പരാജയം ആണെന്നും അത് പ്രാവർത്തികമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമവിരുദ്ധമായ പെരുമാറ്റം, സ്പാം അല്ലെങ്കിൽ നെറ്റ്‌വർക്ക് കൃത്രിമം എന്നിവയിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ സ്ഥിരമായ നിരോധനം ഉണ്ടാകൂ എന്നും അദ്ദേഹം വിശദീകരിച്ചു.

അതേ സമയം അക്കൗണ്ട് തിരിച്ചു തന്നാലും ഇനി ട്വിറ്റർ ഉപയോ ഗിക്കില്ല എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ട്വിറ്റർ ട്രംപിനെ വിലക്കിയതിന് ശേഷം ട്രംപും അനുയായികളും ചേർന്ന് ട്രൂത്ത് സോഷ്യൽ എന്ന ഒരു ട്വിറ്റർ ബദൽ സോഷ്യൽ മീഡിയ ആരംഭിച്ചിരുന്നു. "ഞാൻ ട്വിറ്ററിലേക്ക് പോകുന്നില്ല, ട്രൂത്ത് സോഷ്യലിൽ തുടരും." എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ ട്വിറ്ററിന് അനുയോജ്യമായ വ്യക്തിയാണ് മസ്‌കെന്നും അദ്ദേഹം പ്ലാറ്റ്‌ഫോമിൽ മെച്ചപ്പെടുത്തലുകൾ വരുത്തണമെന്നും ട്രംപ് പറയുന്നു. "എലോൺ ട്വിറ്റർ വാങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അവൻ അത് മെച്ചപ്പെടുത്തും, അവൻ ഒരു നല്ല മനുഷ്യനാണ്." നേരത്തെ നടത്തിയ ഒരു അഭിമുഖത്തിനിടെ മുൻ പ്രസിഡന്റ് പറഞ്ഞു.
88 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആയിരുന്നു ട്രംപിന് ട്വിറ്ററിൽ ഉണ്ടായിരുന്നത്. പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രാഥമിക ആശയവിനിമയ ഉപകരണമായിരുന്നു ട്വിറ്റർ. എന്നാൽ 2020 നവംബറിലെ തിരഞ്ഞെടുപ്പിൽ തന്റെ തോൽവിക്ക് കാരണം വ്യാപകമായ വോട്ടർ തട്ടിപ്പ് നടന്നതാണെന്നും. ഇതിൽ പ്രതിഷേധിക്കാൻ തന്റെ അനുയായികൾ എല്ലാം 2021 ജനുവരി 6 ന് വാഷിംഗ്ടണിലേക്ക് വരണമെന്നും യുഎസ് ക്യാപിറ്റോളിലേക്ക് മാർച്ച് ചെയ്യണമെന്നും ട്വിറ്റർ വഴി അഭ്യർത്ഥിച്ചിരുന്നു. ഈ ട്വീറ്റ് ഏറെ വിവാദം ആയിരുന്നു. പിന്നീട് നടന്ന അക്രമണങ്ങൾക്ക് ട്രംപിന്റെ അക്കൗണ്ട് കാരണമായി എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications