കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ ആ 'കവചം' മുഹമ്മദ് ബിന്‍ സല്‍മാനെ തുണച്ചു; ഖഷേഗ്ജി കൊലപാതകക്കേസ് തള്ളി കോടതി

Google Oneindia Malayalam News

വാഷിംഗടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെയുളള കേസ് തള്ളി അമേരിക്കന്‍ കോടതി. മുഹമ്മദ് ബിന്‍ സല്‍മാന് വിദേശരാഷ്ട്രത്തലവന്‍ എന്ന കവചം ഉണ്ട് എന്ന് യു എസ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതോടെ ആണ് കേസ് തള്ളുന്നത് എന്ന് ജസ്റ്റിസ് ജോണ്‍ ഡി ബീറ്റ്‌സ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ സെപ്തംബറില്‍ സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായിമുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റിരുന്നു. ഈ സാഹചര്യത്തില്‍ വിദേശ രാഷ്ട്രത്തലവന് നിയമനടപടികളില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യത്തിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അര്‍ഹനാണ് എന്ന് യു എസ് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് എതിര്‍വാദങ്ങള്‍ തള്ളി കോടതി സൗദി കിരീടവകാശിയ്‌ക്കെതിരായ കേസ് തള്ളിയത്.

1

അതേസമയം ഖഷോഗ്ജിയുടെ കൊലപാതകത്തിന് പിന്നില്‍ സല്‍മാന്‍ രാജകുമാരനാണെന്ന് ഖഷോഗ്ജിയുടെ പങ്കാളി ഹാറ്റിസ് സെന്‍ഗിസും അദ്ദേഹത്തിന്റെ ആക്ടിവിസ്റ്റ് ഗ്രൂപ്പായ ഡോണും ശക്തമായി വാദിച്ചു എന്നും എന്നാല്‍ സര്‍ക്കാരിന്റെ വാദത്തെ അംഗീകരിക്കാതിരിക്കാന്‍ തനിക്ക് അധികാരമില്ല എന്നും വാഷിംഗ്ടണ്‍ ഫെഡറല്‍ ജസ്റ്റിസ് ജോണ്‍ ഡി ബീറ്റ്‌സ് വ്യക്തമാക്കി.

'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര

2

കൊലപാതകത്തിന്റെ പേരില്‍ ഉന്നയിക്കപ്പെട്ട വിശ്വസിക്കാവുന്ന തരത്തിലുള്ള ആരോപണങ്ങള്‍, രാജകുമാരനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത സമയം, യു എസ് ഗവണ്‍മെന്റ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ച സമയം എന്നിവയെല്ലാം അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്നും എന്നാല്‍ തനിക്ക് മറ്റ് മാര്‍ഗങ്ങളില്ല എന്നുമായിരുന്നു ജോണ്‍ ഡി ബീറ്റ്‌സ് പറഞ്ഞത്.

ഹിമാചലില്‍ തൂക്കുസഭ വന്നാലും നേട്ടം ബിജെപിക്ക്; 'ചാക്കിട്ട് പിടുത്തം' തുണയാകും, മുന്‍കാല 'ചരിത്രം' അനുകൂലംഹിമാചലില്‍ തൂക്കുസഭ വന്നാലും നേട്ടം ബിജെപിക്ക്; 'ചാക്കിട്ട് പിടുത്തം' തുണയാകും, മുന്‍കാല 'ചരിത്രം' അനുകൂലം

3

സൗദി രാജകുമാരന്റെ ഏറ്റവും ശക്തമായ വിമര്‍ശകരില്‍ ഒരാളായിരുന്നു കൊല്ലപ്പെട്ട ജമാല്‍ ഖഷോഗ്ജി. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് വിവാഹത്തിനുള്ള രേഖകള്‍ വാങ്ങുന്നതിനായി തന്റെ പ്രതിശ്രുതവധുവിനോടൊപ്പം തുര്‍ക്കിയിലേക്ക് പോയപ്പോഴാണ് ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഖഷോഗ്ജിയെ സൗദി ഏജന്റുമാര്‍ പിടികൂടി കൊലപ്പെടുത്തി എന്നാണ് ആരോപണം.

രണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനിരണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനി

4

കൊലപാതകത്തില്‍ സൗദി കോടതി 2020-ല്‍ എട്ട് പേര്‍ക്ക് ഏഴ് മുതല്‍ 20 വര്‍ഷം വരെ തടവ് വിധിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്ക ഖഷോഗ്ജിക്കെതിരായ നീക്കത്തിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അംഗീകരിച്ചുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍ സൗദി അധികൃതര്‍ ഇത് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണു.

5

എന്നാല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായുള്ള ബന്ധം, ഇറാനില്‍ നിന്നുള്ള ഭീഷണി, എണ്ണ വിപണിയിലെ സൗദി അറേബ്യയുടെ അധികാരം എന്നിവ കണക്കിലെടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി സന്ദര്‍ശിച്ചിരുന്നു. ഖഷോഗ്്ജി കേസിലെ അമേരിക്കന്‍ സമ്മര്‍ദ്ദം മരവിപ്പിക്കുന്ന എന്ന സൂചന നല്‍കുന്നതായിരുന്നു സന്ദര്‍ശനം. ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദിക്കെതിരെ രാജ്യാന്തരതലത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

English summary
Jamal Khashoggi Murder: US court dismissed the case against Saudi Crown Prince Mohammed bin Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X